സിനിമയില്* ഇല്ലാത്ത ആളായിട്ടും ഒരിക്കലും തന്*റെ ഭാര്യ ആശ തന്നെ അവിശ്വസിച്ചിട്ടില്ലെന്ന് നടന്* മനോജ് കെ ജയന്*. തനിക്ക് പരിപൂര്*ണമായ സ്വാതന്ത്ര്യമാണ് ആശ നല്*കുന്നതെന്നും മനോജ് പറയുന്നു. “എന്*റെ ഭാഗ്യമാണ് ആശ” - ഭാര്യയോടുള്ള സ്നേഹം മനോജിന്*റെ ഈ വാക്കുകളില്* തന്നെ വ്യക്തം.


“ഒരു നല്ല ഭാര്യ ഭര്*ത്താവിനെ അനുസരിക്കുന്നവളായിരിക്കണം. വിശ്വാസം വേണം. ഞാനൊരു സിനിമാ നടനാണ്. സിനിമയില്* ഇല്ലാത്ത ആളായിട്ടും ഒരിക്കലും ആശ എന്നെ അവിശ്വസിച്ചിട്ടില്ല. എനിക്ക് പരിപൂര്*ണമായ സ്വാതന്ത്ര്യവും പിന്തുണയും നല്*കുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് ആശ” - മനോജ് കെ ജയന്* പറയുന്നു.

“ആശ നല്ലൊരു ഭാര്യയാണ്, അമ്മയാണ്. കുഞ്ഞാറ്റയെയും എനിക്കും ആശയ്ക്കും ജനിച്ച മകന്* അമൃതിനെയും ഒരു പോലെ കാണാനും സ്*നേഹിക്കാനും കഴിയുന്നു. എനിക്ക് വേണ്ട ഭക്ഷണങ്ങള്* അവള്* തനിയെ പാചകം ചെയ്തു തരുന്നു. എന്*റെ അമ്മ മരിച്ചിട്ട് നാലു വര്*ഷമായി. അമ്മ ഇല്ലാത്ത ദുഃഖം ഇപ്പോള്* അച്ഛനില്ല. അത്രയ്ക്ക് കാര്യമായിട്ടാണ് അച്ഛനെ നോക്കുന്നത്” - മനോജ് വ്യക്തമാക്കുന്നു.

More Stills


Keywords:Manoj K Jayan,Asha,acotr,kunjata,Amruth