കുറുക്ക് കാളന്*

കാളന്* കേരളീയരുടെയെല്ലാം ഇഷ്ടവിഭവമാണ്. കാളനില്ലാത്ത സദ്യയുണ്ടോ? ഇതാ നമുക്ക് കുറുക്കു കാളന്* തയ്യാറാക്കുന്ന രീതി ഒന്നു പരീക്ഷിക്കാം.
ആവശ്യമായ സാധനങ്ങള്*
കുമ്പളങ്ങ – 250 ഗ്രാം (ചെറുതായി പഴുത്തു തുടങ്ങുന്ന ഏത്തക്ക, ചേന എന്നിവ ഉപയോഗിക്കാം)
തേങ്ങ -1 പകുതി
തൈര് – 1 കപ്പ് (കട്ടത്തൈര് വേണം)
മഞ്ഞള്*പ്പൊടി – അര ടീസ്പൂണ്*
കുരുമുളകുപൊടി – കാല്* ടീസ്പൂണ്*
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 1 സ്പൂണ്*
കടുക് – അര സ്പൂണ്*
ഉലുവ – കാല്* ടീസ്പൂണ്*
ജീരകം – കാല്* ടീസ്പൂണ്*
വറ്റല്* മുളക് – 4 എണ്ണം
കറിവേപ്പില – 2 തണ്ട്
തയ്യാറാക്കുന്ന വിധം
കുമ്പളങ്ങ തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങളായി മുറിക്കുക. മഞ്ഞള്*പ്പൊടിയും കുരുമുളകുപൊടിയും അല്പം ഉപ്പും ചേര്*ത്തു വേവിക്കുക. കഷ്ണങ്ങള്* ഉടഞ്ഞു പോകാതെ ശ്രദ്ധിക്കുക. വേകുമ്പോഴേക്കും വെള്ളം വറ്റിയിരിക്കണം. കുറഞ്ഞ വെള്ളത്തില്* മാത്രം വേവിക്കുക. കഷ്ണങ്ങള്* വെന്ത് വെള്ളം വറ്റിക്കഴിഞ്ഞാല്* അല്പം വെളിച്ചെണ്ണ ഒഴിച്ച് ഒന്നൂടെ വറ്റിക്കുക. തേങ്ങ+നല്ല കട്ടത്തൈര് ഉടച്ചുചേര്*ത്ത് വെള്ളമില്ലാതെ (അരക്കാനാവശ്യമായ വെള്ളം ചേര്*ക്കുക) നന്നായി അരച്ചെടുത്ത് കഷ്ണങ്ങളില്* ചേര്*ത്ത് വെള്ളം വറ്റിച്ചു കുറുക്കിയെടുക്കുക.ആവശ്യത്തിനു ഉപ്പു ചേര്*ക്കുക. വേറൊരു ചീനച്ചട്ടി അടുപ്പത്തു വെച്ചു അല്പം വെളിച്ചെണ്ണ ഒഴിച്ച് കടുകും വറ്റല്*മുളകും കറിവേപ്പിലയും വറുത്ത് ഒരു നുള്ള് ഉലുവ പൊടിച്ചതും ചേര്*ത്തിളക്കി കറിയിലേക്ക് ഒഴിച്ച് ഇളക്കുക