-
ചെടികള്* : അലങ്കാരത്തിനും ആരോഗ്യത്തിനും
പെയിന്റിംഗുകള്*, ലൈറ്റുകള്*, സ്റ്റാച്യു, ഫ്*ളവര്* വേസുകള്* എന്നിങ്ങനെ മുറികള്* അലങ്കരിക്കാന്* ഒട്ടേറെ വഴികളുണ്ട്. എന്നാല്* മുറികള്*ക്കുള്ളില്* വളര്*ത്താവുന്ന ചെടികള്* അലങ്കാരത്തോടൊപ്പം ആരോഗ്യവും നല്*കുന്നവയാണ്. കാര്*ബണ്* ഡൈ ഓക്സൈഡിനെ വലിച്ചെടുത്ത് ഓക്സിജന്* പുറത്തു വിടാന്* കഴിയുന്ന ചെടികള്* മുറി എപ്പോഴും ഫ്രഷ് ആയിരിക്കാന്* സഹായിക്കും.

ആര്*ക പാം എന്ന ഒരിനം പനകള്* നഴ്സറികളില്* വാങ്ങാന്* ലഭിക്കും. അധികം ഉയരം വെയ്ക്കാത്ത ഇവ ഇന്*ഡോര്* പ്ലാന്റുകളില്* പ്രിയമേറിയവയാണ്. സ്*നേക്ക് പ്ലാന്റ് , കറ്റാര്* വാഴ , മണി പ്ലാന്റ് എന്നിവയും വീടിനുള്ളില്* വളര്*ത്താവുന്നവയാണ്.
വീടിനുള്ളില്* വളര്*ത്തുന്ന ചെടികള്* സാധാരണയായി അന്തരീക്ഷതാപം 65നും 75നും ഇടയിലാണ് വളരുന്നത്. അതിനാല്* അമിതമായ ചൂടോ തണുപ്പോ അനുഭവപ്പെടുന്ന സ്ഥലങ്ങളില്* ഈ ചെടികള്* വയ്ക്കരുത്. ചെടിവളര്*ത്തുന്ന പാത്രങ്ങള്*ക്ക് ചെറിയ തുളകളുണ്ടാവണം. ഈ പാത്രങ്ങള്* പത്ത്: ഒന്ന് എന്ന അനുപാതത്തില്* ജലവും ക്ലോറിനും ചേര്*ത്ത ലായനി ഉപയോഗിച്ച് സ്റ്ററിലൈസ് ചെയ്യണം. രണ്ടുമാസം കൂടുമ്പോള്* ചെടികള്*ക്ക് വളം ചേര്*ത്തുകൊടുക്കണം. കുറച്ച് വളമേ ഇങ്ങനെ വളര്*ത്തുന്ന ചെടികള്*ക്ക് ആവശ്യമുള്ളൂ. ഉണങ്ങിയതോ, കരിഞ്ഞതോ ആയ ഇലകള്* വളം കൂടിപ്പോയി എന്നതിന്റെ ലക്ഷണമാണ്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks