അരിപ്പൊടിയും തേങ്ങയും ചേര്*ത്ത് പുട്ടുണ്ടാക്കുന്ന കാലംപോയി. മീനും മട്ടനും ബീഫുമൊക്കെയാണ് ഇപ്പോള്* പുട്ടിലെ കൂട്ട്. 15 തരം വ്യത്യസ്തമായ പുട്ടുകള്*.

ചെമ്മീന്* മസാലപ്പുട്ട്





പുട്ടുപൊടി ഒന്നരകപ്പ്
ചെറിയതരം ചെമ്മീന്* 200 ഗ്രാം
മുളകുപൊടി ഒന്നര ടീസ്പൂണ്*
മഞ്ഞള്*പ്പൊടി കാല്* ടീസ്പൂണ്*
പെരുംജീരകപ്പൊടി അര ടീസ്പൂണ്*
വെളുത്തുള്ളി അരച്ചത്, മല്ലിപ്പൊടി ഒരു ടീസ്പൂണ്* വീതം
സവാള (പൊടിയായി മുറിച്ചത്) രണ്ടെണ്ണം
പച്ചമുളക് (പൊടിയായി മുറിച്ചത്) നാലെണ്ണം
വെളിച്ചെണ്ണ ഒരു ടേബിള്* സ്പൂണ്*
തേങ്ങ ചിരവിയത് അര കപ്പ്

ചെമ്മീന്* കഴുകി എടുത്ത് മൂന്നുമുതല്* ആറുവരെയുള്ള ചേരുവകളും ഉപ്പും ചേര്*ത്ത് അല്പം വെള്ളത്തില്* വേവിച്ച് വറ്റിക്കുക. വെളിച്ചെണ്ണ ചൂടാക്കി സവാള, പച്ചമുളക്, അല്*പം കറിവേപ്പില എന്നിവ വഴറ്റുക. സവാള മൃദുവാകുമ്പോള്* ചെമ്മീന്* ചേര്*ത്ത് ഉലര്*ത്തി എടുക്കുക. പുട്ടുപൊടിയില്* തേങ്ങയും ഉപ്പും ചേര്*ത്ത് കൈവിരലുകള്* കൊണ്ട് യോജിപ്പിക്കുക. പുട്ടുകുറ്റിയില്* ആദ്യം നാല് ടേബിള്*സ്പൂണ്* ചെമ്മീന്* മസാല ഇട്ട് മീതെ അരക്കപ്പ് പുട്ടുപൊടി ഇടുക. ഇതേപോലെ അടുക്കടുക്കായി പൊടിയും ചെമ്മീന്* മസാലയും ഇട്ട് നിറയ്ക്കുക.


മുരിങ്ങയില പുട്ട്



പുട്ടുപൊടി, മുരിങ്ങയില, തേങ്ങ ഒരു കപ്പ് വീതം
ചെറിയ ഉള്ളി പൊടിയായി മുറിച്ചത് ആറ്
പച്ചമുളക് പൊടിയായി മുറിച്ചത് നാല്
മുളകുപൊടി ഒരു ടീസ്പൂണ്*
വെളുത്തുള്ളി രണ്ടല്ലി
പെരുംജീരകം, കടുക് അര ടീസ്പൂണ്* വീതം
വെളിച്ചെണ്ണ രണ്ട് ടീസ്പൂണ്*

പുട്ടുപൊടി കുഴയ്ക്കുക. അര കപ്പ് മുരിങ്ങയില ചേര്*ത്ത് വീണ്ടും കുഴച്ച് 20 മിനിറ്റു വെക്കുക. തേങ്ങയില്* പെരുംജീരകം, മുളകുപൊടി, വെളുത്തുള്ളി എന്നിവ ചതച്ചെടുക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോള്* കടുക് ഇട്ട് പൊട്ടിച്ച് അല്*പം കറിവേപ്പില, ഉള്ളി, പച്ചമുളക് ഇട്ട് വഴറ്റുക. ശേഷം ബാക്കി മുരിങ്ങയിലയും ഉപ്പും ചേര്*ത്ത് അല്പനേരം വഴറ്റണം. ചതച്ച തേങ്ങ ഇതില്* ചേര്*ത്ത് കുറച്ചുനേരം കൂടെ ഇളക്കി ഇറക്കുക. പുട്ടുപൊടി വീണ്ടും ഒന്നുകൂടെ കുഴയ്ക്കണം. തയ്യാറാക്കിയ മുരിങ്ങയില ഒരു പിടി പുട്ടുകുറ്റിയില്* ഇട്ടശേഷം രണ്ടുപിടി പുട്ടുപൊടി ഇട്ട് കുറ്റി നിറച്ച് വേവിച്ചെടുക്കാം. മുരിങ്ങയില എരിശ്ശേരി ചേര്*ത്ത് കഴിക്കാം.

പാല്* പുട്ട്


പാല്*പ്പൊടി, തേങ്ങ അര കപ്പ് വീതം
സാധാരണ പുട്ടുപൊടി ഒരു കപ്പ്
പഞ്ചസാര, പാല്* രണ്ട് ടേ. സ്പൂണ്* വീതം

പുട്ടുപൊടിയില്* രണ്ട് ടേബിള്* സ്പൂണ്* പാല്*പ്പൊടിയും ഉപ്പും യോജിപ്പിക്കുക. പാല്* ഒഴിച്ച് മാവ് കൈവിരല്* കൊണ്ട് കുഴയ്ക്കണം. കുറച്ച് വെള്ളം കുടഞ്ഞ് സാധാരണ പുട്ടുമാവുപോലെ വീണ്ടും കുഴയ്ക്കുക. പാല്*പ്പൊടി ചേര്*ക്കുന്നതുകൊണ്ട് വെള്ളം വളരെ കുറച്ചു മതി. ബാക്കിയുള്ള പാല്*പ്പൊടിയും പഞ്ചസാരയും തേങ്ങയുംചേര്*ത്ത് യോജിപ്പിച്ച് വെക്കുക. പുട്ടുകുറ്റിയില്* കുറച്ച് പാല്*പ്പൊടി കൂട്ട് ഇട്ട് രണ്ടു പിടി പുട്ടുമാവ് മുകളില്* ഇടുക. ഇങ്ങനെ കുറ്റി നിറച്ചശേഷം പുട്ട് വേവിച്ചെടുക്കുക. ചെറുപഴം ചേര്*ത്തുകഴിക്കാം.