കണ്ടു മടുത്ത കറുപ്പ്, വെളുപ്പ് നിറത്തിന് ഒരു പരിഹാരം എന്ന പോലെയാണ് ഐഫോണ്* 5C വിവിധ നിറങ്ങളില്* ആപ്പിള്* ഇറക്കിയത്. ഐഫോണ്* ആരാധകര്* ഏറെ നാളായി കാത്തിരുന്ന ഒരു കാര്യമാണിത്. പോളികാര്*ബണേറ്റ് ഉപയോഗിച്ചാണ്* പുറംചട്ട നിര്*മ്മിച്ചിരിക്കുന്നത്*. ഇതു രണ്ടും നോക്കിയക്ക് അത്ര രസിച്ചിട്ടില്ല. ആപ്പിള്* തങ്ങളുടെ വിവിധ നിറങ്ങളില്* ഉള്ള ലുമിയ നിരയില്* പെട്ട ഫോണുകളെ കോപ്പിയടിച്ചു എന്നാണ് നോക്കിയ ആരോപിക്കുന്നത്. ട്വിറ്റെര്* വഴിയാണ് നോക്കിയ തങ്ങളുടെ നീരസം അറിയിച്ചത്.

ആപ്പിള്* ഐഫോണ്* 5C അവതരിപ്പിച്ച് ഉടനെതന്നെ നോക്കിയ അവരുടെ യുകെ ട്വിറ്റെര്* വഴി ആപ്പിളിനെ കളിയാക്കി നല്*കിയ ട്വീറ്റ് താഴെ കൊടുത്തിരിക്കുന്നു. ഈ ട്വീറ്റിന്റെ കൂടെ വിവിധ നിറങ്ങളില്* ഉള്ള ലുമിയ ഫോണുകളുടെ ഒരു ചിത്രവും നല്*കിയിട്ടുണ്ട്.


ആപ്പിള്* ഐഫോണ്* 5Cക്ക് നല്*കിയ നിറങ്ങള്* നോക്കിയയുടെ ലുമിയ നിരയില്*പെട്ട ഫോണുകളോട് ഏറെ സാമ്യം പുലര്*ത്തുന്നതാണ്. ആപ്പിള്* നടത്തിയ മറ്റൊരു പ്രസ്താവനക്കും നോക്കിയ ട്വീറ്റ് വഴി മറുപടി നല്*കിയിട്ടുണ്ട്. ആപ്പിള്* പറയുന്നത് സ്മാര്*ട്ട്* ഫോണുകളിലെ ഗോള്*ഡ്* സ്റ്റാന്*ഡേര്*ഡ് ആണ് ഐഫോണ്* 5S. ഇതിനെ കളിയാക്കി നോക്കിയ ട്വീറ്റ് ചെയ്തത് ഒരു പ്രശസ്ത ടിവി സീരിയലില്* വാള്*ട്ടര്* വൈറ്റ് പറയുന്ന ഒരു ഡയലോഗ് ആണ്. “Real gangsters don’t use gold phones”.