മനസ്സിന്റെ ജാലകവാതിലിനരികിൽ
ചിറകിട്ടടിച്ചൊരു വെൺ പിറാവേ
ഉടഞ്ഞു വീണൊരു ചില്ലുജാലകത്തിലൂടെ
ആരും കാണാതെൻ ചാരേ നീയെന്തിനായ് വന്നു
മുറിവൊന്നുമേല്ക്കാതെ പറന്നു വന്ന നിനക്കെൻ
ഇരുൾ തിങ്ങിയ ജാലകവാതിലിനാൽ മുറിവേകിയോ
തമസ്സു മുറ്റിയ വഴിയിലൊരിത്തിരി വെട്ടമായ്
വന്നൊരു മിന്നാമിനുങ്ങിന്നെങ്ങു പോയ്
നിണമാർന്ന ചിറകുമായ് നീയെൻ
നെഞ്ചിൽ കുറുകി ചേരവേ...
മുൾമുനയേറ്റപോലെൻ നെഞ്ചകം നീറിപിടയുന്നു
ഇനിയുമിവിടെ നിണമിറ്റു വീഴാതെ
ശാന്തി തൻ ദൂതുമായ് നീ പറന്നുയരാമോ..

More stillsKeywords:love songs,poems,kavithakal,sad songs, virahaganangal