വൃദ്ധജനങ്ങളെ പരിചരിക്കുമ്പോള്*

വൃദ്ധജനങ്ങളുടെ പ്രശ്*നങ്ങള്* ഏറിവരുന്ന ഈ കാലഘട്ടത്തില്* അവരുടെ പരിചരണവും വളരെ പ്രധാനപ്പെട്ട ഒന്നാണ്. കേരള ജനസംഖ്യയില്* 2011-ല്* വൃദ്ധരുടെ എണ്ണം 12 ശതമാനം ആയതായാണ് കണക്ക്. ജനസംഖ്യയില്* 60-70ന് ഇടയില്* 5 ശതമാനം, 70-80നും ഇടയില്* 10 ശതമാനം, 80 വയസ്സിന് മുകളില്* 20 ശതമാനം വൃദ്ധജനങ്ങളുണ്ട്. ഇതില്* സ്ത്രീകളാണ് കൂടുതല്*. കൂട്ടുകുടുംബവ്യവസ്ഥിതിയുടെ തകര്*ച്ചയും അണുകുടുംബങ്ങളുടെ വളര്*ച്ചയും വൃദ്ധപരിചരണത്തെ ആകെ തളര്*ത്തിയെന്ന് വേണം പറയാന്*. 60 വയസ്സിന് മേല്* ഉള്ളവരില്* ബന്ധുക്കളില്* നിന്ന് പീഡനം ഏറ്റുവാങ്ങുന്നവര്* ഏറെയുണ്ട്. മക്കളില്* നിന്ന് 44 ശതമാനം, മരുമക്കളില്* നിന്ന് 63 ശതമാനം, മറ്റു ബന്ധുക്കളില്* നിന്ന് 15 ശതമാനം പീഡനം ഏറ്റുവാങ്ങുന്നവര്* ഉണ്ടെന്നാണ് അടുത്തകാലത്ത് നടത്തിയ പഠനങ്ങള്* കാണിക്കുന്നത്.


വാര്*ധക്യത്തിന്റെ നിസ്സഹായതയും അസുഖങ്ങളുമായി കഴിയുന്ന വൃദ്ധരുടെ ശാരീരിക, മാനസിക പ്രശ്*നങ്ങള്* പലതാണ്. ചെറുപ്പത്തിലെ ജീവിതക്രമം, ആഹാരരീതി, മദ്യം, മയക്കുമരുന്ന് ഇവയുടെ ഉപയോഗം എന്നിവ വാര്*ധക്യത്തില്* പല ശാരീരിക പ്രശ്*നങ്ങളും സൃഷ്ടിക്കുന്നു. ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്*ദം ഇവ പ്രധാനമായും ജീവിതശൈലിയുടെ ഭാഗമായുള്ളതാണ്. കൂടാതെ വാര്*ധക്യത്തിന്റേതായ കാഴ്ചക്കുറവ്, കേള്*വിക്കുറവ്, മൂത്രതടസ്സം, സന്ധിവേദന, തളര്*വാതം, ഓര്*മക്കുറവ്, പാര്*ക്കിന്*സോണിസം ഇവയും വൃദ്ധരില്* കാണുന്ന ആരോഗ്യപ്രശ്*നങ്ങളാണ്. ഇവയുടെ ചികിത്സ വളരെ പ്രയാസമേറിയതാണ്. കാരണം രോഗലക്ഷണം വ്യത്യാസമാണ്; പല രോഗങ്ങളും മറ്റൊന്നുമായി ബന്ധപ്പെട്ടതായിരിക്കും. മരുന്നുകളുടെ പാര്*ശ്വഫലങ്ങള്* ഉളവാക്കുന്ന പ്രശ്*നങ്ങള്*, ഔഷധങ്ങളുടെ ഉപയോഗരീതി ഇവയെല്ലാം വളരെ കരുതലോടെ ചെയ്യേണ്ട കാര്യങ്ങളാണ്. കൂടാതെ വൃദ്ധരിലെ ശരിയായ രോഗനിര്*ണയം പലപ്പോഴും വൈകിപ്പോകാറുണ്ട്. ഇത്തരം പ്രശ്*നങ്ങള്* രോഗിയുടെ അടുത്ത ബന്ധുക്കളുമായി വിശദമായി ചര്*ച്ച ചെയ്യേണ്ടതുണ്ട്. അവരുടെ സഹകരണം ഇതില്* അത്യന്താപേക്ഷിതമാണ്.

ശാരീരിക പ്രശ്*നങ്ങളെപ്പോലെത്തന്നെ പ്രാധാന്യമര്*ഹിക്കുന്ന ഒന്നാണ് മാനസിക പ്രശ്*നങ്ങള്*. വൃദ്ധരില്* സാധാരണയായി കണ്ടുവരുന്ന മാനസിക പ്രശ്*നങ്ങള്* വിഷാദം- 65ന് മുകളില്* 15 ശതമാനം, ഉത്കണ്ഠ -10 ശതമാനം, ഓര്*മക്കുറവ് -5 ശതമാനം, തെറ്റിദ്ധാരണകള്* / മിഥ്യാബോധം- 30 ശതമാനം, ഉറക്കമില്ലായ്മ- 20 ശതമാനം, ആത്മഹത്യാ പ്രവണത- 15 ശതമാനം ഇപ്രകാരമാണ്. കൂടാതെ ഏകാന്തത, ശൂന്യതാബോധം, നഷ്ടബോധം ഇവയും കണ്ടുവരാറുണ്ട്. ഇതിലേക്ക് ശരിയായ ഒരു മാനസിക സഹായം അത്യന്താപേക്ഷിതമാണ്. മാനസിക പ്രശ്*നങ്ങള്*ക്കൊപ്പം വൃദ്ധജനങ്ങളില്* പല സാമൂഹികപ്രശ്*നങ്ങളും കൂട്ടുചേര്*ന്നു കിടക്കുന്നതായി കാണാം. താന്* ആര്*ക്കും വേണ്ടാത്തവനായി, തന്നെ ബന്ധുക്കള്* ഒറ്റപ്പെടുത്തുന്നു എന്ന തോന്നല്*, പഴയതുപോലെ കാര്യങ്ങള്* ഒന്നും താനുമായി ആലോചിക്കുന്നില്ല, താന്* ഒരു അധികപ്പറ്റാണ്, സഹകരണക്കുറവ്, അടുത്ത ബന്ധുക്കളുടെ നീരസം, വെറുപ്പ്, പുച്ഛം ഇവ വൃദ്ധമനസ്സുകളെ വളരെ വേദനിപ്പിക്കുന്നവയാണ്. ഈ പ്രശ്*നങ്ങള്* പരിഹരിക്കുന്നതിന് കുടുംബാംഗങ്ങളുടെ നിര്*ലോഭമായ സഹകരണവും സഹനശേഷിയും കൂടിയേതീരൂ.

കുടുംബാംഗങ്ങള്*ക്ക് രോഗി മനഃപൂര്*വം കാണിക്കുന്നതല്ല, വാര്*ധക്യത്തിന്റെ പ്രശ്*നങ്ങള്*മൂലം ഉണ്ടാകുന്നതാണ് എന്ന ധാരണ ഉണ്ടാകണം. ആയതിലേക്ക് 'ജെറിയാട്രിക് കൗണ്*സലിങ് ' വളരെ പ്രയോജനകരമാണ്. ജെറിയാട്രിക് കൗണ്*സലിങ്ങില്* പ്രത്യേക പരിശീലനം കൂടിയേ തീരൂ. ഒരുദാഹരണം പറയാം - കണ്ടിടത്തെല്ലാം തുപ്പുന്ന ഒരു രോഗിയെക്കൊണ്ട് ബന്ധുക്കള്* മടുത്തു. പരിശീലനം സിദ്ധിച്ച ഒരു കൗണ്*സലര്* പറഞ്ഞത് ജീരകമിഠായി വാങ്ങിക്കൊടുത്തു നോക്കൂ എന്നാണ്. ഉപദേശം ഫലിച്ചു. കുളിക്കാന്* മടികാണിക്കുന്ന രോഗികളെ ദൃശ്യബിംബങ്ങള്* ഉപയോഗിച്ച് കുറച്ചൊക്കെ തിരിച്ചുകൊണ്ടുവരാന്* സാധിക്കും. കരുണയും പരിചരണവുമാണ് പ്രധാനം. വൃദ്ധസമൂഹത്തിന് വേണ്ടത് ഒരു സപ്പോര്*ട്ട് ഗ്രൂപ്പാണ്. വൃദ്ധരുടെ പ്രശ്*നങ്ങള്* പെട്ടെന്ന് ഒരു ദിവസം പ്രത്യക്ഷപ്പെടുന്നതല്ല. പതുക്കെ കടന്നുവരുന്നതാണ്. ഈ താളപ്പിഴ അന്ത്യംവരെ തുടരും എന്ന യാഥാര്*ഥ്യം ബന്ധുക്കളില്* ഉണ്ടാകാം.

വൃദ്ധജനങ്ങളെ കൈപിടിച്ചു കയറ്റാന്* ചില നിര്*ദേശങ്ങള്*:

സന്തോഷത്തിന്റേതായ അന്തരീക്ഷം സൃഷ്ടിക്കുക, വാര്*ധക്യത്തെ നിഷേധിച്ച് യുവത്വം ഭാവിക്കരുത്, പ്രായമായി എന്ന വസ്തുത അംഗീകരിക്കുക. വാര്*ധക്യം നിഷ്*ക്രിയത്വത്തിന്റെ കാലമല്ല എന്ന ബോധം വളര്*ത്തിയെടുക്കണം. കൂട്ടായ്മകളില്* പങ്കുചേരുക, ആശയവിനിമയം വളര്*ത്തുക, അപകടങ്ങള്* ഒഴിവാക്കുക. ഇരുട്ടില്* പോകരുത്. കിടക്കയില്* നിന്ന് പെട്ടെന്ന് ചാടി എഴുന്നേല്*ക്കാന്* ശ്രമിക്കരുത്, വേണമെങ്കില്* സഹായം തേടുക. ക്രമമായ ആഹാരം, ചെറിയ വ്യായാമം. ഭക്ഷണത്തിലും ഉറക്കത്തിലും കൃത്യനിഷ്ഠ പാലിക്കുക. കാഴ്ചയും കേള്*വിയും പ്രശ്*നമെങ്കില്* പരിഹാരം തേടുക. അത്യാവശ്യ കാര്യങ്ങള്* എഴുതിവെക്കുക, ചെറിയ ബുക്ക് സൂക്ഷിക്കുക. ദിവസേന ഉപയോഗിക്കുന്ന വസ്തുക്കള്* ഒരേ സ്ഥലത്ത് വെക്കുക. കടുംപിടിത്തം ഉപേക്ഷിക്കുക. ശാരീരിക രോഗങ്ങള്*ക്ക് കൃത്യമായ പരിശോധന നടത്തുക. വൃത്തിയായ വസ്ത്രങ്ങള്* ധരിപ്പിക്കാന്* പരിചാരകര്* പ്രത്യേകം ശ്രദ്ധിക്കണം. പ്രായമായി എന്നുപറഞ്ഞ് അലക്ഷ്യമായി വസ്ത്രധാരണം അരുത്.

വൃദ്ധരോഗികളോട് അറിയുമോ എന്നതിന് പകരം സ്വയം പേര് പറഞ്ഞ് പരിചയപ്പെടുത്തുക. രോഗികള്* അതിരുകള്* ലംഘിച്ചാലും പരിചാരകര്* അതിരുവിടരുത്, ക്ഷമ വളരെ പ്രാധാന്യമുള്ള ഒന്നാണ്. സുഹൃത്തുക്കളും ബന്ധുക്കളും ഇടയ്ക്കിടെ രോഗിയെ സന്ദര്*ശിച്ച് ക്ഷേമാന്വേഷണം നടത്തുക. വൃദ്ധരെ ഒറ്റയ്ക്ക് ഒരു മുറിയില്* കിടത്തുന്നത് നല്ലതല്ല. വൃദ്ധരെ ചികിത്സിക്കണം, അത് മരുന്നുകൊണ്ടല്ല, മനസ്സുകൊണ്ട് ആയിരിക്കട്ടെ എന്നതാണ് വൃദ്ധപരിചരണത്തില്*, സംരക്ഷണത്തില്* നമ്മുടെ ആപ്തവാക്യം. വൃദ്ധരെ കുടുംബ അന്തരീക്ഷത്തില്* തന്നെ ഉള്*ക്കൊള്ളാന്* കഴിവതും ശ്രമിക്കണം.