കാണാക്കിനാവിൻ തീരത്തു ചെന്നെത്തി
പിന്തിരിഞ്ഞൊന്നു നോക്കവെ...
കാണുവാനാകതില്ല ആ കാലടിപ്പാടുകൾ
തിര വന്നു മായ്ച്ചു പോയതല്ലയോ
തിരികെ നടന്നീടുവാനാശിപ്പതെങ്കിലും
വഴിയാകെ മാഞ്ഞു മറഞ്ഞുപോയി...
തീരത്തിനോരം ചേർന്നു നടപ്പതെങ്കിലും
തിരയൊന്നാകെ തട്ടി തെറിപ്പിക്കാതിരിക്കുവാൻ
ഇടറാതെ പദമൂന്നി നടന്നീടാം...
ഇടറി വീഴാതെ നടന്നിടുവാൻ
വരുമോ സഖി എൻ കൂടെ നീയും
തളരാതെ തുണയായ് നീ വന്നീടുകിൽ
ഈ തീരത്തിലെന്നും പദമൂന്നിടാം ...


Keywords:songs,sad poems,kavithakal,malayalam poems,love songs,virahaganangal