പൊരിച്ചിറച്ചി പുട്ട്
പുട്ടുപൊടി ഒന്നര കപ്പ്
ആട്ടിറച്ചി ചെറുതായി മുറിച്ചത് 200 ഗ്രാം
മല്ലിപ്പൊടി രണ്ടു ടീസ്പൂണ്*
മുളകുപൊടി ഒരു ടീസ്പൂണ്*
കുരുമുളകുപൊടി ഒരു ടീസ്പൂണ്*
പെരുംജീരകപ്പൊടി ഒരു ടീസ്പൂണ്*
വെളുത്തുള്ളി അരച്ചത് ഒരു ടീസ്പൂണ്*
മഞ്ഞള്*പ്പൊടി കാല്* ടീസ്പൂണ്*
ചെറിയ ഉള്ളി മുറിച്ചത് കാല്* കപ്പ്
ഗരംമസാലപ്പൊടി അര ടീസ്പൂണ്*
വെളിച്ചെണ്ണ മൂന്ന് ടേബിള്*സ്പൂണ്*
ഇറച്ചി കഴുകി രണ്ട് കപ്പ് വെള്ളത്തില്* ഒന്നുമുതല്* ആറു വരെയുള്ള ചേരുവകളും ഉപ്പും ചേര്*ത്ത് വേവിച്ചെടുക്കണം. ഇറച്ചി മസാലയില്* നിന്ന് ഊറ്റി എടുത്ത് മസാലവെള്ളം വേറെ വെക്കുക. പുട്ടുപൊടിയില്* മസാല വെള്ളം ചേര്*ത്ത് കുഴച്ച് അര മണിക്കൂര്* വെക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോള്* ചെറിയ ഉള്ളി ഇട്ട് പൊരിക്കുക. ഉള്ളി പൊന്*നിറമാകുമ്പോള്* ഇറച്ചിയിട്ടു പൊരിക്കുക. ഇറച്ചി പൊരിഞ്ഞുവരുമ്പോള്* ഇറക്കി ഗരംമസാലപ്പൊടി ചേര്*ത്ത് വെക്കണം. പുട്ടുകുറ്റിയില്* രണ്ട് ടേബിള്* സ്പൂണ്* പൊരിച്ച ഇറച്ചി ഇട്ട് മീതെ അര കപ്പ് പുട്ടുപൊടി ഇടണം. പുട്ട് വേവിച്ചെടുക്കുക.
കപ്പ പുട്ട്
പൊടിയുള്ള ഇനം കപ്പ അരക്കിലോ
തേങ്ങ ചിരവിയത് ഒന്നര കപ്പ്
കപ്പ ഗ്രെയിറ്ററില്* വെച്ച് ഉരയ്ക്കുക. ഇത് കഴുകി ഊറ്റി എടുത്ത് കൈ കൊണ്ട് നന്നായി പിഴിഞ്ഞ് വെള്ളം മുഴുവനും കളയണം. ഉപ്പുചേര്*ക്കുക. പുട്ടുകുറ്റിയില്* ഒരു പിടി തേങ്ങ ഇട്ട് മീതെ മൂന്ന് പിടി കപ്പക്കൂട്ട് ഇടുക. കുറ്റി നിറച്ചശേഷം പുട്ട് വേവിച്ചെടുക്കാം. ചൂടോടെ പഞ്ചസാര ചേര്*ത്ത് കഴിക്കാം.
മീന്*പുട്ട്
പുട്ടു പൊടി ഒന്നര കപ്പ്
അയല/മുള്ള് അധികം ഇല്ലാത്ത മീന്* 250 ഗ്രാം
സവാള ചെറുതായി മുറിച്ചത് ഒന്ന്
പച്ചമുളക് ചെറുതായി മുറിച്ചത് നാലെണ്ണം
മല്ലിയില ചെറുതായി മുറിച്ചത് ഒരു കെട്ട്
ഇഞ്ചി ഒരിഞ്ച് കഷണം
എണ്ണ ഒരു ടേബിള്* സ്പൂണ്*






Reply With Quote

Bookmarks