മമ്മൂട്ടി എന്ന മഹാനടനൊപ്പം അഭിനയിക്കാന്* ആഗ്രഹിക്കുന്നവരാണ് ഇന്ത്യയിലെ പ്രമുഖ താരങ്ങളെല്ലാം. എന്നാല്* അവര്*ക്കെല്ലാം മമ്മൂട്ടിയോടൊത്ത് അഭിനയിക്കാന്* അവസരം ലഭിച്ചാലുടന്* ടെന്*ഷന്* ആരംഭിക്കും. അദ്ദേഹത്തെപ്പോലെ വലിയൊരു നടനൊപ്പം അഭിനയിക്കുമ്പോള്* എന്തെങ്കിലും പാളിച്ച പറ്റിയാല്* അദ്ദേഹം എങ്ങനെ പ്രതികരിക്കും? അദ്ദേഹത്തിന്*റെ പെര്*ഫോമന്*സിന്*റെ അടുത്തെങ്കിലും എത്താന്* കഴിയുമോ? ലൊക്കേഷനില്* അദ്ദേഹം എങ്ങനെയായിരിക്കും? ഇതൊക്കെയാവും ഏവരുടെയും ടെന്*ഷന്*.


റീനു മാത്യൂസ് എന്ന നടിക്കും ഉണ്ട് ഇത്തരം ചില ആശങ്കകള്*. ‘ഇമ്മാനുവല്*’ എന്ന ചിത്രത്തില്* മമ്മൂട്ടിയുടെ നായികയായിരുന്നു റീനു. ഇപ്പോള്* ‘പ്രെയ്സ് ദി ലോര്*ഡ്’ എന്ന സിനിമയില്* വീണ്ടും മമ്മൂട്ടിയുടെ നായികയാകാന്* അവസരം ലഭിച്ചിരിക്കുകയാണ് റീനുവിന്.

“പ്രെയ്സ് ദി ലോര്*ഡില്* മമ്മൂട്ടി സാറിന്*റെ ഭാര്യയായ ആന്*സി എന്ന കഥാപാത്രമായാണ് ഞാന്* അഭിനയിക്കുന്നത്. രണ്ട് മക്കളുടെ അമ്മയുമാണ്. ഇമ്മാനുവലില്* നിന്ന് വ്യത്യസ്തമായ കഥാപാത്രമാണ് ഈ ചിത്രത്തിലേത്. മമ്മൂട്ടി സാറിനൊപ്പം വര്*ക്ക് ചെയ്യുമ്പോള്* ഇപ്പോഴും എനിക്ക് ടെന്*ഷനാണ്. പതിയെപ്പതിയെ ടെന്*ഷന്* മാറിവരുന്നതേയുള്ളൂ. എന്*റെ ടെന്*ഷന്* മനസിലാക്കിയാണ് അദ്ദേഹം പെരുമാറുന്നത്. എനിക്ക് നിര്*ദ്ദേശങ്ങള്* നല്*കാറുണ്ട്. എങ്ങനെ ഒരു സീന്* ഇം*പ്രൊവൈസ് ചെയ്യണമെന്നൊക്കെ പറഞ്ഞുതരും” - റീനു മാത്യൂസ് പറയുന്നു.

കാഞ്ഞിരപ്പള്ളിയിലാണ് പ്രെയ്സ് ദി ലോര്*ഡിന്*റെ ചിത്രീകരണം നടക്കുന്നത്. പോള്* സക്കറിയയുടെ കൃതിയെ ആധാരമാക്കി ഷിബു ഗംഗാധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.



Mammootty More Stills


Keywords:Mammootty,Shiby Gangadharan,Praise the Lord,Paul Sacharia,Rinu Mathews,tension