ഞാന്* കാണാതെ കേള്*ക്കാതെ അറിയാതെ ....
അക്ഷരങ്ങളിലൂടെ മാത്രം പ്രണയിച്ചു..
അവളെ ഞാന്* എന്നില്* നീ.. എന്ന് വിളിച്ചിരുന്നു..
കാരണം അവളുടെ പേര് അറിയില്ലായിരുന്നു..
നീ.. എന്ന വിളി നമ്മള്* തമ്മിലുള്ള ദൂരം അറിയാതെ.
അകലത്തില്* നിര്*ത്തി അവളെ സ്നേഹിക്കാന്* കഴിഞ്ഞു..
ഒരു പക്ഷെ അടുത്തിരുന്നു എങ്കില്*...
ആ സ്നേഹം ഞാന്* മടുത്തേനെ..
മനസിനെ മരവിപ്പിച്ചേനെ..
മുടങ്ങാതെ വരുന്ന വെളുത്ത പേപ്പറില്* വളരെ
മനോഹരമല്ലാത്ത അക്ഷരങ്ങില്* എല്ലാ
എഴുത്തുകളിലും ഒരേയൊരു വാക്ക്,,,

"ഇന്നു എന്നെ ഓര്*ത്തോ...?"

ആ നാളുകളില്* നിന്നെ ഓര്*ക്കാത്ത ഒരു പകലും രാവും എനിക്കില്ലായിരുന്നു...
ഇഷ്ട്ടം കൊണ്ടാണോ..?
ജിജ്ഞാസ കൊണ്ടാണോ..?
അറിയില്ല..
എന്റെ സ്നേഹം വളര്*ന്നു കൊണ്ടേയിരുന്നു..
എന്നിലുള്ളത് അത് നിന്നെ അറിയിക്കാനും കഴിയില്ലായിരുന്നു.
കാരണം നീ..
വെളുത്ത കടലാസും നാലു വാക്കുകളും മാത്രം ആയിരുന്നല്ലോ...
കാലം ബാക്കിയക്കിയത് എണ്ണിതിട്ടപെടുത്താന്* കഴിയാത്ത
കുറെ കടലാസ് കഷ്ണങ്ങള്*.
കിനാക്കള്* കറുപ്പിച്ച... മോഹങ്ങള്* കറപിടിപിച്ച
കുറെ കടലാസു കഷ്ണങ്ങള്*..
ഇന്നു എന്റെ കയ്യില്* ബാക്കിയായി.. നീ.. മറഞ്ഞു..
പിന്നെ നീ..ജീവിതത്തിലേക് കുറിച്ചിട്ട മൂന്ന് വാക്കുകള്*...
അലയായി..അലകടല്* ആയി...
കാലത്തിന്റെ ഗതി വേഗങ്ങള്*ക്കും.
മനസിന്റെ മോഹതല്പരങ്ങള്*ക്കും ഒരിക്കലും കറുപ്പിക്കുവാനകതെ..
ഒരു വെളുത്തപുഷ്പം പോലെ എന്റെ സ്നേഹം..
ഇന്നും നിന്നെ ഓര്*ക്കുന്നു..


Keywords:songs,love songs,poems,kavithakal,malayalam songs