-
ഹൃദയസൗഖ്യത്തിന് എളുപ്പവഴികള്*
ഹൃദയസൗഖ്യത്തിന് എളുപ്പവഴികള്*
ഹൃദയസൗഖ്യത്തിന് എളുപ്പവഴികള്*
എണ്ണയില്* വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്* കഴിവതും ഒഴിവാക്കണം.
ബീഫ്, പോര്*ക്ക്, മട്ടണ്* തുടങ്ങി, കൊഴുപ്പു കൂടിയ മാംസങ്ങള്* കഴിവതും ഒഴിവാക്കുക. ഇറച്ചി കൂടിയേ കഴിയൂ എന്നുണ്ടെങ്കില്* കോഴി, താറാവ് തുടങ്ങിയ പക്ഷികളുടെ മാംസമാണ് നല്ലത്.
ഇറച്ചി വറുത്തു കഴിക്കരുത്, വേവിച്ച് കഴിച്ചാല്* മതിയാകും.
മത്തി തുടങ്ങിയ ചെറിയ മത്സ്യങ്ങളാണ് ആരോഗ്യത്തിനു നല്ലത്. കഴിവതും കറിവച്ചു മാത്രം കഴിക്കുക. വറുത്തും പൊരിച്ചും കഴിക്കാതിരിക്കുക.
ഊണിനോടൊപ്പം വേവിക്കാത്ത പച്ചക്കറി നിത്യവും കഴിക്കുക. വെള്ളരി, കക്കിരി, കാരറ്റ്, തക്കാളി, സവാള തുടങ്ങിയവ സാലഡായി ഉപയോഗിക്കാം.
ചോറിന്റെ അളവ് കുറച്ച്, വേവിക്കാത്ത പച്ചക്കറികളുടെ അളവ് കൂട്ടുക. മൊത്തത്തില്* അമിതഭക്ഷണം പാടില്ല.
ഉപ്പ് പരമാവധി കുറയ്ക്കുക. ഉപ്പിന് പ്രത്യേക ഔഷധഗുണങ്ങളൊന്നുമില്ല.
നാര് കൂടുതലുള്ള പയറുവര്*ഗങ്ങള്*, ക ടലവര്*ഗങ്ങള്*, ഇലക്കറികള്* തുടങ്ങിയവ ശീലമാക്കുക. ഇവ വറുത്തോ തോരന്* വച്ചോ കഴിക്കുന്നതിനേക്കാള്* കറിവച്ചു കഴിക്കുന്നതാണ് നല്ലത്.
പഴവര്*ഗങ്ങള്* ധാരാളം കഴിക്കുക. കീടനാശിനികളും രാസവളങ്ങളും ചേരാത്തവയായാല്* നന്ന്. ജ്യോൂസാക്കി കഴിക്കാതെ, നേരിട്ടു തിന്നുന്നതാണ് നല്ലത്.
മുട്ടയുടെ മഞ്ഞക്കരു പരമാവധി ഒഴിവാക്കുക.
ടെലിവിഷന്* കാണുമ്പോഴും വായിക്കുമ്പോഴും ചിപ്*സ്, കോണ്* തുടങ്ങിയ വറുത്തതും ഉപ്പുകൂടിയതുമായ വസ്തുക്കള്* കഴിക്കുന്ന ശീലം നിര്*ത്തണം.
ഐസ്*ക്രീം, ചോക്ലേറ്റ്, കേക്ക്, പേസ്റ്ററി തുടങ്ങിയവ വളരെയധികം കൊഴുപ്പു ചേര്*ന്നവയാണ്. വയറ്റിനും ഇവ ദോഷം ചെയ്യും. ഇവ പാടേ ഒഴിവാക്കുകയാണ് ബുദ്ധി.
ഊണിനോടൊപ്പം എപ്പോഴും പപ്പടം വേണമെന്ന നിര്*ബന്ധം ഒഴിവാക്കുക. കൂടിയേ കഴിയൂ എങ്കില്* പപ്പടം ചുട്ടുതിന്നാം. അപ്പോഴും ഉപ്പുകുറയില്ലെന്നോര്*ക്കുക.
പാലും പാലുല്*പ്പന്നങ്ങളും പരമാവധി കുറയ്ക്കുക. മോര് കൂട്ടാം.
ഹോട്ടല്* ഭക്ഷണം കഴിവതും ഒഴിവാക്കണം. അഥവാ വേണ്ടിവന്നാല്* നോണ്* വെജിറ്റേറിയന്* കഴിക്കാതിരിക്കുക.
രാവിലെ ഭക്ഷണം കഴിച്ച് ഉച്ചയ്ക്കുമുമ്പ് വിശപ്പു തോന്നിയാല്* മേറ്റ്*ന്തെങ്കിലും കഴിക്കാതെ ഒരു ഗ്ലാസ് വെള്ളം മാത്രം കുടിക്കുക. ഇടനേരങ്ങളില്* ചെറുഭക്ഷണങ്ങള്* കഴിക്കുന്ന ശീ ലം നന്നല്ല.
സദ്യക്കും പാര്*ട്ടിക്കും പോകുംമുമ്പ് എന്തു കഴിക്കണം തുടങ്ങിയ കാര്യങ്ങളെപ്പറ്റി നേരത്തേ ആലോചിച്ചുറപ്പിക്കുകയും സ്വയം തയ്യാറെടുക്കുകയും വേണം. സദ്യ,
ഒരവസരമായിക്കണ്ട് വലിച്ചുവാരി കഴിക്കരുത്.
പ്രമേഹം വരാതെനോക്കുകയാണ് ഹൃദയത്തിനും നല്ലത്. വന്നുകഴിഞ്ഞാല്* കര്*ശനമായി നിയന്ത്രിക്കുക.
പ്രമേഹമുള്ളവര്*ക്ക് ഹൃദ്രോഗലക്ഷണങ്ങളോ നെഞ്ചുവേദനയോ പ്രത്യക്ഷമായി അറിയണമെന്നില്ല. ഇടയ്ക്കിടെ ഹൃദ്രോഗസാധ്യത പരിശോധിപ്പിക്കണം.
പ്രമേഹരോഗികളില്* ഗ്യാസ്ട്രബിള്*, നെഞ്ചെരിച്ചില്*, തികട്ടല്* പോലുള്ള പ്രശ്*നങ്ങള്* അനുഭവപ്പെട്ടാല്* ഹൃദ്രോഗലക്ഷണമല്ലെന്ന് ഉറപ്പാക്കണം. പ്രമേഹരോഗികള്* കൃത്യമായി മരുന്നുകള്* കഴിക്കണം.
രക്തസമ്മര്*ദം കൂടാതെ നോക്കണം. അതിനുള്ള ഭക്ഷണക്രമവും ജീവിതരീതിയും പാലിക്കണം.
ബി.പി.യുള്ളവര്* ഇടയ്ക്കിടെ പരിശോധന നടത്തി ഹൃദ്രോഗസാധ്യതയില്ലെന്ന് ഉറപ്പാക്കണം.
പാരമ്പര്യമായി ഹൃദ്രോഗം, കൊളസ്*ട്രോള്*, ബി.പി., പ്രമേഹം തുടങ്ങിയവയുള്ളവര്* ചിട്ടയായ ജീവിതശൈലി ചെറുപ്പത്തിലേ ശീലിക്കണം.
വീട്ടിലും പറമ്പിലുമൊക്കെയുള്ള ചെ റുജോലികളെങ്കിലും സ്വയം ചെയ്യുക. വീട്ടുജോലികളിലും മറ്റും കുട്ടികളെ നി ര്*ബന്ധമായും പങ്കെടുപ്പിച്ച്, മെയ്യനങ്ങുന്ന ശീലം ഉണ്ടാക്കിയെടുക്കുക.
ഓഫീസുകളിലും മറ്റും കോണിപ്പടി ക യറിപ്പോകുകയെന്നത് ശീലമാക്കുക. ലിഫ്റ്റ് അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക. ഇറങ്ങാന്* ലിഫ്റ്റ് വേണ്ട.
ഒരു കിലോമീറ്ററും മറ്റുമുള്ള ചെറിയ ദൂ രങ്ങള്*ക്ക് ബസ്, ഓട്ടോ തുടങ്ങിയ വാ ഹനങ്ങളെ ആശ്രയിക്കാതിരിക്കുക.
ഒന്നോ രണ്ടോ കിലോമീറ്റര്* മാത്രമേയുള്ളൂവെങ്കില്*, കുട്ടികള്*, സ്*കൂളിലേക്ക് നടന്നുപോവുക ശീലമാക്കണം. 'അഞ്ചും പത്തും നാഴിക നടന്ന് പഠിച്ച' കാര്യം മുത്തച്ഛന്മാരും മറ്റും പറയുന്നത് കേള്*ക്കാറില്ലേ. ചെറുപ്പത്തിലെ ഈ നടത്തം ജീവിതാന്ത്യം വരെ ആരോഗ്യത്തി നുമുതല്*ക്കൂട്ടാണ്.
വീട്ടിലും ജോലിസ്ഥലത്തും വലിയ ജോലികളില്ലാത്തവര്* വ്യായാമത്തിനായി രാവിലെ, നിത്യം, അരമണിക്കൂറെങ്കിലും നടക്കണം.
പ്രഭാത സായാഹ്ന സവാരികളില്* സാമാന്യം വേഗത്തില്* വേണം നടക്കാന്*. നടന്നു വിയര്*ക്കണമെന്നര്*ഥം.
മറ്റു പ്രശ്*നങ്ങളില്ലാത്തവര്*, നിത്യവും അല്*പദൂരം ഓടുന്നതും നീന്തുന്നതും നല്ലതാണ്. അടുത്ത് കുളമോ പുഴയോ ഉള്ളവര്* നീന്തിക്കുളിക്കുന്നതാണ് ഉത്തമം.
കുട്ടികള്* ദിവസവും കുറച്ചുനേരമെങ്കിലും ഓടിച്ചാടിക്കളിക്കണം.
പതിവുയാത്രകളില്* എപ്പോഴും ഒരു സ്റ്റോപ്പ് മുന്*പേ ബസ്സിറങ്ങി നടക്കുക. തിരിച്ചുപോകുമ്പോള്* ഏറ്റവുമടുത്ത സ്റ്റോപ്പ് ഒഴിവാക്കി തൊട്ടടുത്ത സ്റ്റോപ്പിലേക്ക് നടന്ന് ബസ്സ് കയറുക. ചുറ്റുപാടുമായുള്ള ആരോഗ്യകരമായ ബന്ധത്തിനും ഇതുപകരിക്കും.
ബൈക്കും കാറുമൊക്കെയുപയോഗിക്കുന്നവര്* ചെറിയ ദൂരങ്ങള്*ക്കും മറ്റും വാഹനമുപയോഗിക്കാതിരിക്കുക. ആരോഗ്യം നേടാം, പണവും ലാഭം.
ചെറുചെറുയാത്രകള്*ക്ക് സൈക്കിള്* ഉപയോഗിക്കുന്നത് നല്ലൊരു വ്യായാമമാണ്. വികസിത രാജ്യങ്ങളില്* മറ്റു വാഹനങ്ങളുള്ളവരും നിത്യവും സൈ ക്കിള്* സവാരി ചെയ്യാറുണ്ട്. പല രാജ്യങ്ങളിലും സൈക്കിള്*സവാരി ഒരു സ്റ്റാ റ്റസ് സിംബലായി മാറിവരികയാണ്.
ഇരുന്നു ജോലി ചെയ്യുന്നവര്* ഇടവേളകളില്* എഴുന്നേറ്റു നടക്കുന്നത് ശീലമാക്കണം.
അടുക്കളത്തോട്ടവും പൂന്തോട്ടവും സ്വയം നിര്*മിക്കുകയും നന്നായി പരിപാലിക്കുകയും ചെയ്യുന്നത് നല്ലതാണ്.
അത്താഴത്തിനു ശേഷം കുടുംബാംഗങ്ങളോടൊപ്പം ചെറിയൊരു നടത്തം പതിവാക്കുക.
വീട്ടുമുറ്റത്തോ തൊടിയിലോ മതിയാകുമിത്.
നാല്*പതു വയസ്സു കഴിഞ്ഞാല്* പെട്ടെന്നൊരു ദിവസം വലിയ വ്യായാമങ്ങള്* തുടങ്ങുന്നത് നന്നല്ല. ഡോക്ടറുടെ ഉപദേശം തേടുക.
നിത്യേന വായനശാല, ദേവാലയങ്ങള്* തുടങ്ങിയ കേന്ദ്രങ്ങളിലേക്കുള്ള നടത്തം ശീലമാക്കുക.
പുകവലി പാടേ ഉപേക്ഷിക്കുക. പുതുതലമുറയ്ക്ക്, ഈ ദുശ്ശീലം തുടങ്ങാനാകാത്തവിധം ബോധവല്*ക്കരണം നല്* കുക.
മദ്യപാനം ഒഴിവാക്കുക. മദ്യം, മറ്റു നിരവധി പ്രശ്*നങ്ങള്*ക്കു പുറമേ ഹൃദയാഘാതത്തിനും കാരണമാകും.
ശരീരഭാരം കൂടാതെ നോക്കണം. ഉയരത്തിനനുസരിച്ചുള്ള തൂക്കമേ ആ കാവൂ.
ചെയ്യുന്ന വ്യായാമങ്ങളുടെയും (നടത്തമുള്*പ്പെടെ) കഴിക്കുന്ന ഭക്ഷണത്തിന്റെയും പട്ടിക തയ്യാറാക്കുക. എന്തു മാറ്റം വരുത്തണമെന്ന് സ്വയം ബോധ്യപ്പെടും.
മുതിര്*ന്നവര്* മൂന്നുമാസത്തിലൊരിക്കലെങ്കിലും തൂക്കം നോക്കുക. ശരീരഭാരം കൂടുന്നില്ലെന്ന് ഉറപ്പാക്കുക.
മനസ്സിന് അനാവശ്യ പിരിമുറുക്കമുണ്ടാകാതെ നോക്കണം. വേണ്ട കാര്യങ്ങളില്* 'ടെന്*ഷന്*' ആവാം, അമിതമായ ഉത്കണു പാടില്ല.
എത്ര ജോലിയുണ്ടെങ്കിലും ചിട്ടയായി ചെയ്തുതീര്*ക്കാന്* ശ്രമിക്കുക. അതിനിടയില്* മതിയായ വിശ്രമവും വിനോദവും ഉറപ്പാക്കണം.
രാത്രി നേരത്തേ കിടന്ന് അതിരാവിലെ ഉണരുന്നതാണ് നല്ലത്. അതിനു പറ്റാത്തവര്* വേണ്ടത്ര സ്വച്ഛമായ ഉറക്കം ഉറപ്പുവരുത്തണം. പകലുറങ്ങുന്നത് ഒഴിവാക്കണം.
മനസ്സിനും ശരീരത്തിനും ശാന്തത പകരുന്ന ധ്യാനം, യോഗാമുറകള്* തുടങ്ങിയവ ശീലിക്കുക. ഏകാഗ്രത കൂട്ടാം, രോഗങ്ങളകറ്റുകയും ചെയ്യാം. നിത്യ വും അരമണിക്കൂര്* ഇതിനായി നീക്കിവെക്കാം.
അനാവശ്യമായ മദമാത്സര്യങ്ങളും പക, അസൂയ, വിദ്വേഷം തുടങ്ങിയ വിരുദ്ധവികാരങ്ങളും പിരിമുറുക്കം കൂട്ടുകയും ഹൃദ്രോഗസാധ്യതയേറ്റുകയും ചെയ്യും.
ആഹ്ലാദകരമായ കുടുംബാന്തരീക്ഷത്തിന് ആരോഗ്യകരമായ ലൈംഗികജീവിതം അനുപേക്ഷണീയമാണ്. എന്നാല്* അവിഹിതബന്ധങ്ങളും മറ്റും മനസ്സംഘര്*ഷം കൂടാനും ഹൃദ്രോഗം എളു പ്പം പിടികൂടാനും കാരണമാകും. വിവാഹേതര ബന്ധങ്ങളുടെ മറ്റു 'റിസ് കു'കള്*ക്ക് പുറമെയാണിത്.
-
High Cholesterol - Overview
What is high cholesterol?
Understanding Cholesterol
Cholesterol is a soft, fat-like substance found in all your body's cells. It's a key part of a healthy body, because it's used to form cell membranes, some hormones and other needed tissues. But it can be a problem if you have too much of it in your body.
Cholesterol comes from two sources. It's made in your body, mostly in the liver. It's also found in foods from animals, such as meats, poultry, fish, seafood and dairy products. Egg yolks have lots of cholesterol; they're a key source of cholesterol in the diet.
Foods from plants (fruits, vegetables, grains, nuts and seeds) don't contain cholesterol.
Cholesterol and Your Arteries
Cholesterol travels to the body's cells through the bloodstream. But cholesterol and other fats can't dissolve in the blood, so they have to be transported to and from the cells by special carriers called lipoproteins.
There are several kinds of lipoproteins, but the ones we're most concerned about are low density lipoprotein (LDL) and high density lipoprotein (HDL).
The Bad Guys: LDL-Cholesterol
Low density lipoprotein is the major cholesterol carrier in the blood. The liver and tissues that form cell membranes and other products use some LDL-cholesterol.
When a person has too much LDL-cholesterol circulating in the blood, it can slowly build up in the walls of arteries feeding the heart and brain. Together with other substances, it can form plaque, a thick, hard deposit that can clog those arteries. This condition is called atherosclerosis. If a clot (or thrombus) forms where this plaque is located, it can block blood flow to part of the heart muscle and cause a heart attack. If a clot blocks blood flow to part of the brain, a stroke (brain attack) results.
A high level of LDL increases the risk of heart disease. That's why LDL is often called "bad" cholesterol.
The Good Guys: HDL-Cholesterol
About a third to one-fourth of blood cholesterol is carried by another kind of lipoprotein-high density lipoprotein or HDL. The liver makes most HDL and releases it into the bloodstream. Medical experts think HDL tends to carry cholesterol away from the arteries and back to the liver, where it's passed from the body. Some experts believe HDL removes excess cholesterol from atherosclerotic plaques, slowing their growth.
HDL is called "good" cholesterol because a high level of it seems to lower the risk of heart attack. The opposite is also true: a low HDL level increases the risk.
Your doctor can use a blood test to measure your total blood cholesterol, in milligrams per deciliter (mg/dl). He or she can also measure your HDL and triglycerides to calculate the amount of LDL-cholesterol. Your HDL and LDL-cholesterol levels will help your doctor determine your risk of atherosclerosis.
The Triglyceride Connection
Triglyceride is the major form in which fat occurs in nature. It comes from food and is also made in your body.
Several clinical studies have shown that an unusually large number of people with heart disease also have high triglyceride levels. But some people with very high triglyceride levels are remarkably free of atherosclerosis, so high triglycerides may not directly cause atherosclerosis. However, a high triglyceride level often appears with a higher total cholesterol, a high LDL-cholesterol and a lower HDL-cholesterol level.
-
food for cholostrol
രക്തത്തിലെ പഞ്ചസാരയുടെ അളവ്കുറയ്ക്കാന്* ഉലുവയ്ക്കുള്ള കഴിവ് വൈദ്യശാസ്ത്രം തെളിയിച്ചതാണ്. അതുകൊണ്ടതന്നെ പ്രമേഹം കുറയ്ക്കാനും ഉലുവ സഹായകമാണ്. ഉലുവയുടെ ഉപയോഗം മൂലം ഇന്*സുലിന്* പതിവായി ഉപയോഗിക്കുന്നത് ഒഴിവാക്കാന്* കഴിയും. അതിനായി രാത്രിയില്* ഉലുവ കഴുകി വെള്ളത്തിലിട്ട് വച്ച് കാലത്ത് ആ വെള്ളം വെറും വയറ്റില്* കുടിച്ചാല്* മാത്രം മതി. ശരീരത്തിലെ കൊളസ്*ട്രോളിനെ വരുതിയില്* നിര്*ത്താനും ഈ കുഞ്ഞന്* വിചാരിച്ചാല്* മതി
-
ഹാര്*ട്ട് അറ്റാക്ക്: അവശ്യം അറിയേണ്ടത്*
ഇന്ത്യയില്* ഏറ്റവും കൂടുതല്* ഹൃദ്രോഗികളുള്ള സംസ്ഥാനം കേരളമാണെന്നാണ് പഠനങ്ങള്* പറയുന്നത്. ഇതിന് പ്രധാന കാരണം ഉയരുന്ന പ്രമേഹനിരക്ക്, കൂടുന്ന പുകയില-മദ്യപാനശീലങ്ങള്* തുടങ്ങിയവയാണ്. ഹൃദ്രോഗം ബാധിക്കുന്ന പ്രായവും കുറഞ്ഞുവരികയാണ്. 30-40 വയസ്സിലേ ഹൃദയത്തിന് തകരാറുകള്* വരുന്നത് സാധാരണമായിരിക്കുന്നു.
എന്താണ് ഹാര്*ട്ട് അറ്റാക്ക്?
ഹൃദയത്തിന് സുഗമമായി പ്രവര്*ത്തിക്കണമെങ്കില്* ഹൃദയപേശികളിലേക്ക് രക്തം തടസ്സമൊന്നുമില്ലാതെ ഒഴുകിയെത്തണം. കൊറോണറി ധമനികളിലൂടെയാണ് രക്തം ഹൃദയപേശികളിലെത്തിച്ചേരുന്നത്. കൊറോണറി ധമനികളുടെ ഉള്*ഭിത്തിയില്* കൊളസ്*ട്രോളും രക്താണുക്കളും മറ്റും അടിഞ്ഞുകൂടി രക്തപ്രവാഹത്തിന് തടസ്സമുണ്ടാകുമ്പോള്* ഹൃദയപേശികള്*ക്ക് ആവശ്യത്തിന് രക്തം കിട്ടാതെ വരും. തുടര്*ന്ന് ഹൃദയകോശങ്ങളും പേശികളും നിര്*ജീവമായി പ്രവര്*ത്തനരഹിതമാകുന്നു. ഇതാണ് ഹാര്*ട്ട് അറ്റാക്ക് അഥവാ മയോകാര്*ഡിയല്* ഇന്*ഫാര്*ക്ഷന്*.
അറ്റാക്കിന്റെ പ്രധാന ലക്ഷണങ്ങള്*?
നെഞ്ചുവേദനതന്നെയാണ് ഹൃദയാഘാതത്തിന്റെ സുപ്രധാന ലക്ഷണം. നെഞ്ചിന്റെ മധ്യഭാഗത്തായി അനുഭവപ്പെടുന്ന വേദന തോളിലേക്കും ഇരുകൈകളിലേക്കും കഴുത്തിലേക്കും താടിയിലേക്കും പുറംഭാഗത്തേക്കും വയറിന്റെ മുകള്*ഭാഗത്തേക്കുമെല്ലാം പടരാനിടയുണ്ട്. നെഞ്ചിനുമേല്* ഭാരം കയറ്റിവെച്ചതുപോലയോ, പുകച്ചില്* പോലെയോ, നെഞ്ചിനെ വരിഞ്ഞുമുറുക്കുന്നതുപോലെയോ ഒക്കെ വേദന അനുഭവപ്പെട്ടുവെന്നുവരാം. നെഞ്ചുവേദനയോടൊപ്പം അമിതമായി ശരീരം വിയര്*ക്കാനിടയുണ്ട്. നെഞ്ചിടിപ്പും ശ്വാസംമുട്ടലും അനുഭവപ്പെട്ടുവെന്നുംവരാം. ഹാര്*ട്ട് അറ്റാക്കുണ്ടായാല്* അമ്പത് ശതമാനം പേരിലും നെഞ്ചുവേദനയോടൊപ്പം ഛര്*ദിയും അനുഭവപ്പെടാം.
നെഞ്ചുവേദനയില്ലാതെയും ഹാര്*ട്ട് അറ്റാക്ക് ഉണ്ടാകാം. ഇതിനെ സൈലന്റ് അറ്റാക്ക് എന്നാണ് വിളിക്കുന്നത്. പ്രമേഹരോഗികളിലും ഹൈപ്പര്* ടെന്*ഷനുള്ളവരിലും മുതിര്*ന്നവരിലും സ്ത്രീകളിലുമാണ് പ്രത്യേകിച്ചും വേദനയില്ലാത്ത ഹാര്*ട്ട് അറ്റാക്ക് ഉണ്ടാകുന്നത്. ഏകദേശം 35 ശതമാനത്തോളം പ്രമേഹരോഗികള്*ക്കും ഹാര്*ട്ട് അറ്റാക്കിനെ തുടര്*ന്ന് നെഞ്ചുവേദന ഉണ്ടാകാറില്ല.
എന്താണ് ആന്*ജിയോപ്ലാസ്റ്റി?
ഹൃദയധമനികളിലെ തടസ്സം നീക്കി രക്തപ്രവാഹം സുഗമമാക്കാനുള്ള ചികിത്സാ മാര്*ഗമാണ് ആന്*ജിയോപ്ലാസ്റ്റി. രക്തധമനികളുടെ 70 ശതമാനത്തിലധികം തടസ്സമുണ്ടെന്ന് ആന്*ജിയോഗ്രാഫി പരിശോധനയിലൂടെ കണ്ടെത്തുമ്പോഴാണ് ആന്*ജിയോപ്ലാസ്റ്റി നിര്*ദേശിക്കാറുള്ളത്. എന്നാല്*, വിവിധ ധമനികളില്* നിരവധി ബ്ലോക്കുകള്* കാണപ്പെടുകയാണെങ്കില്* ബൈപ്പാസ് ശസ്ത്രക്രിയതന്നെ വേണ്ടിവരും.
സാധാരണ ഗതിയില്* ഒരു മണിക്കൂര്*കൊണ്ട് പൂര്*ത്തിയാകുന്ന ഒരു ചികിത്സാ രീതിയാണ് ആന്*ജിയോപ്ലാസ്റ്റി. ആന്*ജിയോഗ്രാഫി പരിശോധനയിലൂടെ ഹൃദയധമനികളിലെ തടസ്സം കൃത്യമായി കണ്ടെത്തിയതിനുശേഷമാണ് ആന്*ജിയോപ്ലാസ്റ്റി ചെയ്യുന്നത്. കത്തീറ്റര്* ഉപയോഗിച്ച് തടസ്സമുള്ള ഭാഗത്തിലൂടെ ഒരു ഗൈഡ് വയര്* കടത്തിവിടുന്നു. ഈ ഗൈഡ് വയറിലൂടെ ഒരു നേര്*ത്ത ബലൂണ്* കടത്തി, തടസ്സമുള്ള ഭാഗത്ത് കൃത്യമായി എത്തിയശേഷം ബലൂണ്* പതുക്കെ വീര്*പ്പിക്കുന്നു. ബലൂണ്* വികസിച്ചുവരുമ്പോള്* ധമനിയുടെ ഉള്*വ്യാസവും വര്*ധിക്കുന്നു. ചുരുങ്ങിയ ധമനി വികസിച്ച് രക്തപ്രവാഹം പുനഃസ്ഥാപിച്ചശേഷം രക്തധമനികള്* വീണ്ടും അടഞ്ഞുപോകാതിരിക്കാനായി കൊറോണറി സ്റ്റെന്റുകള്* എന്ന ലോഹഘടകങ്ങളും സ്ഥാപിക്കാറുണ്ട്.
എന്താണ് ആന്*ജിയോപ്ലാസ്റ്റി?
ഹൃദയധമനികളിലെ തടസ്സം നീക്കി രക്തപ്രവാഹം സുഗമമാക്കാനുള്ള ചികിത്സാ മാര്*ഗമാണ് ആന്*ജിയോപ്ലാസ്റ്റി. രക്തധമനികളുടെ 70 ശതമാനത്തിലധികം തടസ്സമുണ്ടെന്ന് ആന്*ജിയോഗ്രാഫി പരിശോധനയിലൂടെ കണ്ടെത്തുമ്പോഴാണ് ആന്*ജിയോപ്ലാസ്റ്റി നിര്*ദേശിക്കാറുള്ളത്. എന്നാല്*, വിവിധ ധമനികളില്* നിരവധി ബ്ലോക്കുകള്* കാണപ്പെടുകയാണെങ്കില്* ബൈപ്പാസ് ശസ്ത്രക്രിയതന്നെ വേണ്ടിവരും.
സാധാരണ ഗതിയില്* ഒരു മണിക്കൂര്*കൊണ്ട് പൂര്*ത്തിയാകുന്ന ഒരു ചികിത്സാ രീതിയാണ് ആന്*ജിയോപ്ലാസ്റ്റി. ആന്*ജിയോഗ്രാഫി പരിശോധനയിലൂടെ ഹൃദയധമനികളിലെ തടസ്സം കൃത്യമായി കണ്ടെത്തിയതിനുശേഷമാണ് ആന്*ജിയോപ്ലാസ്റ്റി ചെയ്യുന്നത്. കത്തീറ്റര്* ഉപയോഗിച്ച് തടസ്സമുള്ള ഭാഗത്തിലൂടെ ഒരു ഗൈഡ് വയര്* കടത്തിവിടുന്നു. ഈ ഗൈഡ് വയറിലൂടെ ഒരു നേര്*ത്ത ബലൂണ്* കടത്തി, തടസ്സമുള്ള ഭാഗത്ത് കൃത്യമായി എത്തിയശേഷം ബലൂണ്* പതുക്കെ വീര്*പ്പിക്കുന്നു. ബലൂണ്* വികസിച്ചുവരുമ്പോള്* ധമനിയുടെ ഉള്*വ്യാസവും വര്*ധിക്കുന്നു. ചുരുങ്ങിയ ധമനി വികസിച്ച് രക്തപ്രവാഹം പുനഃസ്ഥാപിച്ചശേഷം രക്തധമനികള്* വീണ്ടും അടഞ്ഞുപോകാതിരിക്കാനായി കൊറോണറി സ്റ്റെന്റുകള്* എന്ന ലോഹഘടകങ്ങളും സ്ഥാപിക്കാറുണ്ട്.
-
ഹൃദയാഘാതമുണ്ടായാല്* എന്തൊക്കെ ശ്രദ്ധിക&a
ഹൃദയാഘാതമുണ്ടായാല്* എന്തൊക്കെ ശ്രദ്ധിക്കണം?
ഹൃദയാഘാതമുണ്ടായാല്* തുടര്*ന്നുള്ള ജീവിതത്തില്* ചില മുന്*കരുതലുകള്* എടുക്കേണ്ടതുണ്ട്. ഭക്ഷണത്തിലും വ്യായാമത്തിലും ചില ക്രമീകരണങ്ങള്* ഉണ്ടാക്കണം. രക്തത്തിലെ കൊളസ്*ട്രോള്* നിയന്ത്രിക്കേണ്ടതുണ്ട്. അതുകൊണ്ട് പൊരിച്ചതും വറുത്തതുമായ ആഹാരസാധനങ്ങള്* ഒഴിവാക്കണം. പ്രമേഹമുള്ളവര്* പഞ്ചസാരയുടെ ഉപയോഗം നിന്ത്രിക്കണം. രക്തസമ്മര്*ദം നിയന്ത്രിക്കാനായി ഉപ്പിലിട്ടത്, പപ്പടം തുടങ്ങിയവ ഒഴിവാക്കണം. ഡോക്ടറുടെ നിര്*ദേശപ്രകാരം ക്രമമായി വ്യായാമത്തിലേര്*പ്പെടണം. പുകവലി, മദ്യാപാനം തുടങ്ങിയവ പൂര്*ണമായി ഒഴിവാക്കണം. മാനസിക പിരിമുറുക്കം കുറയ്ക്കാനായി യോഗ, ധ്യാനം തുടങ്ങിയവ പരിശീലിക്കുന്നത് നന്നായിരിക്കും. ഡോക്ടര്*മാര്* നിര്*ദേശിക്കുന്ന മരുന്നുകള്* കൃത്യമായി കഴിക്കണം. തുടര്*പരിശോധനകളും മുടങ്ങാതെ നടത്തണം.
ഹൃദയശസ്ത്രക്രിയാനന്തരം ആസ്പിരിന്* ഗുളികകള്* ആജീവനാന്തം കഴിക്കേണ്ടിവരും.
കൊളസ്*ട്രോള്* കുറയ്ക്കുന്ന സ്റ്റാറ്റിന്* മരുന്നുകളും നിര്*ദേശിക്കാറുണ്ട്. ധമനികളില്* കോളസ്*ട്രോള്* അടിഞ്ഞുകൂടി ബ്ലോക്കുണ്ടാകാതിരിക്കാന്* ഇവ സഹായിക്കുന്നു. രാത്രിയിലാണ് സ്റ്റാറ്റിന്* മരുന്നുകള്* ഏറ്റവും നന്നായി പ്രവര്*ത്തിക്കുന്നത്. അതുകൊണ്ട് രാത്രികാലങ്ങളിലാണ് ആഹാരത്തിനുശേഷം സ്റ്റാറ്റിന്* കഴിക്കേണ്ടത്.
സ്റ്റാറ്റിന്* ഉപയോഗിക്കുന്നവര്* ലിവര്* എന്*സൈമുകളായ എസ്.ജി.ഒ.ടി., എസ്.ജി.പി.ടി. തുടങ്ങിയ പരിശോധിച്ച് കരളിന്റെ പ്രവര്*ത്തനം വിലയിരുത്തണം.
ഭക്ഷണത്തില്* ശ്രദ്ധിക്കേണ്ടത്?
ഹൃദയശസ്ത്രക്രിയയ്ക്കുശേഷം കര്*ശനമായ ഭക്ഷണനിയന്ത്രണത്തിന്റെ ആവശ്യമൊന്നുമില്ല. എന്നാലും കൊളസ്*ട്രോള്* ഉയര്*ത്തുമെന്നതിനാല്* വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്* ഒഴിവാക്കണം. കൊഴുപ്പ് അധികമായി അടങ്ങിയിട്ടുള്ള പോത്തിറച്ചി, പന്നിയിറച്ചി, ആട്ടിറച്ചി ഇവ പൂര്*ണമായും ഒഴിവാക്കണം. കോഴി, താറാവ് തുടങ്ങിയവയുടെ തൊലി നീക്കി കറിവെച്ച് കഴിക്കാം. മത്തി, അയല തുടങ്ങിയ മത്സ്യങ്ങളില്* രക്തധമനികള്*ക്ക് സംരക്ഷണം നല്*കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്* ധാരാളമായി അടങ്ങിയിട്ടുള്ളതുകൊണ്ട് അവ ആഹാരത്തില്* ഉള്*പ്പെടുത്തണം.
ഇലക്കറികള്*, പഴവര്*ഗങ്ങള്*, പച്ച ക്കറികള്* തുടങ്ങിയവ ധാരാളമായി ഭക്ഷണത്തില്* ഉള്*പ്പെടുത്തണം. കാരണം ഇവയിലടങ്ങിയിരിക്കുന്ന ആന്റിഓക്*സിഡന്റുകള്* രക്തക്കുഴലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നുണ്ട്. ഇവയിലെ നാരുകള്* കൊഴുപ്പിന്റെയും പഞ്ചസാരയുടെയും ആഗിരണത്തെ നിയന്ത്രിക്കുന്നുണ്ട്. ഒരു ഗ്ലാസ് പാല്* ദിവസവും പാടനീക്കി കുടിക്കുന്നതുകൊണ്ട് തെറ്റില്ല. ജങ്ക് ഫുഡുകളും ടിന്നിലടച്ചുവരുന്ന ഭക്ഷണസാധനങ്ങളും കൃത്രിമ ശീതളപാനീയങ്ങളും ഒഴിവാക്കണം.
സാധാരണ ജീവിതം സാധ്യമാകുന്നത് എപ്പോള്*?
ബൈപ്പാസ് ശസ്ത്രക്രിയയ്ക്കുശേഷം ഏതാണ്ട് മൂന്ന് മാസത്തിനകം ശസ്ത്രക്രിയയെ തുടര്*ന്ന് നെഞ്ചിലെ അസ്ഥിയിലുണ്ടായ മുറിവ് ഭേദ മാകും. അതിനുശേഷം മാത്രമേ കൈകള്* കൊണ്ട് ഭാരമെടുക്കുന്നതുപോലെയുള്ള ആയാസകരമായ ജോലികള്* ചെയ്യാവൂ. രണ്ട് മാസം കൊണ്ട് സാധാരണ ഓഫീസ് ജോലികള്* ചെയ്തുതുടങ്ങാം. മൂന്നുമാസംവരെ സ്വന്തമായി വാഹനമോടിക്കാന്* പാടില്ല. മൂന്നുമാസം കഴിഞ്ഞാല്* തികച്ചും സാധാരണജീവിതം ആസ്വദിക്കാവുന്നതാണ്. പടികള്* കയറുന്നതിനോ യാത്രകള്* ചെയ്യുന്നതിനോ യാതൊരു തടസ്സവുമില്ല.
-
സ്ത്രീകളിലെ ഹൃദ്രോഗം എങ്ങിനെ തടയാം?
സ്ത്രീകളുടെയിടയില്* പൊതുവെ വ്യായാമം കുറവാണ്. അടുക്കളജോലികള്* ഉപകരണങ്ങള്* ഏറ്റെടുത്തപ്പോള്* പൊണ്ണത്തടിയും അമിത കൊളസ്*ട്രോളും സ്ത്രീകളില്* വ്യാപകമായി. കൃത്യമായ വ്യായാമം ഒരു പരിധിവരെ ഹൃദ്രോഗത്തെ പ്രതിരോധിക്കുവാന്* ഉപകരിക്കും. ആഹാരത്തില്* കൂടുതലായി പച്ചക്കറികളും ഇലക്കറികളും പഴവര്*ഗങ്ങളും ഉള്*പ്പെടുത്തണം. വറപൊരി സാധനങ്ങളും ഫാസ്റ്റ്ഫുഡ് ഭക്ഷണങ്ങളും ഒഴിവാക്കണം. ഹൈപ്പര്* ടെന്*ഷന്റെയും പ്രമേഹത്തിന്റെയും പ്രശ്*നമുള്ളവര്* അവയെ പൂര്*ണമായും നിയന്ത്രിക്കണം. മാനസികമായ സമ്മര്*ദങ്ങളും സംഘര്*ഷങ്ങളും ഒഴിവാക്കാന്* ശ്രദ്ധിക്കണം. യോഗ, ധ്യാനം, പ്രാര്*ഥന തുടങ്ങിയവ ശീലിക്കുന്നത് മനസ്സില്* സ്വസ്ഥത പ്രദാനം ചെയ്യും. പൊതുവെ ഹൃദ്രോഗം പുരുഷന്മാരുടെ രോഗമാണെന്നാണ് ധാരണ. എന്നാല്* സ്ത്രീകള്* ഹൃദ്രോഗലക്ഷണങ്ങള്* കണ്ടാല്* അവഗണിക്കരുത്. ഉടന്* വൈദ്യസഹായം തേടണം.
ഹാര്*ട്ട് അറ്റാക്കുണ്ടായാല്* ഉടന്* ചെേയ്യണ്ടത്
ഹൃദയാഘാതം ഉണ്ടാകുന്നത് പലപ്പോഴും അപ്രതീക്ഷിതമായിട്ടായിരിക്കും. ഉടന്*തന്നെ നല്*കുന്ന ഉചിതമായ പ്രഥമശുശ്രൂഷ സുപ്രധാനമാണ്. ആസ്പത്രിയില്* എത്തിക്കുന്നതുവരെ പ്രഥമശുശ്രൂഷ തുടരേണ്ടതുണ്ട്.
ഹൃദയാഘാതം ഉണ്ടായി കുഴഞ്ഞുവീണ വ്യക്തിയെ ഉടന്*തന്നെ മലര്*ത്തിക്കിടത്തണം. ഇറുകിയ വസ്ത്രങ്ങള്* അയച്ചുകൊടുക്കണം.
ഹൃദയത്തിന്റെ പ്രവര്*ത്തനം മനസ്സിലാക്കാനായി കൈത്തണ്ടയിലെ പള്*സ് പിടിച്ചുനോക്കുക. പള്*സ് ലഭിക്കുന്നില്ലെങ്കില്* ഹൃദയസ്തംഭനം ഉണ്ടായി എന്ന് അനുമാനിക്കാം. നെഞ്ചിന്റെയും വയറിന്റെയും ചലനങ്ങള്* നിരീക്ഷിച്ച് ശ്വാസോച്ഛ്വാസം ചെയ്യുന്നുണ്ടോ എന്ന് നോക്കണം. പള്*സും ശ്വാസോച്ഛ്വാസവുമില്ലെങ്കില്* രോഗിക്ക് അതീവ ഗുരുതരമായ രീതിയില്* ഹൃദയസ്തംഭനവും ശ്വസനസ്തംഭനവും ഉണ്ടായി എന്ന് മനസ്സിലാക്കാം. ഉടന്* തന്നെ പ്രവര്*ത്തിച്ചു തുടങ്ങണം.
ഹൃദയത്തെ പുനരുജ്ജീവിപ്പിക്കാനായി, നെഞ്ചും വയറും ചേരുന്ന മധ്യഭാഗത്ത് ഒരു കൈപ്പത്തി ചേര്*ത്തുവെച്ച് അതിനു മുകളിലായി മറ്റേ കൈപ്പത്തിയും ചേര്*ത്തുവെച്ച് ശക്തിയായി താഴേക്ക് അമര്*ത്തുക. ഇങ്ങനെ ചെയ്യുമ്പോള്* നെഞ്ചിന്*കൂടിനുള്ളിലിരുന്ന് ഹൃദയം ഞെരുങ്ങുകയും ഹൃദയ അറകളിലുള്ള രക്തം വിവിധ ശരീരഭാഗങ്ങളിലേക്ക് ഒഴുകിയെത്തുകയും ചെയ്യുന്നു. മുപ്പതു തവണ ഇങ്ങനെ നെഞ്ചില്* ശക്തിയായി അമര്*ത്തിയശേഷം കൃത്രിമ ശ്വാസോച്ഛ്വാസം നല്*കണം.
രോഗിയുടെ മൂക്കടച്ചു പിടിക്കണം. വായയുടെ മുകളിലായി ഒരു തൂവാല ഇട്ടശേഷം വായയിലേക്ക് ശക്തിയായി ഊതണം. തുടര്*ന്ന് അടച്ചുപിടിച്ചിരിക്കുന്ന മൂക്ക് തുറക്കണം. വീണ്ടും ഈ പ്രക്രിയ ആവര്*ത്തിക്കുക. ഇങ്ങനെ രണ്ട് തവണ വായയിലേക്ക് ഊതി കൃത്രിമ ശ്വാസോച്ഛ്വാസം നല്*കിയശേഷം വീണ്ടും നെഞ്ചിനുമേല്* അമര്*ത്തുന്ന പ്രക്രിയ തുടരണം.
ആസ്പത്രിയിലെത്തിക്കുന്നതുവരേയോ രോഗി സ്വയം ശ്വസിച്ചും ഹൃദയം സ്പന്ദിച്ചും തുടങ്ങുന്നതുവരേയോ പ്രഥമശുശ്രൂഷ തുടരണം.
-
Best Cholesterol Lowering Foods
Best Cholesterol Lowering Foods
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks