യുവരാജ് സിംഗിന് ഇന്ത്യന്* ടീമിലേക്ക് വഴി തെളിയുന്നു


ബാംഗ്ലൂര്*: വെസ്റ്റ് ഇന്*ഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പര കൈമോശം വന്നെങ്കിലും ക്യാപ്റ്റന്* യുവരാജ് സിംഗിന് ഇന്ത്യന്* ടീമിലേക്ക് വഴി തെളിയുന്നു. യുവരാജ് നയിച്ച ഇന്ത്യ എ ടീം 1-2നാണ് വിന്*ഡീസ് കരുത്തിന് മുന്നില്* അടിയറവ് പറഞ്ഞത്. ആദ്യമത്സരത്തില്* 77 റണ്*സിന്റെ ഗംഭീരവിജയം നേടിയ ഇന്ത്യ രണ്ടും മൂന്നും കളികള്* തോറ്റാണ് പരമ്പര കൈവിട്ടത്. ജയിക്കാന്* 313 റണ്*സിന്റെ റണ്*മല തേടിയിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്* യുവരാജ് സിംഗ് ഒരിക്കല്* കൂടി മികച്ച ഇന്നിംഗ്*സ് കാഴ്ചവെച്ചു. ഓപ്പണര്* ബാബ അപരാജിതും അര്*ദ്ധസെഞ്ചുറിയോടെ മികച്ചു നിന്നു. എന്നാല്* കരുത്തുറ്റ ബാറ്റിംഗ് നിരയില്* മറ്റെല്ലാവരും പരാജയപ്പെട്ട ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്* 267 ലെത്താനേ കഴിഞ്ഞുള്ളൂ.

റോബിന്* ഉത്തപ്പ, യൂസഫ് പത്താന്*, വിനയ് കുമാര്* തുടങ്ങിയ അന്താരാഷ്ട്ര താരങ്ങളുമായി ഇറങ്ങിയിട്ടും സ്വന്തം നാട്ടില്* പരമ്പര തോല്*ക്കാനായിരുന്നു ഇന്ത്യയുടെ വിധി. മൂര്*ച്ചയില്ലാത്ത ബൗളിംഗും ബാറ്റിംഗ് നിരയുടെ പരാജയവും ഇന്ത്യയുടെ കുഴി തോണ്ടി. ഹോം ഗ്രൗണ്ടില്* മൂന്ന് തവണ ഓപ്പണിംഗിന് ഇറങ്ങിയിട്ടും ഒരു അര്*ദ്ധസെഞ്ചുറി പോലും തികയ്ക്കാന്* ഉത്തപ്പയ്ക്ക് കഴിഞ്ഞില്ല. പരമ്പരയില്* ഒരു ഹാഫ് സെഞ്ചുറി മാത്രമാണ് പത്താന്റെ അക്കൗണ്ടില്*. ഒരു സെഞ്ചുറിയും ഒരു അര്*ദ്ധസെഞ്ചുറിയും രണ്ടാമത്തെ കളിയില്* 40 റണ്*സും നേടി സീനിയര്* ടീമിലേക്കുള്ള തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന യുവരാജ് സിംഗ് മാത്രമാണ് പരമ്പരയില്* ഇന്ത്യയുടെ ആശ്വാസം. സീനിയര്* ടീമില്* കളിക്കാന്* യുവരാജ് സിംഗ് സര്*വ്വഥാ യോഗ്യനാണെന്ന് മുന്* ക്യാപ്റ്റന്* സൗരവ് ഗാംഗുലിയും പറഞ്ഞു.