ആവശ്യമായവ

ഉണക്ക ചെമ്മീന്*-------------...,,,,, അളവ് തൂക്കതിലോന്നും പറയുന്നില്ല..വൃത്തിയാക്കിയെടുത്തപ്പോള്* ഒരു മുക്കാല്* കപ്പ്* എന്ന് വേണമെങ്കില്* പറയാം.വൃത്തിയാക്കിയത് എങ്ങനെ എന്നല്ലേ.?ഒരു ചീന ചട്ടിയിലിട്ട് കുറച്ചു വറുക്കുക..കരിച്ചു കളയേണ്ട..അതിനെ കാലൊക്കെ കൊഴിഞ്ഞു പോകാന്* വേണ്ടിയനിങ്ങനെ ചെയ്യുന്നത്.തല ഭാഗം ഓടിച്ചു മാറ്റാനും എളുപ്പമാകും.അങ്ങനെ തലയും കാലുമൊക്കെ കളഞ്ഞു വൃത്തിയാക്കി വയ്ക്കുക)

വെളിച്ചെണ്ണ 4 ടേബിള്* സ്പൂണ്*
ചെറിയ ഉള്ളി 8 എണ്ണം ചെറുതായി അരിഞ്ഞത്
സവാള 1 ,, ,,
ഇഞ്ചി ഒരു ചെറിയ കഷ്ണം ,, ,,
തക്കാളി ഒന്ന്
വെളുത്തുള്ളി 5 അല്ലി (ചെറുതാണെങ്കില്*)
പച്ചമുളക് 2 എണ്ണം
കറിവേപ്പില ആവശ്യത്തിന്

ഉപ്പ്ആവശ്യത്തിന്

മുളക് പൊടി ഒരു ടേബിള്* സ്പൂണ്*
മല്ലിപ്പൊടി ഒരു ടേബിള്* സ്പൂണ്*
മഞ്ഞള്* പൊടി അര ടീ സ്പൂണ്*
ഉലുവ കാല്* ടീ സ്പൂണ്*
കുരുമുളക്പൊടി അര ടീ സ്പൂണ്*

ചെയ്യേണ്ട വിധം

പാനില്* വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്* ആദ്യം ഇഞ്ചിയും വെളുത്തുള്ളിയും ചേര്*ത്ത് വഴറ്റുക.ഒരു മണം വന്നു തുടങ്ങുമ്പോള്*ആദ്യം ചെറിയ ഉള്ളിയും പിന്നെ സവാളയും ചേര്*ത്ത് വഴറ്റുക.ഇനി തക്കാളിയും പച്ചമുളകും കറിവേപ്പിലയും കൂടി ചേര്*ത്ത് വഴറ്റി ആവശ്യത്തിനുള്ള ഉപ്പും ചേര്*ക്കുക.എല്ലാം കൂടി നന്നായി വഴന്നു വരുമ്പോള്* ചെമ്മീന്* ചേര്*ത്ത് വഴറ്റുക..ഇനി തീ കുറച്ചു വച്ച് പൊടികളെല്ലാം ചേര്*ത്ത് ഇളക്കുക..പോടികളെല്ലാം ചെറുതായി മൂത്ത മണം വരുമ്പോള്* ആവശ്യത്തിന് മാത്രം വളരെ കുറച്ചു വെള്ളം ഒഴിച്ച് അടച്ചു വച്ച് വേവിക്കുക.ഇപ്പോള്* ഒരു നല്ല മണം അടുക്കള മുഴുവണ്ണ്* ആയിടുണ്ടാകും...10 മിനിറ്റ് കഴിഞ്ഞു അടപ്പ് മാറ്റി നോക്കികൊള്ളു..വെള്ളമൊക്കെ കുറഞ്ഞു പറ്റി സ്വാദിഷ്ടമായ ഉണക്ക ചെമ്മീന്* കറി തയ്യാര്*........,,,,,,,ചോറോ ചപ്പാത്തിയോ എന്തുമാകാം...

More Stills


Keywords:Unaka chemmeen curry recipes,dry prawns curry recipes,dry fish curry recipes,dry fish recipes