Results 1 to 7 of 7

Thread: ഇന്ന് ലോകവയോജന ദിനം

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default


    പ്രായമായവരോടുള്ള മനോഭാവം

    സമൂഹത്തില്* സ്വതന്ത്ര മനുഷ്യരായി കഴിയാനുള്ള ആഗ്രഹം പ്രായമായവരില്* തീവ്രമാണ്. സ്വാതന്ത്ര്യം നഷ്ടപ്പെടുമോ എന്ന ആശങ്ക വാര്*ദ്ധക്യത്തിലെ അസ്വസ്ഥജനകമായ ഒരു അനുഭവമാണ്. പാശ്ചാത്യ സംസ്*കാരം പിന്*തുടരുന്ന രാജ്യങ്ങളില്* പ്രായമായവര്* തങ്ങളുടെ സ്വാതന്ത്ര്യം നിലനിര്*ത്താന്* ശ്രമിക്കുകയും കുടുംബത്തിലെ മറ്റുള്ളവരില്*നിന്നും മാറി ദമ്പതികളായോ അല്ലെങ്കില്* ഒറ്റക്കോ ജീവിക്കുന്നു. നിത്യേനയുള്ള കാര്യങ്ങള്* സ്വയം ചെയ്യാനാകാതെ വരുമ്പോള്* വൃദ്ധസദനങ്ങളിലേക്ക് മാറുന്നു. ചെറിയതോതിലുള്ള സഹായം വേണ്ടവര്* ഹോസ്റ്റലുകളിലേക്കും തുടര്*ച്ചയായ പരിചരണം വേണ്ടവര്* നഴ്*സിംഗ് ഹോമിലേക്കുമാണ് മാറുന്നത്. ഇതിനായി അവരുടെ വാര്*ദ്ധക്യകാല പെന്*ഷന്റെ നല്ലൊരുഭാഗം ഉപയോഗിക്കുന്നു. ഇന്ത്യ ഉള്*പ്പെടെയുള്ള പൂര്*വ്വരാജ്യങ്ങളിലും ഇറ്റലി, ഗ്രീസ് മുതലായ വികസിത രാജ്യങ്ങളിലും വൃദ്ധരായ മാതാപിതാക്കള്* മക്കളുടെ കൂടെ താമസിക്കാനും മക്കള്* അവരുടെ സംരക്ഷണ ചുമതല ഏറ്റെടുക്കാനും തയ്യാറാകുന്ന മഹത്തായ പാരമ്പര്യം തുടര്*ന്നുവരുന്നുണ്ട്. എന്നാല്* പാശ്ചാത്യസംസ്*കാരത്തിന്റെ വേരുകള്* ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്* ആഴ്ന്നിറങ്ങാന്* തുടങ്ങിയിട്ട് കുറച്ചുകാലമായല്ലോ.

    കൂടെക്കൂടെയുള്ള ജോലി സ്ഥലമാറ്റം വിദേശരാജ്യങ്ങളിലെ തൊഴില്* മുതലായ കാരണങ്ങള്*ക്കൊണ്ട് മക്കള്*ക്ക് മാതാപിതാക്കളോടൊപ്പം താമസിക്കാന്* സാധിക്കാതെ വരുന്നു. ദ്രുതഗതിയില്* മാറ്റങ്ങള്* വന്നുകൊണ്ടിരിക്കുന്ന സമൂഹത്തില്* വാര്*ദ്ധക്യത്തിലെത്തിയവരുടെ ജീവിതാനുഭവങ്ങളും, വീക്ഷണങ്ങളുമല്ല യുവതലമുറയുടേത്. സ്വാഭാവികമായും ഇത് ചെറുപ്പക്കാരും വൃദ്ധജനങ്ങളും തമ്മിലുള്ള സംഘര്*ഷങ്ങളിലേക്ക് നയിക്കുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. പ്രായമായവരുടെ ഏറ്റവും വലിയ സ്വത്ത് ദശാബ്ദങ്ങളായുള്ള അവരുടെ ജീവിത അനുഭവങ്ങളാണ്. അതിനുപകരം വെക്കാന്* ലോകത്ത് മറ്റൊന്നുമില്ല. ഒരു സാങ്കേതികവിദ്യകൊണ്ടും നേടിയെടുക്കാന്* സാധിക്കുന്നതല്ലല്ലോ അത്. പ്രായമായവരുടെ പോരായ്മകളെക്കുറിച്ചുമാത്രം ചിന്തിക്കാതെ പ്രായം എന്ന ഒന്നിന്റെ മഹത്വത്തേയും പരിഗണിക്കാന്* സാധിച്ചാല്* അത് ഉത്കൃഷ്ഠമായ കാര്യങ്ങളിലൊന്നായിരിക്കും.)

    പ്രായത്തെ ചെറുക്കുന്ന ചികിത്സകള്*

    മനുഷ്യന്റെ പരമാവധി ആയുസ്സ് ഇന്നത്തെ അവസ്ഥയില്* 120 വയസ്സാണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. പ്രായത്തെയും ഒടുവില്* മരണത്തെയും ചെറുത്തു തോല്പിക്കാനുള്ള മനുഷ്യന്റെ ആഗ്രഹത്തിനും ഉദ്യമങ്ങള്*ക്കും ഏറെ പ്രായമുണ്ട്. പ്രായത്തെ ചെറുക്കാനുള്ള ശ്രമങ്ങള്* ഇന്ന് പല തലങ്ങളിലാണ് നടക്കുന്നത്. ആഹാരം ക്രമീകരിക്കുന്നതിലൂടെ ധാരാളം ഊര്*ജം തരുന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണവും അന്നജം അടങ്ങിയ ഭക്ഷണവും വറുത്ത ആഹാര പദാര്*ത്ഥങ്ങളും ഒഴിവാക്കുന്നത് പ്രായത്തെ ചെറുക്കും എന്നാണ് കരുതപ്പെടുന്നത്. ബീറ്റാ കരോട്ടിന്*, വിറ്റാമിന്*ഇ എന്നിവ പ്രായത്തെ പ്രതിരോധിക്കും എന്ന പരികല്പനയോടെ അവ വര്*ദ്ധിച്ച തോതില്* കഴിച്ചവരില്* മരണനിരക്ക് കൂടുന്നതായിട്ടാണ് പഠനങ്ങള്* തെളിയിച്ചത്. പ്രായത്തെ ചെറുക്കും എന്ന അവകാശവാദത്തോടെ വിപണിയില്* ഇറങ്ങുന്ന പല ഔഷധങ്ങളും ഉപഭോക്താക്കളെ വഞ്ചിക്കുന്നവയാണ്.

    പ്രായത്തെ ചെറുക്കാനുള്ള ശ്രമങ്ങള്* നടക്കുന്ന രണ്ടാമത്തെ മേഖല കോശങ്ങളുടെ ഗവേഷണങ്ങളിലാണ്. കൃത്രിമ അവയവങ്ങളുടെ നിര്*മ്മാണവും ഉപയോഗവും അടിസ്ഥാന കോശങ്ങളെ (Stem cells) കൃത്രിമമായി നിര്*മ്മിച്ച് അവയെ ശരീരത്തിലേക്കു കുത്തിവെക്കുക മുതലായവയാണ് ഈ ശ്രമങ്ങള്*. ജനിതക സാങ്കേതിക വിദ്യയും ക്ലോണിംങും വികസിച്ചുകൊണ്ടിരിക്കുന്ന മേഖലകളാണ്. ക്ലോണിംഗിലൂടെ ശരീര ഭാഗങ്ങള്* തന്നെ കൃത്രിമമായി നിര്*മ്മക്കാം എന്നു വിശ്വസിക്കുന്നരുണ്ട്. നാളെ പ്രായം ഒരു വിഷയം തന്നെ അല്ലാതായി മാറിയേക്കാം. നമ്മള്* സ്വപ്*നത്തില്*പ്പോലും ചതിക്കാത്ത വിധത്തില്* പ്രായത്തെക്കുറിച്ചുള്ള സങ്കല്*പങ്ങള്* അതോടെ തകിടം മറിയുകയും ചെയ്യും.

  2. #2
    Join Date
    Oct 2009
    Posts
    2,997

    Default

    ഒരായുസ്സ് മുഴുവന്* കഷ്ട്ടപ്പെട്ടു ജീവിത സായാഹ്നത്തില്* എത്തി നില്*ക്കുന്നവരോടുള്ള നമ്മുടെ കടമയും കടപ്പാടും ഓര്*ക്കാന്* ഒരു ദിനം!. ഇന്ന് നമ്മള്* കാണുന്നതോ നമ്മുടെ മാതാപിതാക്കളെ സമയം ഇല്ലാത്തതിന്റെ പേരിലും, അവര്* നമുക്ക് ഭാരമായി തുടങ്ങി എന്ന് കരുതി വൃദ്ധ സദനത്തില്* കൊണ്ട്ടുവിടുകയും ചെയ്യുന്ന ഒരവസ്ഥയാണ് !. നമ്മുടെ വീട്ടില്* മാതാപിതാക്കള്* ഉള്ളത് ഒരു വീട്ടിന്റെ ഐശ്വര്യം കൂടിയാണ് !. നാം സ്നേഹിച്ചു കൊണ്ട്ടെ ഇരിക്കുക!..
    പ്രായമായവരെ ബഹുമാനിക്കാനും ആദരിക്കാനും ഇന്നത്തെ തലമുറയ്ക്ക് മടിയാണ് .......പച്ചിലകളും ഒരിക്കല്* പഴുത്തിലകള്* ആകും എന്ന് ആരും ചിന്തിക്കുന്നില്ല ........യൌവ്വനം കാലാകാലം കാത്തു സൂക്ഷിക്കുവാന്* ആര്*ക്കും സാധിക്കില്ല ...

    ഒരു ജന്മം മുഴുവന്* മക്കള്*ക്ക്* വേണ്ടി ജീവിച്ചു തീര്*ക്കുന്ന മാതാപിതാകള്*ക്ക് തിരികെ എന്ത് കൊടുതാലാണ് മതിയാവുക? അവരുടെ സന്തോഷങ്ങള്* ഒക്കെയും നമുക്ക് വേണ്ടി എത്രയോ തവണ വേണ്ടെന്നു വച്ചിട്ടുണ്ടാവും !!

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •