സംസ്ഥാന സര്*ക്കാരിന്റെ പിന്തുണയോടെ അടുത്തയാഴ്ച സേവനം തുടങ്ങുന്ന 'ഷീ ടാക്*സി'യുടെ ഗുഡ്*വില്* അംബാസഡറായി മഞ്ജു വാര്യര്* എത്തുന്നു.


ഈ മാസം 19 ന് തലസ്ഥാനത്ത് പ്രവര്*ത്തനം ആരംഭിക്കുന്ന 'ഷീ ടാക്*സി' യുടെ ഗുഡ്*വില്* അംബാസഡറായി ചലച്ചിത്രതാരം മഞ്ജു വാര്യര്* എത്തുന്നതെന്നാണ് റിപ്പോര്*ട്ട്

വനിതകളുടെ ഉടമസ്ഥതയിലുള്ളതും വനിതകള്* തന്നെ ഓടിക്കുന്നതുമായ കാറുകളാണ് 'ഷീ ടാക്സി'. ഈ പദ്ധതിയെപ്പറ്റി വാര്*ത്താ മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ മഞ്ജു പദ്ധതിയുടെ ഗുഡ്*വില്* അംബാസഡറാകാനുള്ള താല്*പര്യം അറിയിക്കുകയായിരുന്നു.

ഒറ്റയ്*ക്കോ കുടുംബസമേതമോ യാത്ര ചെയ്യാനുദ്ദേശിക്കുന്ന വനിതകൾക്ക് ടോൾഫ്രീ നമ്പര്* വഴി ഉപഭോക്തൃ സേവന വിഭാഗത്തില്* ബന്ധപ്പെടാം. അവിടെനിന്നും ഒരു തിരിച്ചറിയല്* നമ്പറും യാത്ര പോകാനുള്ള ടാക്*സി കാറിന്റെ നമ്പറും ഉപഭോക്താവിനു ലഭിക്കും.

ഓരോ വാഹനവും മീറ്റര്* സംവിധാനമുള്ളതും ക്രെഡി​റ്റ്, ഡെബിറ്റ് കാര്*ഡുകള്* വഴി പണമടയ്ക്കാനുള്ള ഇലക്ട്രോണിക് പേയ്*മെന്റ് സംവിധാനത്തോടു കൂടിയതുമാണ്.

ഡ്രൈവര്*മാര്*ക്കും യാത്രക്കാര്*ക്കും ഒരു പോലെ സുരക്ഷ ഉറപ്പാക്കാനുതകുന്ന വിവിധ സുരക്ഷാക്രമീകരണങ്ങള്* വാഹനത്തിലുണ്ടാകും. ജിപിഎസ് വഴി കണ്*ട്രോള്* റൂമില്* നിന്നു ടാക്*സിയെ സദാസമയം നിരീക്ഷിക്കും.

സംസ്ഥാന വനിതാ വികസന കോര്*പ്പറേഷനും മാരുതി സുസുക്കി ലിമിറ്റഡും ടെക്*നോപാര്*ക്ക് കേന്ദ്രീകരിച്ചുള്ള റെയ്ന്* കണ്*സേര്*ട്ട് ടെക്*നോളജീസുമാണ് പദ്ധതിയുമായി സഹകരിക്കുന്നത്.



More stills



Keywords:Manju Warrier,She Taxi,GPS control room,Vanitha vikasana corporation, Suzuki limited,tecnopark,rain consert technology,electronic payment