പ്രായമായവരോടുള്ള മനോഭാവം

സമൂഹത്തില്* സ്വതന്ത്ര മനുഷ്യരായി കഴിയാനുള്ള ആഗ്രഹം പ്രായമായവരില്* തീവ്രമാണ്. സ്വാതന്ത്ര്യം നഷ്ടപ്പെടുമോ എന്ന ആശങ്ക വാര്*ദ്ധക്യത്തിലെ അസ്വസ്ഥജനകമായ ഒരു അനുഭവമാണ്. പാശ്ചാത്യ സംസ്*കാരം പിന്*തുടരുന്ന രാജ്യങ്ങളില്* പ്രായമായവര്* തങ്ങളുടെ സ്വാതന്ത്ര്യം നിലനിര്*ത്താന്* ശ്രമിക്കുകയും കുടുംബത്തിലെ മറ്റുള്ളവരില്*നിന്നും മാറി ദമ്പതികളായോ അല്ലെങ്കില്* ഒറ്റക്കോ ജീവിക്കുന്നു. നിത്യേനയുള്ള കാര്യങ്ങള്* സ്വയം ചെയ്യാനാകാതെ വരുമ്പോള്* വൃദ്ധസദനങ്ങളിലേക്ക് മാറുന്നു. ചെറിയതോതിലുള്ള സഹായം വേണ്ടവര്* ഹോസ്റ്റലുകളിലേക്കും തുടര്*ച്ചയായ പരിചരണം വേണ്ടവര്* നഴ്*സിംഗ് ഹോമിലേക്കുമാണ് മാറുന്നത്. ഇതിനായി അവരുടെ വാര്*ദ്ധക്യകാല പെന്*ഷന്റെ നല്ലൊരുഭാഗം ഉപയോഗിക്കുന്നു. ഇന്ത്യ ഉള്*പ്പെടെയുള്ള പൂര്*വ്വരാജ്യങ്ങളിലും ഇറ്റലി, ഗ്രീസ് മുതലായ വികസിത രാജ്യങ്ങളിലും വൃദ്ധരായ മാതാപിതാക്കള്* മക്കളുടെ കൂടെ താമസിക്കാനും മക്കള്* അവരുടെ സംരക്ഷണ ചുമതല ഏറ്റെടുക്കാനും തയ്യാറാകുന്ന മഹത്തായ പാരമ്പര്യം തുടര്*ന്നുവരുന്നുണ്ട്. എന്നാല്* പാശ്ചാത്യസംസ്*കാരത്തിന്റെ വേരുകള്* ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്* ആഴ്ന്നിറങ്ങാന്* തുടങ്ങിയിട്ട് കുറച്ചുകാലമായല്ലോ.

കൂടെക്കൂടെയുള്ള ജോലി സ്ഥലമാറ്റം വിദേശരാജ്യങ്ങളിലെ തൊഴില്* മുതലായ കാരണങ്ങള്*ക്കൊണ്ട് മക്കള്*ക്ക് മാതാപിതാക്കളോടൊപ്പം താമസിക്കാന്* സാധിക്കാതെ വരുന്നു. ദ്രുതഗതിയില്* മാറ്റങ്ങള്* വന്നുകൊണ്ടിരിക്കുന്ന സമൂഹത്തില്* വാര്*ദ്ധക്യത്തിലെത്തിയവരുടെ ജീവിതാനുഭവങ്ങളും, വീക്ഷണങ്ങളുമല്ല യുവതലമുറയുടേത്. സ്വാഭാവികമായും ഇത് ചെറുപ്പക്കാരും വൃദ്ധജനങ്ങളും തമ്മിലുള്ള സംഘര്*ഷങ്ങളിലേക്ക് നയിക്കുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. പ്രായമായവരുടെ ഏറ്റവും വലിയ സ്വത്ത് ദശാബ്ദങ്ങളായുള്ള അവരുടെ ജീവിത അനുഭവങ്ങളാണ്. അതിനുപകരം വെക്കാന്* ലോകത്ത് മറ്റൊന്നുമില്ല. ഒരു സാങ്കേതികവിദ്യകൊണ്ടും നേടിയെടുക്കാന്* സാധിക്കുന്നതല്ലല്ലോ അത്. പ്രായമായവരുടെ പോരായ്മകളെക്കുറിച്ചുമാത്രം ചിന്തിക്കാതെ പ്രായം എന്ന ഒന്നിന്റെ മഹത്വത്തേയും പരിഗണിക്കാന്* സാധിച്ചാല്* അത് ഉത്കൃഷ്ഠമായ കാര്യങ്ങളിലൊന്നായിരിക്കും.)

പ്രായത്തെ ചെറുക്കുന്ന ചികിത്സകള്*

മനുഷ്യന്റെ പരമാവധി ആയുസ്സ് ഇന്നത്തെ അവസ്ഥയില്* 120 വയസ്സാണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. പ്രായത്തെയും ഒടുവില്* മരണത്തെയും ചെറുത്തു തോല്പിക്കാനുള്ള മനുഷ്യന്റെ ആഗ്രഹത്തിനും ഉദ്യമങ്ങള്*ക്കും ഏറെ പ്രായമുണ്ട്. പ്രായത്തെ ചെറുക്കാനുള്ള ശ്രമങ്ങള്* ഇന്ന് പല തലങ്ങളിലാണ് നടക്കുന്നത്. ആഹാരം ക്രമീകരിക്കുന്നതിലൂടെ ധാരാളം ഊര്*ജം തരുന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണവും അന്നജം അടങ്ങിയ ഭക്ഷണവും വറുത്ത ആഹാര പദാര്*ത്ഥങ്ങളും ഒഴിവാക്കുന്നത് പ്രായത്തെ ചെറുക്കും എന്നാണ് കരുതപ്പെടുന്നത്. ബീറ്റാ കരോട്ടിന്*, വിറ്റാമിന്*ഇ എന്നിവ പ്രായത്തെ പ്രതിരോധിക്കും എന്ന പരികല്പനയോടെ അവ വര്*ദ്ധിച്ച തോതില്* കഴിച്ചവരില്* മരണനിരക്ക് കൂടുന്നതായിട്ടാണ് പഠനങ്ങള്* തെളിയിച്ചത്. പ്രായത്തെ ചെറുക്കും എന്ന അവകാശവാദത്തോടെ വിപണിയില്* ഇറങ്ങുന്ന പല ഔഷധങ്ങളും ഉപഭോക്താക്കളെ വഞ്ചിക്കുന്നവയാണ്.

പ്രായത്തെ ചെറുക്കാനുള്ള ശ്രമങ്ങള്* നടക്കുന്ന രണ്ടാമത്തെ മേഖല കോശങ്ങളുടെ ഗവേഷണങ്ങളിലാണ്. കൃത്രിമ അവയവങ്ങളുടെ നിര്*മ്മാണവും ഉപയോഗവും അടിസ്ഥാന കോശങ്ങളെ (Stem cells) കൃത്രിമമായി നിര്*മ്മിച്ച് അവയെ ശരീരത്തിലേക്കു കുത്തിവെക്കുക മുതലായവയാണ് ഈ ശ്രമങ്ങള്*. ജനിതക സാങ്കേതിക വിദ്യയും ക്ലോണിംങും വികസിച്ചുകൊണ്ടിരിക്കുന്ന മേഖലകളാണ്. ക്ലോണിംഗിലൂടെ ശരീര ഭാഗങ്ങള്* തന്നെ കൃത്രിമമായി നിര്*മ്മക്കാം എന്നു വിശ്വസിക്കുന്നരുണ്ട്. നാളെ പ്രായം ഒരു വിഷയം തന്നെ അല്ലാതായി മാറിയേക്കാം. നമ്മള്* സ്വപ്*നത്തില്*പ്പോലും ചതിക്കാത്ത വിധത്തില്* പ്രായത്തെക്കുറിച്ചുള്ള സങ്കല്*പങ്ങള്* അതോടെ തകിടം മറിയുകയും ചെയ്യും.