മസ്തിഷ്*കം സ്വയം പ്രതിരോധിക്കുന്നു
പ്രായത്തെ ചെറുക്കുന്നതിന് മസ്തിഷ്*കത്തിന് പല വിദ്യകളുണ്ട്. ന്യൂറോണുകള്* ദിനംപ്രതി നശിക്കുന്നതുകൊണ്ടുമാത്രം അതിന്റെ ധര്*മ്മങ്ങള്*ക്ക് കാര്യമായ തകരാറൊന്നും ഉണ്ടാകുന്നില്ല. ഉദാഹരനത്തിനെ ഡോപമിന്* ന്യൂറോണുകള്* 40 ശതമാനം കുറഞ്ഞ് ഡോപമിന്* എന്ന പദാര്*ത്ഥത്തിന്റെ അളവില്* സാരമായ ഇടിവ് സംഭവിക്കുമ്പോഴാണ് പാര്*ക്കിന്*സണ്* രോഗം ഉണ്ടാകുന്നത്. 40 ശതമാനത്തിലും കുറവാണ് ഡോപമിന്* ന്യൂറോണുകള്*ക്കുണ്ടാകുന്ന നാശമെങ്കില്* പാര്*ക്കിന്*സണ്* രോഗത്തിന്റെ ലക്ഷണങ്ങളൊന്നും പ്രകടമാകില്ല. അതുപോലെ ഡിമന്*ഷ്യക്കു കാരണമാകുന്നുവെന്നു കരുതുന്ന അമൈലോയ്ഡ് പ്രോട്ടീനുകള്* അസുഖമില്ലാത്തവരിലും കാണുന്നു. തലച്ചോറില്* അമൈലോയ്ഡ് പ്രോട്ടീനുകള്* ഒരു പരിധി വിട്ട് കട്ട പിടിച്ചു അടിഞ്ഞു കൂടുമ്പോഴാണ് ഡിമന്*ഷ്യ ഉണ്ടാകുന്നത്.

ന്യൂറോണുകള്* നശിക്കുകയും അവയുടെ വലുപ്പം കുറയുകയും ചെയ്യുന്ന സാഹചര്യത്തില്* മസ്തിഷ്*കത്തിന് അതിന്റെ ധര്*മ്മങ്ങളെ പൂര്*വ്വസ്ഥിതിയിലേക്ക് കൊണ്ടുവരാനുള്ള നൈസര്*ഗ്ഗികമായ കഴിവുണ്ട്. മസ്തിഷ്*കം പൂര്*ണ്ണ വികാസം പ്രാപിക്കുന്ന ചെറുപ്രായത്തില്* അതില്* രൂപംകൊള്ളുന്ന ന്യൂറോണുകളുടെയും, ന്യൂറോണുകള്*ക്കിടയിലുള്ള സര്*ക്യൂട്ടുകളുടെയും പരമാവധി എണ്ണം. ഇത് പിന്നീട് ക്ഷാമത്തിന്റെ വേളകളില്* പ്രയോജനം ചെയ്യാവുന്ന കരുതല്*ധനം പോലെ വര്*ത്തിക്കുന്നു. ഇവയുടെ എണ്ണം എത്ര കൂടുതലുണ്ടോ മസ്തിഷ്*ക കരുതല്* ധനശേഷി(Brain Reserve Capactiy) അത്രയും ഉന്നതമാണെന്നു പറയാം. ഡിമന്*ഷ്യ മുതലായ അസുഖങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗാതുരമായ മാറ്റങ്ങള്* കരുതല്*ധനശേഷി കൂടുതലുള്ള ഒരാളില്* അസുഖം ഉണ്ടാക്കണമെന്നില്ല.

അവശേഷിക്കുന്ന ന്യൂറോണുകള്*ക്കിടയില്* പുതിയ കണക് ഷന്*സ് ഉണ്ടാവുകയും ഇത് പിന്നീട് പുതിയ സര്*ക്യൂട്ടുകള്*ക്ക് കാരണമാവുകയും ചെയ്യുന്നു. മസ്തിഷ്*കത്തിന് 'മൃദുത്വം' (Plastictiy) എന്ന ഗുണം ഉള്ളത് കൊണ്ടാണ് ഇത് സാധിക്കുന്നത്. എന്നാല്* ഇങ്ങനെ സംഭവിക്കണമെങ്കില്* മാനസികമായി വളരെ അദ്ധ്വാനം ആവശ്യമുള്ള ജോലികളിലോ വ്യായാമത്തിലോ ഏര്*പ്പെടുന്ന ശീലം ആര്*ജിക്കേണ്ടതുണ്ട്. ഇങ്ങനെ മസ്തിഷ്*കത്തിന് ഉത്തേജനം ലഭിച്ചാല്* മാത്രമേ പുതിയ കണക് ഷന്*സ് ഉണ്ടാവുകയുള്ളൂ.

ന്യൂറോണുകള്* ചെറുപ്രായം കഴിഞ്ഞാല്* വിഭജിക്കുകയോ പുതിയവ ഉണ്ടാവുകയോ ചെയ്യുന്നില്ലെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത് ഏതാനും വര്*ഷങ്ങള്*ക്കു മുമ്പ് ന്യൂറല്* പ്രൊജെനിറ്റര്* (Neural Progenitor) എന്ന പേരുള്ള കോശങ്ങള്* മനുഷ്യ മസ്തിഷ്*കത്തില്* ശാസ്ത്രജ്ഞമാര്* കണ്ടെത്തുകയുണ്ടായി. പ്രായം വര്*ദ്ധിച്ചാലും ന്യൂറോണുകളായി വേര്*പിരിയാന്* കഴിയുന്ന കോശങ്ങളാണിവ. ഈ കോശങ്ങളെ ഹിപ്പോകാമ്പസിലും, ഫ്രണ്ടല്* ദളങ്ങളിലും കാണാം. ഇവയെക്കുറിച്ച് കൂടുതല്* മനസ്സിലാക്കാനിരിക്കുന്നതേയുള്ളൂ.

ഡിമന്*ഷ്യ (ഓര്*മ്മനാശരോഗം)

പ്രായമാകുന്നതോടെ ഡിമന്*ഷ്യ ഒരു അനിവാര്യതയാണ് എന്നു ധരിക്കുന്നത് അബദ്ധമാണ്.
സാധാരണമായി ഉണ്ടാകുന്ന രോഗാതുരമല്ലാത്ത ഓര്*മ്മക്കുറവും, ഡിമന്*ഷ്യയും രണ്ടാണ്. ഒരാള്* തന്റെ ഓര്*മ്മക്കുറവിനെക്കുറിച്ച് സ്വയം പരിഭവിക്കുന്നുവെങ്കില്* അത് ഡിമന്*ഷ്യയുടെ ഭാഗമാകാനുള്ള സാധ്യത വളരെക്കുറവാണ്. ഡിമന്*ഷ്യയിലുണ്ടാകുന്ന ഓര്*മ്മക്കുറവ്, രോഗിയല്ല മറ്റുള്ളവരാണ് തിരിച്ചറിയുന്നത്. രോഗം ഉണ്ടാകുന്നത് സാധാരനയായീ 65 വയസ്സിനുശേഷമാണ്. പഴയകാല ഓര്*മ്മകള്* രോഗത്തിന്റെ അവസാനഘട്ടങ്ങളില്*പ്പോലും നിലനില്*ക്കാം. അതേസമയം സമീപകാലത്തുണ്ടായ സംഭവങ്ങളെക്കുറിച്ചുള്ള ഓര്*മ്മകള്* ആദ്യഘട്ടത്തില്*ത്തന്നെ നഷ്ടപ്പെടുകയും ചെയ്യുന്നു (ഉദാഹരണത്തിന് രാവിലെ ഭക്ഷണം കഴിച്ചത് ഉച്ചയാകുന്നതോടെ മറന്നുപോവുകയും തനിക്ക് ഭക്ഷണം തന്നില്ല എന്ന് രോഗി പരാതിപ്പെടുകയും ചെയ്യുന്നു).

രോഗത്തിന്റെ ആദ്യവര്*ഷങ്ങളില്* പരിസരബോധം നിലനില്*ക്കും. അതായത് ചുറ്റുപാടുകള്*, കൂടെയുള്ളവര്*, സമയം എന്നിവയെക്കുറിച്ചെല്ലാമുള്ള അവബോധം ഡിമന്*ഷ്യയില്* നഷ്ടപ്പെടുന്നില്ല. ഇതിന് തകരാറു സംഭവിക്കുന്നത് ഡിലീരിയം(Delirium) എന്ന രോഗാവസ്ഥയിലാണ്. ചലച്ചിത്രങ്ങള്*, അച്ചടിദൃശ്യമാധ്യമങ്ങള്* എന്നിവയെല്ലാം ഇതെക്കുറിച്ച് തെറ്റായ സന്ദേശം നല്*കുകയും അനാവശ്യ ഉത്കണ്ഠക്കു കാരണമാവുകയും ചെയ്യുന്നതായി കണ്ടുവരുന്നു.

വിരമിക്കല്*, വിരഹദുഃഖം

പൊതുവെ പ്രായാധിഷ്ഠിതമായ ഒരു സംഭവമായാണ് ജോലിയില്* നിന്നുള്ള വിരമിക്കലിനെ കാണുന്നത്. ചില രാജ്യങ്ങലില്* (ഉദാഹരണത്തിന് ഓസ്*ട്രേലിയായില്* ) പ്രായത്തിനനുസരിച്ച് വിരമിക്കല്* ക്ലിപ്തപ്പെടുത്തിയിട്ടില്ല. മാത്രമല്ല ഓരോ മേഖലയിലും വിരമിക്കല്* പ്രായം വ്യത്യസ്തമാണ്. കായികരംഗത്തുള്ള വിരമിക്കല്* പ്രായമല്ലല്ലോ ഉദ്യോഗത്തില്* നിന്നുള്ള വിരമിക്കല്* പ്രായം. വിരമിക്കലിനോട് പലരും പലതരത്തിലാണ് പൊരുത്തപ്പെടുന്നത്. പെന്*ഷന്* സമ്പ്രദായം സാമ്പത്തിക അരക്ഷിതാവസ്ഥ ലഘൂകരിക്കാന്* വളരെ സഹായകമായിട്ടുണ്ട്. പക്ഷെ, അതുവരെ ഉണ്ടായിരുന്ന പദവിനഷ്ടപ്പെടുന്നത് പലരേയും അസ്വസ്ഥരാക്കിയേക്കാം. പഠനങ്ങളനുസരിച്ച് വിരമിക്കലിനുശേഷം ജീവിതത്തില്* വ്യക്തമായ ലക്ഷ്യങ്ങള്* നിര്*വ്വചിക്കുന്നവര്* അതുമായി പെട്ടെന്നു പൊരുത്തപ്പെടുന്നു. പലരും വിരമിക്കലിനുശേഷം തുടര്*ച്ചയുണ്ടാക്കുന്ന മറ്റു വഴികള്* കണ്ടെത്തുകയും ചെയ്യുന്നു.

സാങ്കേതിക അര്*ത്ഥത്തില്* 65 വയസ്സ് മുതലാണ് വാര്*ദ്ധക്യം ആരംഭിക്കുന്നത്. ഇതിന് ശാസ്ത്രീയ പിന്*ബലവുമുണ്ട്. വിരമിക്കല്* പ്രായം 55 വയസ്സായി നിശ്ചയിക്കുന്നത് പ്രാകൃതമായ ഒരേര്*പ്പാടാണ്. പലപ്പോഴും മനുഷ്യര്* വിജ്ഞാനം ആര്*ജിക്കുന്ന ഒരു പ്രായമാണിത്. ആയുര്*ദൈര്*ഘ്യം തുലോം കുറവായിരുന്ന പണ്ടുകാലത്ത് വിരമിക്കല്* പ്രായം 55 വയസ്സ് ആക്കിയിരുന്നതിനെ ഒരുപക്ഷെ ന്യായീകരിക്കാന്* സാധിച്ചേക്കും. ഇന്ന് ആയുര്*ദൈര്*ഘ്യം എത്രയോ കൂടുതലാണ്. 55 വയസ്സില്* വിരമിക്കുന്നതോടെ ആ പ്രായത്തിലുള്ളവരുടെ അനുഭവസമ്പത്തും വിജ്ഞാനവും സമൂഹത്തിനു പ്രയോജനകരമാകാതെ പോകുന്നു. ചെറുപ്പക്കാര്*ക്ക് തൊഴില്* ലഭിക്കുന്നതിനും ഗവണ്*മെന്റിന്റെ സാമ്പത്തികച്ചെലവ് ലഘൂകരിക്കുന്നതിനുമാണ് വിരമിക്കല്* പ്രായം 55 വയസ്സാക്കിയിരിക്കുന്നത് എന്ന വാദവും നിലനില്ക്കുന്നതല്ല. കാരണം ജനസംഖ്യ വര്*ദ്ധിക്കുമ്പോള്* കൂടുതല്* തൊഴില്* അവസരങ്ങള്* ഉണ്ടാകേണ്ടതാണ്. ഗവണ്*മെന്റുകളുടെ സാമ്പത്തിക ക്രയവിക്രയവും കൂടുമല്ലോ. കൂടുതല്* തൊഴിലവസരങ്ങള്* സൃഷ്ടിച്ചു കൊണ്ടുവേണം തൊഴിലില്ലായ്മ പരിഹരിക്കാന്*.

പ്രായം വര്*ദ്ധിക്കുന്നതോടെ ഉറ്റവരുടെ പെട്ടെന്നും അപ്രതീക്ഷിതവുമായി ഉണ്ടാകുന്ന മരണമാണ് കൂടുതല്* ആഘാതമേല്പിക്കുന്നത്. ഇതില്* നിന്ന് മോചനം ലഭിക്കാന്* സമയമെടുക്കും. എന്നിരുന്നാലും പ്രായത്തിന്റെ കരുത്തുകൊണ്ടും ജീവിതത്തെ പൂര്*വ്വസ്ഥിതിയിലാക്കാനുള്ള നൈസര്*ഗ്ഗികമായ കഴിവുകൊണ്ടും പലരും തളരാതെ മുന്നോട്ട് പോകുന്നു. പ്രതികൂല സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്* മനുഷ്യനു ലഭിച്ചിട്ടുള്ള നൈസര്*ഗ്ഗികമായസിദ്ധി പ്രായമായവര്*ക് ചെരുപ്പകാരെ അപേക്ഷിച്ച് ഒട്ടും കുറവല്ല.

ഈ ഘട്ടത്തിലെ പ്രതിസന്ധിക്കു ശേഷം വിജയകരമായ ഒത്തുതീര്*പ്പിലെത്തുന്നവര്*ക്ക് സമാധാനവും വിവേകവും ഉണ്ടാകുന്നു. അതുവരെയുള്ള ജീവിതത്തിന്റെ നേട്ടങ്ങളെയും പോരായ്മകളേയും ഉള്*ക്കൊണ്ടാണ് അവര്* ഒത്തുതീര്*പ്പിലെത്തുന്നത്. ഇതിനു കഴിയാത്തവര്*ക്ക് നിരാശയുണ്ടാകുന്നു. എറിക്*സന്റെ അഭിപ്രായത്തില്* പ്രായം ഏറുന്നതോടെ പലതും ഉപേക്ഷിക്കാന്* തയ്യാറാകുന്ന മനുഷ്യര്* കൂടുതല്* അര്*ത്ഥപൂര്*ണ്ണമായ സ്*നേഹവും പ്രകടിപ്പിക്കുന്നു. സ്വന്തം ജീവിതത്തിന്റെ ഉത്തരവാദിത്വം അവര്* തന്നെ ഏറ്റെടുക്കുന്നു.

(പ്രായമായവര്* സാഹചര്യങ്ങളനുസരിച്ച് അവരുടെ പ്രതീക്ഷകളെയും ആഗ്രഹങ്ങളെയും പുനര്*നിര്*വ്വചിക്കുന്നു. അതേസമയം അവര്* ആത്മാഭിമാനം നിലനിര്*ത്തുകയും ചെയ്യുന്നു. വാര്*ദ്ധക്യത്തില്* ശാരീരിക അസുഖങ്ങളും കൂടുതല്* കണ്ടുവരുന്നു. പ്രമേഹം, ഹൃദയാഘാതം, കാന്*സര്* എന്നീ രോഗങ്ങള്* ഏതു പ്രായക്കാരേയും ബാധിക്കാമെങ്കിലും അവ കൂടുതലും ബാധിക്കുന്നത് പ്രായമായവരെയാണ്. ശാരീരിക അസ്വസ്ഥതകള്* വാര്*ദ്ധക്യത്തില്* കനത്ത വെല്ലുവിളികളാണ് ഉയര്*ത്തുന്നത്).

വിജയകരമായ വാര്*ദ്ധക്യം (Successful Aging)

1987 ല്* ജോണ്* റോഡ്, റോബര്*ട്ട് കാല്* എന്നിവര്* വിജയകരമായ വാര്*ധക്യത്തെക്കുറിച്ച് ആശയങ്ങള്* മുന്നോട്ട് വെച്ചിട്ടുണ്ട്. രോഗങ്ങളില്*നിന്നും മറ്റുവൈകല്യങ്ങളില്* നിന്നുമുള്ള മോചനമാണ് വിജകരമായ വാര്*ദ്ധക്യത്തിന്റെ ഒരു ഘടകമായി ഇവര്* അവതരിപ്പിച്ചത്. എന്നാല്* ഇങ്ങനെ നോക്കിയാല്* 90 ശതമാനം വൃദ്ധന്മാര്*ക്കും വിജയകരമായ വാര്*ദ്ധക്യം അവകാശപ്പെടാനാവില്ല. അതുകൊണ്ടുതന്നെ ഇതിനെക്കുറിച്ച് നിരവധി വാദപ്രതിവാദങ്ങള്* നടന്നിട്ടുണ്ട്. സ്ഥിരതയാര്*ന്ന ശാരീരികവും മാനസികവുമായ പ്രവര്*ത്തനങ്ങള്*, സമൂഹവുമായി കൂടെക്കൂടെയുള്ള ഇടപഴുകല്*, ഇതുവരെയുള്ള ജീവിതം സാമാന്യം ഭേദപ്പെട്ട രീതിയില്* ജീവിച്ചു എന്ന തോന്നല്*, മുതലായവയാണ് വിജയകരമായ വാര്*ദ്ധക്യത്തിന്റെ നിര്*വ്വചനത്തില്* വരുന്ന മറ്റുകാര്യങ്ങള്*. ഇവയില്* രോഗങ്ങളുടെ അഭാവം എന്നതു എടുത്തു കളഞ്ഞാല്* 90 ശതമാനം വൃദ്ധന്മാര്*ക്കും വിജയകരമായ വാര്*ദ്ധക്യം അവകാശപ്പെടാനാകുമെന്ന് പഠനങ്ങള്* തെളിയിച്ചിട്ടുണ്ട്. അമിതമായ മദ്യപാനം, പുകവലി എന്നിവ ഇല്ലാതിരിക്കുക, തൂക്കം ഒരുപരിധിയില്* കൂടാതെ നിറുത്തുക, ക്രമമായ വ്യായാമം, സാമൂഹ്യ ബന്ധങ്ങള്* എന്നിവ വിജയകരമായ വാര്*ദ്ധക്യത്തെ പ്രവചിക്കുന്നു.

പ്രായമായതോടെ എല്ലാം കഴിഞ്ഞു; ഇനി ഗതി താഴോട്ടാണ് എന്ന ചിന്തയ്ക്കുപകരം ശുഭാപ്തി വിശ്വാസത്തോടെ ജീവിക്കുന്നവര്* വിജയകരമായ വാര്*ദ്ധക്യത്തിനു ഉടമകളായിത്തീരുന്നതായി കണ്ടുവരുന്നു. സാമ്പത്തികസാമൂഹ്യ വ്യത്യാസങ്ങള്* വിജയകരമായ വാര്*ദ്ധക്യത്തെ സ്വാധീനിക്കുന്നതായി തെളിവുകളില്ല. വിദ്യാഭ്യാസം വാര്*ദ്ധക്യത്തെ വിജയകരമാക്കാന്* സഹായിക്കുന്നു. ഭക്ഷണം ക്രമീകരിക്കുന്നതും ജീവിതാനുഭവങ്ങള്* എന്തുതന്നെയായാലും അവയെ അംഗീകരിക്കാനുള്ള മനോഭാവം വളര്*ത്തിയെടുക്കുന്നതും വിജയകരമായ വാര്*ദ്ധക്യത്തിലേക്ക് വഴിതെളിക്കുന്നു.