-
വള്ളംകളി വേദിയില്‍* ഭരണപക്ഷ നേതാവ് ശാരീരി
കൊല്ലത്ത് ജലോത്സവ ചടങ്ങിനിടെ ജനപ്രതിനിധിയായ പ്രമുഖ ഭരണപക്ഷ നേതാവ് അപമാനിച്ചതായി നടി ശ്വേതാ മേനോന്*. ഭരണപക്ഷത്തുള്ള ഒരു മുതിര്*ന്ന രാഷ്ട്രീയ നേതാവിനെതിരെയാണ് ശ്വേതയുടെ പരാതി.
ഇയാള്‍* ശാരീരികമായി അപമാനിക്കാന്‍* ശ്രമിച്ചുവെന്ന് നടി ശ്വേതാ മേനോന് പറഞ്ഞു*. കാറില്‍* നിന്നിറങ്ങി
കെഎസ്ആര്*ടിസി. ബസ്*സ്റ്റേഷനു മുന്നിലെ വേദിയില്‍* ഉദ്ഘാടനച്ചടങ്ങില്‍* കയറിയതുമുതല്‍* ഇറങ്ങുംവരെയും അപമാനശ്രമം ഉണ്ടായിയെന്ന് ശ്വേത പറയുന്നു.
വള്ളംകളി മുഴുവന്‍* സമയവും ആസ്വദിക്കാനെത്തിയ ശ്വേത സംഭവത്തെത്തുടര്*ന്ന് ഹോട്ടല്‍*മുറിയിലേക്ക് പെട്ടെന്നു മടങ്ങി.
ഹോട്ടലിലെത്തിയ ആര്*ഡിഒയോട് ശ്വേത കരഞ്ഞുകൊണ്ടാണത്രെ കാര്യങ്ങള്‍* വിശദീകരിച്ചത്. കളക്ടറോടും സംഭവം വിശദീകരിച്ചു.
ശ്വേതയുടെ ഭര്*ത്താവ് ശ്രീവത്സന്‍* മേനോന്* കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെയും വിവരം അറിയിച്ചിരുന്നുവെന്ന് റിപ്പോര്*ട്ടുണ്ട്. ആരോപണ വിധേയനായ നേതാവ് പിന്നീട് ശ്വേതയെ വിളിച്ചതായും തിരക്കില്‍*പ്പെടാതെ സംരക്ഷണം ഒരുക്കുകമാത്രമേ ചെയ്തുള്ളൂവെന്നും പറഞ്ഞതായാണറിവ്.
നിരവധി ചടങ്ങുകളില്‍* പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്ന് താരം പറയുന്നു. അപമാനിച്ചതാരെന്ന് ശ്വേത മാധ്യമങ്ങളോട് പരസ്യമാക്കിയില്ലെങ്കിലും കളക്ടര്‍* അടക്കമുള്ളവരോട് പറഞ്ഞിട്ടുണ്ട്.
തന്നെപ്പോലൊരു വ്യക്തിക്ക് ഇത്തരമൊരു അനുഭവമുണ്ടായെങ്കില്‍* സാധാരണ പെണ്*കുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്നും ശ്വേത ചോദിച്ചു, സംഭവത്തെപ്പറ്റി രേഖാമൂലം ആര്*ക്കും പരാതി നല്*കിയിട്ടുമില്ല.
പീതാംബരക്കുറുപ്പ് എം*പി അടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കള്‍* നടന്* കലാഭവന്‍* മണി, തുടങ്ങിയവരടക്കം പ്രമുഖരുടെ സാന്നിധ്യം വള്ളംകളിക്കുണ്ടായിരുന്നു.
Swetha Menon More Stills
Keywords:Swetha Menon,Kalabhavan Mani,Boat race ,Ramesh Chennithala,harassment
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks