ബണ്* ഫില്ലര്*

1. ബണ്* - 2 എണ്ണം
2. എണ്ണ - 1 ടേബിള്* സ്പൂണ്*
3. സവാള കൊത്തിയരിഞ്ഞത് - 1 ചെറുത്
4. വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് - 1/2 ടീസ്പൂണ്*
5. ചിക്കന്* ഉപ്പും കുരുമുളകും
ചേര്*ത്ത് വേവിച്ച് മിക്*സിയില്*
അടിച്ചെടുത്തത് - 1/2കപ്പ്
6. മല്ലിയില പൊടിയായി അരിഞ്ഞത് - 1 ടീസ്പൂണ്*
7. തക്കാളി സോസ് - 2 ടീസ്പൂണ്*
8. ഉപ്പ്, കുരുമുളകുപൊടി - പാകത്തിന്
പാകം ചെയ്യുന്ന വിധം

ബണ്* ഓരോന്നും നടുവെ മുറിച്ച് മാറ്റി വയ്ക്കുക.
ചൂടായ എണ്ണയില്* സവാള ഇട്ട് വഴന്നതിനു ശേഷം അതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്*ത്തിളക്കി വഴറ്റുക.
ഇതിലേക്ക് ചിക്കനും മല്ലിയിലയും ചേര്*ത്ത് ഒരു മിനിറ്റ് വഴറ്റുക.
അവസാനം തക്കാളിസോസും, പാകത്തിന് കുരുമുളകും ചേര്*ത്ത് വഴറ്റി വാങ്ങുക. മുറിച്ച് വച്ചിരിക്കുന്ന ബണ്ണിനുള്ളില്* ഈ കൂട്ട് വച്ച് ഫില്* ചെയ്ത് കഴിക്കുക.

മാക്രോണി വിത്ത് ചിക്കന്*

1. മാക്രോണി - 50 ഗ്രാം
2. ചിക്കന്* കുരുമുളകും
ഉപ്പും ചേര്*ത്ത് വേവിച്ച് നീളത്തില്* പിച്ചിചീന്തിയത് - 1 കപ്പ്
3. ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്
4. എണ്ണ / ചീസ്/ ബട്ടര്* - 1 ടേബിള്* സ്പൂണ്*
പാകം ചെയ്യുന്ന വിധം

മാക്രോണി ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ച് മാറ്റി വയ്ക്കുക.
ചൂടായ പാനില്* എണ്ണ / ചീസ്/ ബട്ടര്* ഇട്ട് അതിലേക്ക് ചിക്കനും കറിവേപ്പിലയും ഇട്ട് വഴറ്റുക. അതിലേക്ക് മീറ്റ് മസാല ഇട്ട് മൂപ്പിച്ച് വേവിച്ച മാക്രോണിയും പാകത്തിന് ഉപ്പും ചേര്*ത്തിളക്കി ഒരു മിനിറ്റ് വഴറ്റി വാങ്ങാവുന്നതാണ്.

കാരറ്റ് പുട്ട്

1. അരിപ്പൊടി വറുത്തത് - 1/2 കപ്പ്
ഗോതമ്പുപൊടി ചെറുതായി
ചൂടാക്കിയത് - 1/2 കപ്പ്
റാഗി - 1/4 കപ്പ്
2. ഉപ്പ്, വെള്ളം - ആവശ്യത്തിന്
കാരറ്റ് ചുരണ്ടിയത് - 1/4 കപ്പ്
തേങ്ങ ചുരണ്ടിയത് - 1/4 കപ്പ്
നിലക്കടല - 100 ഗ്രാം
നെയ്യ് - 1 ടേബിള്* സ്പൂണ്*
പാകം ചെയ്യുന്ന വിധം

എല്ലാ പൊടികളും യോജിപ്പിച്ച് പാകത്തിന് ഉപ്പും വെള്ളവും ചേര്*ത്ത് പുട്ടിനെന്നപോലെ നനയ്ക്കുക. പുട്ടുകുടം അടുപ്പില്* വച്ച് ആവി വരുമ്പോള്* അതിലേക്ക് തേങ്ങ, പുട്ടുപൊടി, കാരറ്റ്, നെയ്യില്* വറുത്ത നിലക്കടല എന്നിവ ഇടവിട്ട് നിറച്ച് ആവിയില്* പുഴുങ്ങിയെടുക്കുക.