പടവലങ്ങ തീയല്*


രുചികരമായ പടവലങ്ങ തീയലിന് ആവശ്യമുള്ള സാധനങ്ങള്* പടവലങ്ങ – പകുതി (ഇടത്തരം പടവലങ്ങ)
സവാള – 5 എണ്ണം
തക്കാളി – 2 എണ്ണം
മഞ്ഞള്*പ്പൊടി – 1 ടീസ്പൂണ്*
മുളകുപൊടി – ഒന്നര ടീസ്പൂണ്*
മല്ലിപ്പൊടി – 4 ടീസ്പൂണ്*
ഉപ്പ് – പാകത്തിന്
തേങ്ങ ചുരണ്ടിയത് -അര മുറി
വാളന്*പുളി -നെല്ലിക്കാ വലുപ്പത്തില്* (ചെറുത്)
എണ്ണ- ആവശ്യത്തിന്
കറിവേപ്പില – 2 തണ്ട്
വറ്റല്* മുളക് – 2 എണ്ണം
കടുക് – 1 നുള്ള്
ഉഴുന്നുപരിപ്പ് – ഒന്നര ടീസ്പൂണ്*


പാകം ചെയ്യുന്ന വിധം


പടവലങ്ങ അരിഞ്ഞ് ഉപ്പ് ചേര്*ത്ത് 10 മിനിറ്റ് വേവിച്ചശേഷം കറ പിഴിഞ്ഞ് കളയുക. ഒരു ചീനിച്ചട്ടിയില്* എണ്ണ ചൂടാക്കി കടുക്, വറ്റല്* മുളക്, കറിവേ്പപില എന്നിവ ഇടുക. ചെറുതായി മൂത്ത് വരുമ്പോള്* സവാളയും മഞ്ഞള്*പ്പൊടിയും ഇട്ട് വഴറ്റുക. അല്പം ഉപ്പും ചേര്*ക്കുക. ഇതിലേക്ക് പടവലങ്ങ ഇട്ട് ഇളക്കുക. എന്നിട്ട് തക്കാളി മുറിച്ചത് ഇടുക. ഒന്നു വഴറ്റിയതിനുശേഷം പുളി പിഴിഞ്ഞൊവിച്ച് ഒന്നിളക്കി തിളപ്പിച്ച് മാറ്റി വയ്ക്കുക. എന്നിട്ട് ചീനച്ചട്ടിയില്* തേങ്ങയും കറിവേപ്പിലയും ഉഴുന്നുപരിപ്പും ഇട്ട് വറക്കുക. പകുതി മൂപ്പാകുമ്പോള്* മല്ലിപ്പൊടി, മുളകുപൊടി ഇട്ട് ചൂടാക്കിയതിനുശേഷം നന്നായി അരച്ചെടുക്കുക. ഇതില്* വെള്ളം ചേര്*ത്ത് പടവലങ്ങ മിശ്രിതത്തില്* ചേര്*ക്കുക. എന്നിട്ട് തിളപ്പിക്കുക. വീണ്ടും കടുക് താളിച്ച് ചേര്*ക്കുക. പടവലങ്ങ തീയല്* റെഡി