വെള്ളരിക്കാ കിച്ചടി



വെള്ളരിക്കയും തൈരും ചേര്*ത്ത് എളുപ്പത്തില്* തയ്യാറാക്കാവുന്ന ഒരു വിഭവമാണ് വെള്ളരിക്കാ കിച്ചടി.

ചേരുവകള്* :
വെള്ളരിക്ക – 2 കപ്പ് (ചെറിയ കഷണങ്ങളായി അരിഞ്ഞത്)
തൈര് – ഒരു കപ്പ്
തേങ്ങ ചിരകിയത് - അരക്കപ്പ്
വറ്റല്* മുളക് – രണ്ട് എണ്ണം
കടുക് – അര ടീസ് സ്പൂണ്*.
ജീരകം – അര ടീസ്പൂണ്*
കറിവേപ്പില – ഒരു തണ്ട്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :
വെള്ളരിക്ക ആവശ്യത്തിന് ഉപ്പ് ചേര്*ത്ത് അല്പം വെളളത്തിലിട്ട് വേവിക്കുക. പകുതി വേവാകുമ്പോള്* ചിരകിയ തേങ്ങയും കടുകും ജീരകവും തൈരും ചേര്*ത്ത് അരച്ചെടുത്ത മിശ്രിതം ഇതില്* ചേര്*ക്കുക. ചെറുതായി കുമിളകള്* വരുന്ന പരുവത്തില്* തീയില്*നിന്നും വാങ്ങുക.

ഇനി കടുക്, വറ്റല്* മുളക്, കറിവേപ്പില എന്നിവ അല്പം ളിച്ചെണ്ണയില്* വറുത്തെടുത്ത് ഇതില്* ചേര്*ക്കണം. വെള്ളരിക്കാ കിച്ചടി തയ്യാര്*.