ദി മോസ്റ്റ് ഡെയ്ഞ്ചറസ് സെലിബ്രിറ്റികളുടെ ലിസ്റ്റില്* മലയാളത്തിലെ സൂപ്പര്*സ്റ്റാറുകളായ മമ്മൂട്ടിയും മോഹന്**ലാലും ഉള്*പ്പെട്ടിട്ടുണ്ട്. മമ്മൂട്ടിയുടെയും മോഹന്**ലാലിന്റെയും പേരില്* ഇന്റര്*നെറ്റില്* അപകടകാരിയായ വൈറസ് പ്രചരിക്കുന്നതാണ് ഡെയ്ഞ്ചറസ് താരങ്ങളുടെ ലിസ്റ്റില്* ഇവര്* ഉള്*പ്പെട്ടത്.


സുരക്ഷാ സോഫ്റ്റ്*വെയര്* നിര്*മാതാക്കളായ മക്ആഫിയാണ് പുതിയ ഓണ്*ലൈന്* വൈറസുകളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. സൈബര്* ക്രിമനലുകളുടെ വൈറസ് നിര്*മ്മാണ പട്ടികയില്* മലയാളത്തില്* മമ്മൂട്ടിയുടെ പേരില്* പ്രചരിക്കുന്ന വൈറസാണ് ഏറ്റവും അപകടകാരിയും മുന്**പന്തിയില്* നില്*ക്കുന്നതുമെന്നാണ് മക്ആഫി റിപ്പോര്*ട്ട്.

ഏറ്റവും അപകടകാരിയായ വൈറസുകളില്* രണ്ടാം സ്ഥാനം മലയാളത്തിന്റെ പ്രിയ നടന്* മോഹന്**ലാലിന്റെ പേരിലാണ്. മമ്മൂട്ടിക്കും മോഹന്**ലാലിനും പുറമെ പൃഥ്വിരാജ്, റിമ കല്ലിങ്കല്* എന്നിവരുടെ പേരുകളിലും നെറ്റില്* മാള്*വയറുകള്* പ്രചരിക്കുന്നുണ്ട്.

ഈ താരങ്ങളെ നെറ്റില്* അന്വേഷിക്കുമ്പോള്* ഇവരുമായി ബന്ധപ്പെട്ടുള്ള വൈറസ് പേജുകളിലേക്ക് വഴിത്തിരിച്ചുവിടുന്നു. ഇത്തരം വൈറസുകളും മാള്**വയറുകളും കമ്പ്യൂട്ടറില്* സൂക്ഷിച്ചിരിക്കുന്ന പ്രധാന രഹസ്യ കോഡുകളും വ്യക്തി വിവരങ്ങളും മോഷ്ടിക്കും.

മെകഫെയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റ് വെങ്കിടസുബ്രഹ്മണ്യനാണ് വിവരങ്ങള്* വെളിപ്പെടുത്തിയത്. ഇത്തരം മാള്**വയറുകളില്* നിന്ന് രക്ഷപ്പെടാന്* സൌജന്യ ഡൌണ്*ലോഡിംഗ് ഒഴിവാക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.



More Stills



Keywords:Mammootty,Mohanlal,Virus,Dangerous actors,Malware,Computer,Free download,Mak Affi,prithviraj,Reema Kallingal