-
വിഷമം കുറയ്ക്കാന്* പഴം

നേന്ത്രപ്പഴം (ഏത്തപ്പഴം) മൂന്നുതരം കാര്*ബോഹൈഡ്രേറ്റുകളാല്* സമ്പുഷ്ടമാണ് (ഗൂക്കോസ്, ഫ്രകേറ്റോസ്, സുക്രോസ്). ബി കോംപ്ളക്സ് വിറ്റാമിനുകള്* നിറഞ്ഞതും ഇരുമ്പുസത്തും നാരിന്റെ അംശവും പൊട്ടാസ്യവും കൂടുതലുള്ളതുമാണ്. അതിനാല്* തന്നെ ഉയര്*ന്ന ഊര്*ജം പ്രദാനം ചെയ്യുന്ന പഴമാണിത്. രണ്ടുപഴം ഒന്നര മണിക്കൂര്* നേരത്തേക്കുള്ള ആയാസകരമായ ജോലിക്കുള്ള ഇന്ധനം പ്രദാനം ചെയ്യുമെന്നു ഗവേഷകര്* പറയുന്നു. വെറുതെയാണോ കായികവിനോദങ്ങളില്* ഏര്*പ്പെട്ടിരിക്കുന്നവര്* ഈ പഴം ഇത്രമാത്രം കഴിക്കുന്നത്?
വിഷമം തോന്നുമ്പോള്* പഴം കഴിക്കൂ. വിഷമം കുറയുന്നതു കാണാം. ഈയിടെ നടത്തിയ ഒരു സര്*വേ പ്രകാരം നിരവധിപേര്*ക്ക് ഈ അനുഭവം ഉണ്ടാകുന്നതായി കണ്ടെത്തി. പഴത്തിലുള്ള ട്രിപ്റ്റോഫാന്* എന്ന പ്രോട്ടീനിനെ ശരീരം സെററ്റോണിന്* ആക്കി മാറ്റും. ഈ സെററ്റോണിന്* ആണ് സന്താപത്തെ സന്തോഷമാക്കി മാറ്റി നമ്മുടെ മൂഡ് നന്നാക്കുന്നത്. മക്കള്* ശാന്തസ്വഭാവക്കാരായി പിറക്കാന്* തായ്ലന്റില്* ഗര്*ഭിണികള്* സ്ഥിരമായി പഴം കഴിക്കാറുണ്ട്.
പഴത്തിലെ ബി6 ഘടകം രക്തത്തിലെ ഗൂക്കോസിന്റെ അളവു ക്രമീകരിച്ചു നമ്മുടെ മൂഡു മെച്ചപ്പെടുത്തും. വിളര്*ച്ചമാറ്റാനും പഴം സഹായിക്കും. ഇരുമ്പിന്റെ അംശം ധാരാളമുള്ള പഴം രക്തത്തിലെ ഹീമോഗോബിന്റെ ഉല്*പാദനം മെച്ചപ്പെടുത്തി വിളര്*ച്ചക്കെതിരെ പ്രവര്*ത്തിക്കുന്നു.
രക്തസമ്മര്*ദം കുറയ്ക്കാനും പഴം വളരെ സഹായകമാണ്. ഇവയില്* ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഉപ്പിന്റെ അംശം, താരതമ്യേന വളരെ കുറവും. . സ്ട്രോക്കു നിയന്ത്രിക്കാനും പഴം നല്ലതാണ്.
Last edited by film; 01-27-2014 at 06:47 AM.
-
അരിശം അടക്കാന്* കഴിയുന്നില്ലേ? ടെന്*ഷന്* മ
അരിശം അടക്കാന്* കഴിയുന്നില്ലേ? ടെന്*ഷന്* മാറുന്നില്ല? വഴിയുണ്ട്.

രണ്ടും കുറയ്ക്കാന്* നിങ്ങളുടെ ശരീരത്തില്*ത്തന്നെയുണ്ട് രണ്ടു സ്വിച്ചുകള്*. അവിടെ പതിയെ കുറച്ചുനേരം തൊട്ടാല്* മതി. ആ സ്വിച്ച് ഏതെന്നറിയേണ്ടേ? ചെവിയുടെ കീഴ്ഭാഗം! വേണമെങ്കില്* ഇപ്പോള്*ത്തന്നെ ഒന്നു പരിശോധിച്ചു നോക്കൂ. ആ മൃദുലഭാഗത്ത് തള്ളവിരലും ചൂണ്ടുവിലരും കൊണ്ട് ചെറുതായമര്*ത്തി പതിയെ താഴേക്കു വലിക്കുക. ഇതു ചെയ്തുകൊണ്ടിരിക്കുമ്പോള്* വേണമെങ്കില്* കണ്ണുകളും അടയ്ക്കാം. മനസ്സിലെ അലകള്* പതുക്കെ അടങ്ങും. അലയില്ലാത്ത കടല്* ശാന്തമാണ്. അതുപോലെ ചിന്തകളുടെ ശക്തികുറഞ്ഞ മനസ്സും ശാന്തമാകും. മനസ്സിന്റെ ക്ഷോഭങ്ങള്*ക്ക് തടയിടാന്* ചെവിയുടെ കീഴ്ഭാഗത്ത് നല്*കുന്ന മൃദുവായ സമ്മര്*ദ്ദങ്ങള്*ക്ക് കഴിയുമെന്ന് നമ്മുടെ പൂര്*വ്വികര്* നേരത്തേ മനസ്സിലാക്കിയിരുന്നു. ഏത്തമിടല്* തുടങ്ങി കര്*ണ്ണാഭരണം ധരിക്കുന്നതു വരെ ഇതിന് ഉദാഹരണമത്രെ. നീണ്ട ചെവികളുള്ളവര്* പൊതുവെ ക്ഷമാശീലരായിരിക്കും.
കഴിഞ്ഞ തലമുറയിലെ സ്ത്രീകള്* ഭാരമുള്ള ആഭരണങ്ങള്* അണിഞ്ഞ് ചെവിയെ താഴേക്കു നീട്ടാറുണ്ടായിരുന്നു. സ്ത്രീകളുടെ ക്ഷമാശീലത്തിന് ഒരു പരിധിവരെ താങ്ങായി നിന്നത് ഈ കര്*ണ്ണാഭരണ ധാരണമായിരിക്കാം! ക്ഷമയുടെ അവസാനവാക്കായിരുന്ന ശ്രീബുദ്ധന്റെ ചെവികള്* ശ്രദ്ധിച്ചിട്ടുണ്ടോ? തോളറ്റം വരെ നീണ്ടുകിടക്കുന്ന ചെവി. ഗാന്ധിജിയുടെ ചെവിയും നീളം കൂടിയതായിരുന്നു. ഇവരെല്ലാം പ്രശസ്തര്*! ഇനി നമ്മുടെ ചുറ്റുവട്ടത്തും ഒന്നു ശ്രദ്ധിച്ചാല്* മതി. ക്രിസ്ത്യന്* സ്ത്രീകള്* തോടയും കടുക്കനും ധരിക്കുമായിരുന്നു. ക്ലേശകരമായ സാഹചര്യത്തിലും അന്നത്തെ സ്ത്രീകള്* സന്തോഷത്തോടെ ജീവിച്ചിരുന്നു. സാഹചര്യങ്ങളെ ഉള്*ക്കൊള്ളാന്* സാധിച്ചതുകൊണ്ടാണിത്. ഇത്രയും മനസ്സിലാക്കിയ സ്ഥിതിക്ക് നിങ്ങളും ടെന്*ഷന്* വരുമ്പോള്* ചെവിയില്* പിടിച്ചോളൂ. അന്യന്റെ ചെവിയിലല്ല, സ്വന്തം ചെവിയില്*!..
-
പിരിമുറുക്കം ലഘൂകരിക്കാന്*
പ്രവര്*ത്തിച്ചുകൊണ്ടിരിക്കുക. അലസന്റെ മനസ്സ് വന്യമാകും. ചെയ്യാന്* എന്തെങ്കിലുമുണ്ടെങ്കില്* അതേക്കുറിച്ച് പ്രതീക്ഷയോടെ ചിന്തിക്കാം. അത് ആസ്വദിച്ച് ചെയ്യാം.

എന്തെങ്കിലും വിനോദങ്ങളില്* താല്*പര്യമുണ്ടെങ്കില്* അതിലേര്*പ്പെടാന്* സമയം കണ്ടെത്തണം. പൂന്തോട്ടം ശ്രദ്ധിക്കുക, സ്റ്റാമ്പ്-നാണയം എന്നിവ ശേഖരിക്കുക, നായയേയോ പൂച്ചയേയോ വളര്*ത്തുക അല്ലെങ്കില്* കുഞ്ഞുങ്ങളോടൊപ്പം കളിക്കുക. പിരിമുറുക്കം ലഘൂകരിക്കാന്* ഇത്തരം മാര്*ഗ്ഗങ്ങളുണ്ട്. അതിന് സമയം കണ്ടെത്തണമെന്നേ ഉള്ളൂ.
-
ദൈവത്തിനെ സദാ നന്ദിപൂര്*വ്വം ഓര്*ക്കുക

നിങ്ങള്*ക്കുണ്ടായതിനേക്കാള്* മോശമായ അനുഭവമുണ്ടായ എത്രയോ പേര്* നമ്മള്*ക്കൊപ്പമുണ്ട്. മരുഭൂമികളിലൂടെ മാത്രം യാത്രചെയ്യുന്നവരുണ്ട്, ഒരിക്കലും മരുപ്പച്ച കാണാത്തവര്*, ഇരുണ്ട ഗുഹയ്ക്കുള്ളിലൂടെ നടന്ന് പ്രകാശമുള്ള മറുവശത്ത് ഒരിക്കലും എത്താത്തവര്*. കഠിനാധ്വാനം കൊണ്ട് പിരിമുറുക്കം കൂടുന്നുണ്ടാകും, അത് കാര്യമാക്കണ്ട. കുടുംബങ്ങള്*ക്കും പ്രിയപ്പെട്ടവര്*ക്കുമൊപ്പം സമയം ചെലവഴിച്ച് ആഹ്ലാദിക്കുക. സ്*നേഹം എന്തെന്നറിയാതെ, ഒരു തരി സ്*നേഹം പോലും കിട്ടാതെ എത്രയോപേര്* ഇവിടെ ജീവിക്കുന്നു എന്നും ഓര്*ക്കുക. നമ്മളെ നമ്മളാക്കിയ ദൈവത്തിനെ സദാ നന്ദിപൂര്*വ്വം ഓര്*ക്കുക. പ്രസാദാത്മകത ഒരിക്കലും കൈവെടിയരുത്.
-
സംഘര്*ഷം മനസ്സില്* പടരാതിരിക്കട്ടെ, അത് ജീവിതത്തിന്റെ ഭാഗമാകാതിരിക്കട്ടെ. നിസാരകാര്യങ്ങള്*ക്ക് ഏറെ വേവലാതിപ്പെടുന്നവരുണ്ട്. ചെറിയ ചെറിയ നഷ്ടങ്ങള്* ഓര്*ത്ത് ഓര്*ത്ത് പിരിമുറുക്കം വര്*ദ്ധിപ്പിക്കുന്നവരുണ്ട്. അനാവശ്യ ചിന്തകള്* ഒഴിവാക്കി ജീവിക്കാന്* ശ്രമിക്കണം.
ഓര്*ക്കുക, ജീവിതം എപ്പോഴും നിങ്ങളുടെ നിയന്ത്രണത്തിലല്ല. ജീവിതത്തില്* സംഭവിക്കുന്ന പലതും നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കും, എങ്കിലും അങ്ങിനെയല്ലാത്തവയും ധാരാളമാണ്. ഇവ രണ്ടുമായി താരതമ്യം ചെയ്യുമ്പോള്* നിങ്ങള്*ക്ക് മനസ്സിലാകും അതിലൊന്നും നിങ്ങള്*ക്ക് വലിയ പങ്ക് വഹിക്കാന്* ആവില്ലായിരുന്നു എന്ന്.

ഇക്കാര്യമോര്*ത്ത് ഇത്രയൊക്കെ പിരിമുറുക്കം അനുഭവിക്കേണ്ടതുണ്ടോ? എന്റെ മനോനിലയേക്കാള്* പ്രധാനമാണോ ഇതൊക്കെ? അല്ലേ അല്ല. പച്ചക്കറിയോ തുണിയോ വീട്ടുസാധനങ്ങളോ വാങ്ങുമ്പോള്* വിലപേശിയിരുന്നെങ്കില്* നിങ്ങള്*ക്ക് ലാഭിക്കാന്* കഴിയുമായിരുന്നത് എന്താണ്? നമുക്ക് സന്തോഷവും സമാധാനവും ഇല്ലാത്ത ഒരു വാക്കു തര്*ക്കം കൊണ്ടെന്താണ് പ്രയോജനം? പിരിമുറുക്കമല്ലാതെ നമുക്കെന്താണ് ലാഭം?
പ്രിയപ്പെട്ടവരുടെ സാന്നിധ്യം മനസ്സിന്റെ പിരിമുറുക്കം കുറയ്ക്കാന്* എപ്പോഴും നല്ലതാണ്. പിരിമുറുക്കമുണ്ടാക്കുന്ന കാര്യങ്ങളെക്കുറിച്ച് അവരോട് തുറന്നു പറയുക. സ്*നേഹമാണ് എല്ലാ പ്രശ്*നങ്ങള്*ക്കും പരിഹാരമുണ്ടാക്കുന്ന മഹൗഷധം. ജീവിത പങ്കാളിയോട്, മക്കളോട്, അടുത്ത സുഹൃത്തുക്കളോട് ആരുമായും പ്രശ്*നങ്ങള്* ചര്*ച്ചചെയ്യാം. പലപ്പോഴും പ്രശ്*നങ്ങള്* ലഘൂകരിക്കാന്* ഇത്തരം ഒരു തുറന്നു പറച്ചില്* ഉപകരിക്കും.
സംഗീതം സാന്ത്വനമാണ്. ഇഷ്ടപ്പെട്ട ഗസല്*, സംഗീതക്കച്ചേരി, ഉപകരണസംഗീതം- ഇതെല്ലാം കേള്*ക്കാന്* ആഗ്രഹിച്ചിരുന്നെങ്കിലും അതിന് പലപ്പോഴും സമയം കിട്ടിയിരുന്നില്ല. എങ്കില്*, ഇപ്പോഴത് കേള്*ക്കാം. നിങ്ങളുടെ മനസ്സിനും ശരീരത്തിനും വേണ്ടത് സംഗീതമാണ്. വീട്ടുജോലിയെടുക്കുമ്പോഴും യാത്രചെയ്യുമ്പോഴുമെല്ലാം സംഗീതം ആസ്വദിക്കാം.
ചിരി, തീര്*ച്ചയായും മികച്ച ഔഷധമാണ്. കഴിഞ്ഞ തവണ നിങ്ങള്* സ്വയം മറന്ന് ചിരിച്ചത് എന്നാണെന്ന് ഓര്*ക്കുന്നുവോ? അത് ഓര്*ക്കുന്നില്ലെങ്കില്* അഥവാ അത് വര്*ഷങ്ങള്*ക്കുമുമ്പ് ആണെങ്കില്* ജീവിതത്തിന് ഇപ്പോള്* നര്*മ്മം അത്യാവശ്യമാണ്. നമ്മള്*ക്ക് പറ്റിയ അമളികള്*, അല്ലെങ്കില്* നമ്മള്* ആസ്വദിച്ച മറ്റുള്ളവര്*ക്കു പറ്റിയ അമളികള്* ഓര്*ത്തുനോക്കൂ, നന്നായൊന്ന് ചിരിക്കാന്* അതുപോരേ? പിരിമുറുക്കം തുടങ്ങുമ്പോള്* ഇങ്ങിനെ എന്തെങ്കിലും ഓര്*ക്കുക. ഉള്ളുതുറന്ന് നന്നായൊന്ന് ചിരിച്ചാല്* ഏത് പിരിമുറുക്കവും പമ്പകടക്കും.
സമീകൃതാഹാരം ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. പോഷകങ്ങള്* ലഭിക്കുന്ന തരത്തിലുള്ള ഭക്ഷണരീതി ഏറെ പ്രയോജനം ചെയ്യും. ശരീരവും മനസ്സും തമ്മില്* നല്ല പൊരുത്തത്തിലാണ്. മനസ്സിന്റെ ആരോഗ്യവും ശരീരത്തിന്റെ ആരോഗ്യവും പരസ്പരം ഇഴചേര്*ന്ന് കിടക്കുന്നുവെന്ന് ഓര്*ക്കുക. നല്ല ഭക്ഷണം നന്നായി ആസ്വദിച്ച് കഴിക്കുന്നത് മനസ്സിന്റെ ആരോഗ്യത്തിനു ഗുണം ചെയ്യും.
Last edited by film; 01-27-2014 at 07:17 AM.
-
മനസിന്റെ വിശ്രമം ജീവിതത്തില്* ഒരു സംതുലാവസ്ഥ സൃഷ്ടിക്കുന്നതിന് സഹായിക്കും എന്ന കാര്യത്തില്* സംശയമില്ല. തന്നെയുമല്ല മാസികപിരിമുറുക്കം മൂലമുണ്ടാകുന്ന ആരോഗ്യവിപത്തുകള്* കുറയ്ക്കുകയും ചെയ്യും. മാസികസംഘര്*ഷം കുറയ്ക്കുന്നതിന് വിദഗ്ദ്ധര്* നിര്*ദ്ദേശിക്കുന്ന പത്തു മാര്*ഗങ്ങളുണ്ട്. ഏതുസമയവും എവിടെയും ഉപയോഗിക്കാവുന്നതാണീ മാര്*ഗങ്ങള്*.

1.ധ്യാനത്തിലൂടെ മാനസിക നിര്*വൃതി
ശരീരാവയവങ്ങളെ പ്രത്യേകരീതിയില്* സജ്ജമാക്കി ധ്യാനത്തില്* ഏര്*പ്പെടുന്നത് മാസികസംഘര്*ഷം കുറയ്ക്കുന്നതിനുളള ഒരു നല്ല മാര്*ഗമാണ്. ശരീരാവയവങ്ങളുടെ ആവര്*ത്തിച്ചുളള വ്യായാമം ധ്യാനത്തിനുളള ഉത്ഭവകേന്ദ്രമായി തീരുന്നു.
നീന്തല്*, പെയിന്റിംഗ്, തുന്നല്* തുടങ്ങി ശാന്തമായി മനസ്സ് ജാഗ്രത സൃഷ്ടിക്കുന്ന പ്രവൃത്തികളെല്ലാം ഇതിലുള്*പ്പെടുന്നു. ജോലിയെക്കുറിച്ചോ, ബന്ധങ്ങളെപ്പറ്റിയോ, ജീവിതത്തില്* വഹിക്കേണ്ട ചുമതലകളെക്കുറിച്ചോ ഒക്കെ ചിന്തിച്ച് മനസു പുകയുമ്പോള്* ആവര്*ത്തിച്ചുളള ശരീരവ്യായാമം അഞ്ചോ പത്തോ മിനിട്ട് ചെയ്താല്* മാസികപിരിമുറുക്കത്തില്* നിന്ന് എളുപ്പത്തില്* രക്ഷടോം.
2.പരമാനന്ദത്തിലേക്കെത്താന്* സങ്കല്പലോകത്ത് കുറേ നിമിഷങ്ങള്*
അവധിക്കാല വിനോദസഞ്ചാരകേന്ദ്രങ്ങളെപ്പറ്റിയോ ഹൃദയത്തെ സ്പര്*ശിക്കുന്ന മറ്റെന്തിപ്പെറ്റിയോ ഭാവയില്* ചിത്രങ്ങള്* മെനയാം. ഇഷ്ടപ്പെട്ട വാഹനങ്ങളെക്കുറിച്ചോ, സില്*ക്ക് വസ്ത്രങ്ങളെപ്പറ്റിയോ, സ്വീകരണമുറിയില്* ഒരുക്കുന്ന ഫര്*ണിച്ചറുകളെപ്പറ്റിയോ, വീട്ടിലെ ഉദ്യാനസസ്യങ്ങളെക്കുറിച്ചോ ഒക്കെ ഭാവനയുടെ ചിറകിലേറി സഞ്ചരിക്കാം. മനസിലെ സംഘര്*ഷങ്ങളെ മാറ്റിനിറുത്തി കുറെസമയം ഇഷ്ടപ്പെട്ട സംഗതികളിലേക്ക് മനസിന്റെ സഞ്ചാരം ഒന്ന് തിരിച്ചുവിടൂ. സ്വപ്നസഞ്ചാരം എത്രയും യാഥാര്*ത്ഥ്യവുമായി താദാത്മ്യം പ്രാപിക്കുന്നുവോ, ഉദാഹരണമായി നിറങ്ങള്*, കാഴ്ചകള്*, ശബ്ദം എന്നിവയുമായി ചേരുന്നുവോ, അത്രത്തോളം മാനസികായാസത്തിന് ശാന്തിയും ലഭിക്കുന്നു.
3.ആഴത്തില്* ശ്വാസോച്ഛ്വാസം ചെയ്ത് മാനസികായാസം കുറയ്ക്കാം
മാനസികസംഘര്*ഷം ഉളള ഒരാളിന്റെ ശ്വാസോച്ഛാസം പരന്ന് ആഴം കുറഞ്ഞതായിരിക്കും. അയവുളളതും ആഴമുളളതുമായ ശ്വാസോച്ഛ്വാസം മനസ്സിന്റെ ശാന്തതയുടെ പ്രതിഫലമാണ്. ശ്വാസോച്ഛ്വാസം നേരായ രീതിയിലാക്കുന്നതുവഴി മാസികായാസവും ലഘൂകരിക്കാന്* കഴിയുന്നു.
4.മനോഹര ദൃശ്യങ്ങള്* കണ്ട് ആനന്ദിക്കാം
ജീവിതത്തില്* എപ്പോഴും ശ്രദ്ധയോടെ, ചിന്താപൂര്*വ്വം ജാഗരൂകരായിത്തീരുന്നത് ജീവിതത്തെ സന്തുഷ്ടപൂര്*ണ്ണവും അര്*ത്ഥവത്തും ആക്കിതീര്*ക്കുന്നു. സംഭവിക്കുന്നതിപ്പെറ്റി വിധിനിര്*ണയം നടത്താതെ ഒരു കുട്ടിയെപ്പോലെ ജീവിതത്തെ സമീപിക്കുവാന്* ശ്രമിക്കുക. കൂടുതല്* കാര്യങ്ങള്* ഒരേസമയം ചെയ്യാതെ ഒരു ജോലിയില്* മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ജാഗരൂകത എന്നുപറയുന്നത്. ഇപ്പോള്* നടക്കുന്ന കാര്യങ്ങളില്* മനസ് കേന്ദ്രീകരിക്കുന്നത്, മനസ്സ് അയവ് വരുത്തി ഉല്*കണ്ഠയും വിഷാദവും അകറ്റാന്* സഹായിക്കും. വീടിനു പുറത്താണെങ്കില്* പൂക്കളുടെ നിറവും ഭംഗിയും കണ്ടും പക്ഷികളുടെ ആഹ്ളാദകരമായ ശബ്ദം കേട്ടും, വൃക്ഷങ്ങളെ കണ്ടും സമയം ചെലവഴിക്കാം. മാളുകളില്* ഷോപ്പിംഗിന് പോകുമ്പോള്* വസ്ത്രങ്ങളും മനംമയക്കുന്ന സ്വര്*ണ്ണാഭരണങ്ങളും കണ്ട് അവയുടെ വൈവിധ്യവും ഭംഗിയും ആസ്വദിച്ച് മടങ്ങാം.
5.മാനസിക പിരിമുറുക്കം കുറയ്ക്കാന്* ചൂട് ചായ കുടിക്കുക
നിങ്ങള്* കോഫി ആര്*ത്തിയോടെ ഇടവിട്ടിടവിട്ട് കുടിക്കുന്ന ആളാണെങ്കില്* സൂക്ഷിക്കണം. കോഫി, മാസികസംഘര്*ഷം കൂട്ടുന്ന ഹോര്*മോണായ കോര്*ട്ടിസോളിന്റെ രക്തത്തിലെ അളവ് വര്*ധിപ്പിക്കും എന്നറിഞ്ഞിരിക്കുക. എന്നാല്* ഗ്രീന്*ടീ ശരീരത്തിന്റെ ആരോഗ്യവും സൌന്ദര്യവും വര്*ദ്ധിപ്പിക്കുന്നു. മാസികപിരിമുറുക്കം കുറച്ച് ശാന്തത കൈവരുത്തുവാന്* സഹായിക്കുന്ന പരമ്പരാഗതമായുളള പാനീയമാണ് ചാമോമിന്* ടീ. കട്ടന്*ചായ മാസികായാസം ലഘൂകരിക്കുവാന്* സഹായിക്കുമെന്ന് ലണ്ടിലെ യൂണിവേഴ്സിറ്റി കോളേജിലെ ഗവേഷകര്* പറയുന്നു. പതിവായി കട്ടന്*ചായ കുടിച്ചവരില്* മാസികസംഘര്*ഷമുണ്ടാക്കുന്ന കോര്*ട്ടിസോളിന്റെ അളവ് കുറയുന്നതായി രേഖപ്പെടുത്തി. ആറാഴ്ചത്തെ ഏറ്റവും മാസികക്ളേശമുളള അവസരങ്ങളിലും കഫീനടങ്ങിയ പാനീയം കുടിച്ചവരേക്കാളേറെ ഇവര്* ശാന്തരായി കാണപ്പെട്ടു.
Last edited by film; 01-27-2014 at 08:06 AM.
-

6.സ്നേഹം പ്രകടിപ്പിച്ച് മാനസികനിര്*വൃതി നേടാം
വളര്*ത്തുമൃഗങ്ങളെ ലാളിക്കുകയോ, അപ്രതീക്ഷിതമായി സുഹൃത്തിനെയോ, പ്രിയപ്പെട്ടവരെയോ ആശ്ളേഷിക്കുകയോ, ഭാര്യയുടെ ചൂട് പറ്റി സ്വസ്ഥമായി കിടക്കുകയോ അല്ലെങ്കില്* ജീവിതത്തിലുണ്ടായ നല്ല കാര്യങ്ങളെപ്പറ്റി സുഹൃത്തിനോട്* സംസാരിക്കുകയോ ചെയ്യുന്നത് വഴി മനസിന് ശാന്തത കൈവരുത്തുന്നതിനെ ഉണര്*ത്താന്* പറ്റും. സമൂഹത്തില്* മറ്റുളളവരുമായി ഇടപെടുന്നതുവഴി മ്മുടെ മസ്തിഷ്കം നന്നായി ചിന്തിക്കുകയും അസാധ്യമെന്ന് കരുതിയിരുന്ന പല കടമ്പകളും കയറുന്നതിനുളള പുതിയ പരിഹാരമാര്*ഗങ്ങള്* നമുക്ക് കാട്ടിത്തരുകയും ചെയ്യും.
7.സ്വയം തിരുമ്മല്* ശീലിക്കുക
പേശികള്* മുറുകി വരുന്ന അവസ്ഥയില്* സ്വയം തിരുമ്മി ശരീരത്തിന് അയവ് വരുത്താന്* ശ്രമിക്കുക. കൈവിരലുകളും കൈപ്പത്തിയും അമര്*ത്തുക. തോളുകള്* അയച്ച് ശക്തിയായി തിരുമ്മുക. ഒരുകൈകൊണ്ട് മറ്റേ കൈയുടെ കൈത്തണ്ട ചുറ്റിപ്പിടിക്കുക. പെരുവിരലും മറ്റ് വിരലുകളും ഉപയോഗിച്ച് പേശികള്* തിരുമ്മണം. കൈമുട്ട് മുതല്* വിരലറ്റം വരെ മുകളിലോട്ടും കീഴ്പോട്ടും തിരുമ്മുക. മറുകൈ ഉപയോഗിച്ച് ഇത് ആവര്*ത്തിക്കുക.
8.മാനസികവിശ്രമത്തിന്, പുറത്തേക്കൊരു സവാരിയാവാം
മനസ്സ് ദേഷ്യംവന്ന് പൊട്ടിപ്പോകാന്* തുടങ്ങും എന്ന അവസരത്തില്* പുറത്തേക്ക് ഒന്നിറങ്ങുക. ഒരു ചെറിയ യാത്ര. “ഫൈവ് ഗുഡ് മിനിട്ട്സ് ഇന്* ദ ഈവനിംഗ്ഗ്” എന്ന കൃതിയുടെ കര്*ത്താവായ ജെഫ് ബ്രാന്റ്്ലെ പറയുന്നു. മനസിനെ ശാന്തമാക്കി ഒരു കാര്യം ചിന്തിക്കുക. സമയം നാം തന്നെയാണ് ക്രമീകരിക്കുന്നതെന്ന് ഓര്*മ്മിക്കുക. ശാന്തമായി ഇരിക്കാനും, കിടക്കാനും, ഒരു സ്ഥലം കണ്ടുപിടിച്ച് മനസിനെ ഇളക്കിമറിക്കുന്ന ചിന്തകള്*ക്ക് വിരാമമിടുക. രണ്ടോ മൂന്നോ പ്രാവശ്യം ആഴത്തില്* ശ്വാസോച്ഛ്വാസം ചെയ്ത് മാനസികായാസം ലഘൂകരിക്കുകയും ഹൃദയമിടിപ്പ് കുറയ്ക്കുകയും ചെയ്യാം.
9.സംഗീതത്തിലൂടെ സാന്ത്വനം
സംഗീതം ഹൃദയമിടിപ്പിനെ ശാന്തമാക്കുകയും ആത്മാവിന് സാന്ത്വനമേവുകയും ചെയ്യുന്നു. എപ്പോഴെങ്കിലും മനസ് കലുഷിതമാകുന്നുവെന്ന് തോന്നുന്നെങ്കില്* സംഗീതത്തിന്റെ നനുത്ത സ്പര്*ശനത്തിലൂടെ മനസ്സ് ശാന്തമാക്കാം. ശാസ്ത്രീയസംഗീതം പത്തുമിനിട്ട് നേരം ആസ്വദിക്കുന്നത് മാനസികപിരിമുറുക്കം കുറയ്ക്കുന്നതിന് വേണ്ടി ഗുളിക കഴിക്കുന്നതിക്കോളേറെ ഫലപ്രദമാണെന്ന് ഗവേഷണം തെളിയിച്ചിട്ടുണ്ട്.
10.മനോഭാവത്തിന് മാറ്റം വരുത്തി സ്വര്*ഗ്ഗീയാനുഭൂതി നേടുക
30 സെക്കന്റ് സമയം ധാരാളം മതി പിരിമുറുക്കം മാറ്റി മനസ് ഒന്ന് ശാന്തമാക്കാന്*. റോസ്മാന്* പറയുന്നു. ഹൃദയത്തില്* പോസിറ്റീവ്ചിന്താഗതി നിറയ്ക്കുക. പോസിറ്റീവ്മനോവികാരം ഉണര്*ത്തുന്ന കാര്യങ്ങളിലേക്ക് ചിന്ത തിരിച്ച് വിടുക. വളര്*ത്തുമൃഗങ്ങള്*, പുത്രന്റെ ഭാവിയെക്കുറിച്ച് സങ്കല്പങ്ങള്*, വാങ്ങാന്*പോകുന്ന സ്വര്*ണാഭരണങ്ങള്* തുടങ്ങിയവയെക്കുറിച്ച് ചിന്തിക്കുന്നത് മനസ് ശാന്തമാക്കി മുഖത്ത് പുഞ്ചിരി വിടര്*ത്താന്* സഹായിക്കും എന്ന കാര്യത്തില്* സംശയമില്ല. പോസിറ്റീവ് മനോവികാരം സൃഷ്ടിക്കുന്നതിലൂടെ ഹൃദയതാളം നേരെയാക്കി മാനസികഅയവും സമാധാവും നേടുവാന്* കഴിയുന്നു.
-
-
വെളുത്തുളളി മാനസികോര്*ജം വര്*ധിപ്പിക്കുന്നു
കൊളസ്*ട്രോള്* ഇല്ലാതാക്കുന്നതിന്* വെളുത്തുളളിക്കുളള സ്വാധീനത്തെക്കുറിച്ച്* പഠിച്ചിരുന്ന ജര്*മനിയിലെ ഗവേഷകര്*, വെളുത്തുളളി മാനസികോര്*ജം വര്*ധിപ്പിക്കുന്ന ഒരു ഭക്ഷ്യവസ്*തുവാണെന്ന്* കണ്ടെത്തുകയുണ്ടായി. വെളുത്തുളളി കഴിക്കുന്നവര്* പെട്ടെന്ന്* പ്രകോപിതരാകുന്നതായി മനസിലാക്കി. വിമാനം പറത്തുന്നതിന്* മുമ്പ്* 72 മണിക്കൂറിനുളളില്* വെളുത്തുളളി കഴിക്കരുതെന്ന്* നിര്*ദേശമുണ്ട്*. വെളുത്തുളളി കഴിക്കുമ്പോള്* ഏകാഗ്രത കുറയുകയും പെട്ടെന്നുളള പ്രതികരണശേഷി മൂന്നുമടങ്ങ്* വര്*ധിക്കുകയും ചെയ്യുന്നു.
-
സംഗീതവും, ധ്യാനചിന്തകളും, യോഗയും
സംഗീതം മനസിനെ സാന്ത്വനപ്പെടുത്തുന്നു. എന്നാല്* ദു:ഖത്തിന്റെ അലകളുയര്*ത്തുന്ന സംഗീതം നെഗറ്റീവ്* മാനസികാവസ്ഥയാണ്* സൃഷ്*ടിക്കുന്നത്*. മനസിന്റെ തേജോവലയത്തെ നിഷ്*പ്രഭമാക്കുന്ന ദു:ഖസംഗീതം ശ്രവിക്കാതെ മനസ്സിനെ ഉണര്*ത്തുന്ന സംഗീതം സന്തോഷത്തിന്റെ അലയടികള്* സൃഷ്*ടിക്കാന്* സഹായകമാകും. ധ്യാന ചിന്തകളിലൂടെയും, യോഗയിലൂടെയും മനസിനെ പരുവപ്പെടുത്താനും സന്തോഷചിത്തരായി തീരാനും സാധിക്കുന്നു.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks