- 
	
	
		
		
		
		
			  
			
				
					എന്തുകൊണ്ടാണ് പ്രായം കൂടുന്നത്
 
 ഗ്ലൂക്കോസ് ഓക്*സിജനുമായി സംയോജിക്കുന്നതിലൂടെ ലഭിക്കുന്ന ഊര്*ജ്ജത്തിലൂടെയാണ് ശരീരത്തില്* ജീവന്* നില നിലനില്*ക്കുന്നത്. ഓക്*സിജന്* ഉള്*പ്പെടുന്ന രാസപ്രവര്*ത്തനമാണ് ഓക്*സീകരണം. ഇത് നടക്കുന്നത് ശരീരത്തിലെ വിവിധ കോശങ്ങളിലാണ്. ഓക്*സീകരണം ജീവല്* പ്രവര്*ത്തനമാണെങ്കിലും കോശത്തിനു ലഭ്യമാകുന്ന ഓക്*സിജന്റെ അളവനുസരിച്ച് ഓക്*സീകരണത്തിനുശേഷം ഉണ്ടാകുന്ന ഉപോത്പന്നങ്ങള്* കോശങ്ങളെ നശിപ്പിക്കാന്* തുടങ്ങുന്നു. ജീവിത്തിന്റെ ആദ്യ വര്*ഷങ്ങളില്* കോശങ്ങള്* വിഭജിക്കുകയും അതിന്റെ ഫലമായി പുതിയ കോശങ്ങള്* ഉണ്ടാവുകയും ചെയ്യുന്നു. നശിക്കുന്ന കോശങ്ങളുടെ എണ്ണത്തേക്കാള്* വളരെക്കൂടുതലായിരിക്കും പുതിയതായി ഉണ്ടാകുന്ന കോശങ്ങള്*. അതുകൊണ്ട് ശരീരം വേഗം വലുതാകുന്നു. ഒരുഘട്ടം കഴിഞ്ഞാല്* കോശവിഭജനത്തിന്റെ തോത് കുറയുകയും പുതിയതായി ഉണ്ടാകുന്ന കോശങ്ങളുടെ എണ്ണം നശിക്കുന്ന കോശങ്ങളുടെ എണ്ണത്തിനു തുല്യമാവുകയും ചെയ്യുന്നു. അതോടെ വളര്*ച്ച നിലക്കുന്നു.
 
 മനുഷ്യരില്* ഏതാണ്ട് പപതിനെട്ട് വയസ്സോടെ വളര്*ച്ച പൂര്*ത്തിയാകുന്നു. പിന്നീടുള്ള വര്*ഷങ്ങളില്* കോശവിഭജനം കുറയുകയും നശിക്കുന്ന കോശങ്ങളുടെ എണ്ണം പുതിയതായി ഉണ്ടാകുന്ന കോശങ്ങളുടെ എണ്ണത്തേക്കാള്* കൂടുകയും ചെയ്യുന്നു. അതോടെ പ്രായം വര്*ദ്ധിക്കുന്നതിന്റെ ഫലങ്ങള്* സംജാതമാകുന്നു. കോടാനുകോടി കോശങ്ങളുണ്ട് ശരീരത്തില്*. ദിവസേന നശിക്കുന്ന കോശങ്ങളുടെ എണ്ണം ആയിരങ്ങളിലായിരിക്കും. അതുകൊണ്ട് തന്നെ വര്*ഷങ്ങള്* കൊണ്ടാണ് മനുഷ്യര്*ക്ക് പ്രായമാകുന്നത് .
 
 പ്രായം വര്*ധിക്കുന്നതോടെ തലച്ചോറിലെ ന്യൂറോണുകളുടെ എണ്ണം കുറയുന്നതിനോടൊപ്പം അവയുടെ വലിപ്പവും ചുരുങ്ങുന്നു. ഇരുപതു വയസ്സോടെ മസ്തിഷ്*കം ഏറ്റവും വലിപ്പത്തിലെത്തുന്നു. 35 നും 40 നും വയസ്സിനിടെ അതു ചുരുങ്ങാന്* തുടങ്ങുന്നു. 85 വയസ്സു കഴിയുമ്പോള്* മസ്തിഷ്*കത്തിന്റെ ഏറ്റവും വലുപ്പം കുറഞ്ഞ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. എന്നാല്* ശ്രദ്ധേയമായകാര്യം ഈ പ്രായവ്യത്യാസത്തിനിടയില്* മസ്തിഷ്*കത്തിന്റെ വലുപ്പത്തിലുണ്ടാകുന്ന കുറവ് 11 ശതമാനം മാത്രമാണ്. ആധുനിക എം.ആര്*.ഐ സ്*കാനുകള്* മുഖേന ഇന്ന് ജീവിച്ചിരിക്കുമ്പോള്*ത്തന്നെ മസ്തിഷ്*കത്തിന്റെ വ്യാപ്തം കൃത്യമായി അളക്കാന്* സാധിക്കും.
 
 ഓര്*മ്മക്കും ബുദ്ധിക്കും സംഭവിക്കുന്നത്
 
 ശ്രദ്ധയുടെ കാര്യം ആദ്യം പരിഗണിക്കാം. ഒരു നിശ്ചിത സമയത്തേക്ക് കാര്യങ്ങളെ ഗ്രഹിക്കാന്* സഹായിക്കുന്നതാണ് അടിസ്ഥാന ശ്രദ്ധ (Basic attention), ശ്രദ്ധയെ തുടര്*ച്ചയായി ഒരു കാര്യത്തിലേക്ക് കേന്ദ്രീകരിപ്പിക്കുന്നതിനെ ജാഗ്രത (Vigilence) എന്നു വിളിക്കുന്നു. ഒരേസമയം ശ്രദ്ധയെ രണ്ടു കാര്യങ്ങളിലേക്ക് പതിപ്പിക്കുന്നതാണ് വിഭജിത ശ്രദ്ധ (Divided attention). പ്രായമാകുമ്പോള്* അടിസ്ഥാന ശ്രദ്ധക്കോ ജാഗ്രതക്കോ കുറവൊന്നും സംഭവിക്കുന്നില്ല. അതേ സമയം വിഭജിതശ്രദ്ധ കുറയുകയും ചെയ്യുന്നു.
 
 ഓര്*മ്മയും പഠനവും (Memory and Learning)
 
 വിദൂരസ്ഥ ഓര്*മകള്*ക് പ്രായമാകുമ്പോള്* കാര്യമായ മാറ്റങ്ങളൊന്നും സംഭവിക്കാറില്ല. പുതിയ കാര്യങ്ങള്* പഠിച്ചെടുക്കാനും അവ പിന്നീട് ഓര്*ത്തെടുക്കാനുമുള്ള കഴിവ് പ്രായം വര്*ദ്ധിക്കുന്നതോടെ ദുര്*ബ്ബലമാകുന്നു. എന്നിരുന്നാലും അത്ര വലിയ തോതിലല്ല. ഈ കുറവ് സംഭവിക്കുന്നത്. ഓര്*മ്മ എന്നത് ഒരു ഏകീകൃത പ്രതിഭാസമല്ല. അതിന് പല ഘടകങ്ങളുണ്ട്. വേറൊരര്*ത്ഥത്തില്* പലതരം ഓര്*മ്മകളുണ്ട്. പ്രായം എല്ലാ ഓര്*മ്മകളെയും ബാധിക്കുന്നില്ല.
 
 അപഗ്രഥന വേഗത (Processing speed)
 
 പ്രായംകൂടുന്നതിനനുസരിച്ച് ഏറ്റവും കാര്യമായ ഇടിവു സംഭവിക്കുന്നത് ഈ വേഗതയുടെ കാര്യത്തിലാണ്. വാസ്തവത്തില്* ഓര്*മ്മയേയും ബുദ്ധിശക്തിയേയും അളക്കുന്ന ചോദ്യങ്ങളും പരീക്ഷകളും പ്രായമായവര്*ക്ക് കൂടുതല്* സമയം നല്*കിയാണ് നടപ്പിലാക്കുന്നതെങ്കില്* ഓര്*മ്മക്കും ബുദ്ധിശക്തിക്കും പ്രായമാകുന്നതിനനുസരിച്ച് കാര്യമായ കുറവൊന്നും സംഭവിക്കുന്നില്ലെന്നു കാണാം.
 
 കാര്യനിര്*വ്വഹണശേഷി (Executive skills)
 
 പ്രായമാകുമ്പോള്* യുക്തി ഉപയോഗപ്പെടുത്താനും കാര്യങ്ങള്* ആസൂത്രണം ചെയ്യാനുമുള്ള (Planning) കഴിവ് ഇല്ലാതാകുമെന്നോ സാരമായി കുറയുന്നുവെന്നോ മറ്റുമാണ് അടുത്ത കാലംവരെ പലരും ധരിച്ചിരുന്നത്. അതുപോലെതന്നെ പ്രശ്*ന പരിഹാര വൈഭവം (Problem-Solving skills), ഓര്*മ്മയിലൂന്നിയ അപഗ്രഥനം, സാഹചര്യങ്ങള്* മാറുന്നതിനനുസരിച്ച് ചിന്താശ്രേണിയെ മാറ്റാനുള്ള കഴിവ് എന്നിവയും പ്രായത്തിനനുസരിച്ച് കുറയുമെന്ന് സമീപകാലം വരെ കരുതിപ്പോന്നു. എന്നാല്* ഈയിടെനടന്ന പലപഠനങ്ങളും കാണിക്കുന്നത് ഇത്തരം ശേഷിയിലുള്ളകുറവ് ശാരീരിക രോഗങ്ങളുടെ, വിശേഷിച്ചും ഹൃദയ, വൃക്ക രോഗങ്ങളുടെ സാന്നിധ്യത്തില്* മാത്രമാണ് സംഭവിക്കുന്നതെന്നാണ്. അതായത് ശരീരത്തിന് ആരോഗ്യമുണ്ടെങ്കില്* പ്രായമായെന്നു കരുതി കാര്യനിര്*വ്വഹണ ശേഷിയില്* കുറവ് ഉണ്ടാകണമെന്ന് നിര്*ബന്ധമില്ല.
 
 ഭാഷയുടെ കാര്യത്തില്* പ്രായം ആഘാതം ഏല്*പിക്കുന്നില്ല. പ്രായമായവര്* വര്*ഷങ്ങളായി ആര്*ജ്ജിച്ചെടുത്ത അനുഭവവും, വിജ്ഞാനവും അവശേഷിക്കുന്ന ഓര്*മ്മയേയും ബുദ്ധിശക്തിയെയും കൂടുതല്* കാര്യക്ഷമതയോടെ നിത്യേന ജീവിതത്തിലെ സാഹചര്യങ്ങള്*ക്കനുസരിച്ച് പ്രയോഗിക്കാന്* സഹായകരമാവുകയും ചെയ്യുന്നു. ഈ കാര്യങ്ങള്* കൂടുതല്* അനുകൂലമാകുന്നത് ചെറുപ്പത്തിലല്ല വാര്*ദ്ധക്യത്തിലാണ്. വേറൊരു തരത്തില്* നോക്കിയാല്* ഉള്ള ബുദ്ധിയെ വിജയകരമായി ഉപയോഗിക്കാന്* പ്രായമായവര്*ക്ക് കഴിയുന്നു. അതിന് അവരുടെ അനുഭവവും വിജ്ഞാനവും സഹായിക്കുന്നു.
 
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks