-
വില്*പ്പത്രത്തെക്കുറിച്ച്
സ്വന്തം ഉടമസ്ഥതയിലുള്ള വസ്തുവിനെ സംബന്ധിച്ച് മരണശേഷം നടപ്പിലാക്കപ്പെടേണ്ട നിബന്ധനകള്* മുന്*കൂട്ടി രേഖപ്പെടുത്തിവെക്കുന്ന പ്രമാണമാണ് വില്*പ്പത്രം. സ്വസ്ഥചിത്തനായ ഏതൊരാള്*ക്കും, മൈനറല്ലാതിരിക്കേ, തന്റെ വസ്തു മരണശാസനം വഴി വിനിയോഗം ചെയ്യാം. തങ്ങള്* ചെയ്യുന്ന പ്രവൃത്തിയെക്കുറിച്ച് വ്യക്തതയും അറിവും ഉണ്ടെങ്കില്*, ബധിരനോ, മൂകനോ, അന്ധനോ വില്*പ്പത്രം തയ്യാറാക്കുന്നതിന് തടസ്സമൊന്നുമില്ല. ചിത്തഭ്രമമുള്ള ഒരാള്*ക്ക്, അയാള്* സ്വസ്ഥചിത്തനായിരിക്കുന്ന ഇടവേളയില്*, മരണപത്രം തയ്യാറാക്കുന്നതിന് അനുവാദമുണ്ട്.
വഞ്ചന നടത്തിയോ ബലാത്ക്കാരത്തിലൂടെയോ കെഞ്ചി സൈ്വര്യം കെടുത്തിയോ എഴുതി വാങ്ങുന്ന മരണപത്രമോ അതിന്റെ ഭാഗമോ സാധുത കൈവരിക്കുകയില്ല. മരണശാസനകര്*ത്താവിന് ഏതു സമയത്തും അത് റദ്ദു ചെയ്യാനോ ഭേദഗതി ചെയ്യാനോ അതില്* പെട്ട വസ്തു വിക്രയം ചെയ്യാനോ ക്ഷമതയുള്ളതാണ്.
മരണപത്രം രജിസ്റ്റര്* ചെയ്യണമെന്ന് നിര്*ബന്ധമില്ലെങ്കിലും അതിന്റെ ആധികാരികതയ്ക്കും സുരക്ഷയ്ക്കും രജിസ്റ്റര്* ചെയ്യുന്നത് തന്നെ നല്ലത്. എപ്പോള്* എഴുതിയതാണെങ്കിലും ഏത് രജിസ്ട്രാര്* മുമ്പാകെയും ഹാജരാക്കി രജിസ്റ്റര്* ചെയ്യാവുന്ന പ്രമാണമാണത്.
അസ്സല്* നഷ്ടപ്പെട്ടാല്* രജിസ്ട്രാക്കിയ വില്*പ്പത്രമാണെങ്കില്* പോലും മറിച്ച് തെളിയിക്കപ്പെടുന്നതുവരെ അത് റദ്ദാക്കപ്പെട്ടതായി അനുമാനിക്കണമെന്നാണ് കോടതി വിധി. അസ്സലിനു പകരം സാക്ഷ്യപ്പെടുത്തിയ പകര്*പ്പ് ഹാജരാക്കുന്നതായാല്*, ഇത് പ്രത്യേകം ഓര്*മ്മ വെക്കണം. നിയമപ്രകാരം ഏറ്റവും അവസാനം എഴുതിവെച്ച വില്*പ്പത്രത്തിന് മാത്രമാണ് സാധുതയുള്ളത്.
മരണശാസന കര്*ത്താവ് വിവാഹിതനാകുന്നതോടു കൂടി അയാള്* ചമച്ചിട്ടുള്ള വില്*പ്പത്രങ്ങള്* സ്വയം റദ്ദാകുന്നതാണ് (പിന്*തുടര്*ച്ചാവകാശ നിയമം, വകുപ്പ് - 69). കത്തിച്ചോ കീറിയോ മറ്റു വിധത്തിലോ ഒരു മരണശാസനം അതിന്റെ കര്*ത്താവിനോ അല്ലെങ്കില്* അയാളുടെ നിര്*ദ്ദേശ പ്രകാരം അയാളുടെ സാന്നിധ്യത്തില്* മറ്റൊരാള്*ക്കോ നശിപ്പിക്കാവുന്നതാണ്. റദ്ദാക്കണമെന്ന ഉദ്ദേശ്യത്തോടെ ചെയ്യുന്ന ആ പ്രവൃത്തിമൂലം മരണപത്രം റദ്ദാകുന്നതാണെന്ന് എഴുപതാം വകുപ്പില്* വിശദമാക്കിയിരിക്കുന്നു.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks