-
ദാനം ശ്രദ്ധവേണ്ടത്
ദാനം ശ്രദ്ധവേണ്ടത്
ഉടമാവകാശമുള്ള വസ്തു സ്വേച്ഛപ്രകാരവും പ്രതിഫലം കൂടാതെയും മറ്റൊരാള്*ക്ക് എഴുതിക്കൊടുക്കുന്ന പ്രവര്*ത്തനമാണ് ദാനം. ദാനദാതാവിന്റെ ജീവിതകാലത്ത് തന്നെ ആ കൈമാറ്റം ദാനഗ്രഹീതാവ് സ്വീകരിച്ചിരിക്കണം, ഭൂമിപോലുള്ള സ്ഥാവര വസ്തുക്കള്* ദാനം ചെയ്യുമ്പോള്*, രണ്ട് 'അറ്റസ്റ്റിങ്ങ്' സാക്ഷികളുടെ സാന്നിദ്ധ്യത്തോടെ ഒരു പ്രമാണം വഴി അത് നിര്*ബന്ധമായും റജിസ്റ്റര്* ചെയ്യേണ്ടതുണ്ട്. പിന്തുടര്*ച്ചാവകാശം മുഖേന അവകാശം സിദ്ധിക്കുന്നതിന് വില്*പ്പത്രം, ഭാഗപത്രം എന്നിവയാണ് രേഖയെങ്കില്*, വസ്തു ഉടമയുടെ ജീവിതകാലത്ത് പ്രതിഫലം കൂടാതെ വസ്തു ലഭിച്ചവര്*ക്ക് ദാനാധാരം ഉടമസ്ഥാവകാശരേഖയാണ്.
ദാനദാതാവിന്റെ താല്പര്യം ഹനിക്കുന്നതായ ഏതെങ്കിലും സംഭവം നടക്കുന്നതായാല്* ദാനം അസാധുവാക്കുമെന്ന വ്യവസ്ഥവെക്കാവുന്നതാണ്. നിര്*ദ്ദിഷ്ട വ്യവസ്ഥകളുടെ അടിസ്ഥാനത്തിലല്ലാതെ, സാധാരണഗതിയില്* ദാനാധാരം റദ്ദ് ചെയ്യാനാവുകയില്ല.
മുദ്രപ്പത്രനിയമത്തില്* ദാനാധാരങ്ങളെ രണ്ടായി തിരിച്ച്, 31 (ദാനം)-ം 51 (ധനനിശ്ചയം)-ം ആര്*ട്ടിക്കിളില്* ഉള്*ക്കൊള്ളിച്ചിരിക്കുന്നു. മുദ്രസലനിര്*ണ്ണയത്തിന് സ്വീകരിച്ച തരം തിരിവ് എന്നല്ലാതെ, വസ്തു കൈമാറ്റനിയമപ്രകാരം ദാനവും ധനനിശ്ചയവും ഒന്നു തന്നെയാണ്. വിവാഹ പ്രതിഫലമായോ, കുടുംബാംഗങ്ങള്*ക്കിടയില്* വസ്തു വിഭജിച്ചോ, സ്വേച്ഛപ്രകാരം മറ്റൊരാള്*ക്കോ, ആശ്രിതനായ ഒരാള്*ക്കോ കൈമാറി നല്*കുന്ന ദാനത്തെയാണ് ധനനിശ്ചയമെന്ന് വിളിക്കുന്നത്.
ദാനസ്വീകരണം അനിവാര്യഘടകമായതിനാല്*, അത് നിയമപരമായി ഉറപ്പാക്കുന്നതിന് താഴെ ചേര്*ക്കുന്ന കാര്യങ്ങള്* അവലംബമാക്കാം:
1. ദാതാവും ഗ്രഹീതാവും കൂട്ടായി ദാനാധാരം എഴുതി ഒപ്പിടുക.
2. ദാതാവ് മാത്രമാണ് ഒപ്പിട്ടിട്ടുള്ളതെങ്കില്*, സ്വീകര്*ത്താവ് റജിസേ്ട്രഷന് ഹാജരാക്കുക.
3. കൈപ്പറ്റു വിവരം ആധാരത്തില്* രേഖപ്പെടുത്തി, സാക്ഷികള്* മുമ്പാകെ ഒപ്പിടുക.
(വസ്തു കൈമാറ്റ നിയമം 122 മുതല്* 126 വരെ വകുപ്പുകളുടെ സംഗ്രഹം)
കെ. എം. ബേബി
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks