Results 1 to 6 of 6

Thread: Relaxation Techniques

Threaded View

Previous Post Previous Post   Next Post Next Post
  1. #5
    Join Date
    Jun 2006
    Posts
    5,883

    Default

    മാനസികാരോഗ്യം



    രോഗങ്ങളില്ലാത്ത അവസ്ഥ മാത്രമല്ല ആരോഗ്യം! ശാരീരികവും മാനസികവും സാമൂഹികവുമായ സമ്പൂര്*ണ്ണ സുഖാവസ്ഥ ഉണ്ടെങ്കില്* മാത്രമേ ശരിയായ മാനസികാരോഗ്യം ഉണ്ടെന്ന് പറയുവാന്* കഴിയുകയുള്ളു. മനുഷ്യനെ മനുഷ്യനാക്കുന്ന ആന്തര ചൈതന്യമാണ് മനസ്സ്. ആ മനസ്സ് കലുഷിതമായാല്* മനോരോഗങ്ങളിലേക്കും ആത്മഹത്യയിലേക്കും മനുഷ്യനെ കൊണ്ടുചെന്നെത്തിക്കും. യാതൊരു ടെന്*ഷനും കൂടാതെ മനഃശാന്തി നഷ്ടമാകാതെ ജീവിത വിജയം നേടുവാന്* നാം ഓരോരുത്തരും പരിശ്രമിക്കണം. ജീവിത സാഹചര്യം ഓരോരുത്തരെ യും മാനസിക രോഗികള്* ആക്കി തീര്*ക്കുന്നു. പലപ്പോഴും അതില്*നിന്ന് കരകയറുവാന്* പലര്*ക്കും സാധിക്കുന്നില്ല. മനസ്സ് തളര്*ന്ന് പലരും ആത്മഹത്യയിലേക്കു നീങ്ങുന്നു.


    ഈ പ്രപഞ്ചത്തില്* വച്ച് ഏറ്റവും മഹത്തായതെന്താണ് എന്ന് മഹാഭാരത കഥയില്* ചോദിക്കുന്നുണ്ട്. അതിന്റെ ശരിയായ ഉത്തരം മനുഷ്യമനസ്സ് എന്നാണ്. ഈ പ്രപഞ്ചത്തെക്കുറിച്ചുള്ള മഹത്തായ വിജ്ഞാനങ്ങളെല്ലാം മനുഷ്യമനസ്സിലൂടെ കടന്നുവന്നതാണ്. എല്ലാം ഉള്*ക്കൊള്ളുന്നതും മനസ്സാണ്. മനുഷ്യന് മാത്രമാണ് വികാസം പ്രാപിച്ച മനസ്സ് ഉള്ളത്. വികസിതമായ മനസ്സ് ഉള്ളതുകൊണ്ട് മാത്രമാണ് മനുഷ്യന്* മറ്റു ജീവികളില്* നിന്നു വ്യത്യസ്തനാകുന്നത്. ബുദ്ധിയേയും മനോവികാരത്തെയും സമന്വയിപ്പിച്ച് ജീവിതത്തെ മുന്നോട്ടു നയിക്കാന്* കഴിയണം. മനുഷ്യനെ മനുഷ്യനാക്കുന്ന സവിശേഷമായ ആന്തര പ്രകൃതിയാണ് മനസ്സ്.

    മനുഷ്യശരീരത്തിന്റെ നിഗൂഢതകള്* ഒന്നൊന്നായി വെളിച്ചത്തു വന്നതോടെ മനസ്സിനെക്കുറിച്ചുള്ള പല തെറ്റിദ്ധാരണകളും നാം തിരിച്ചറിഞ്ഞുതുടങ്ങി; തലച്ചോറിനുണ്ടാകുന്ന തകരാറുകള്* മനുഷ്യ മനസ്സിന്റെ പ്രവര്*ത്തനങ്ങളെ കാര്യമായി ബാധിക്കുന്നു. തലച്ചോറിലെ വിവിധ കോശഭാഗങ്ങളിലും മസ്തിഷ്*ക കോശങ്ങള്*ക്കിടയിലുള്ള പ്രതിപ്രവര്*ത്തനങ്ങളിലുമൊക്കെ ആയിട്ടാണ് മനസ്സിന്റെ പല ഘടകങ്ങളും പ്രവര്*ത്തിക്കുന്നത്.

    തലച്ചോറിലെ ചില കോശഭാഗങ്ങള്* നഷ്ടപ്പെടുമ്പോള്* ഓര്*മ്മയോ ബുദ്ധിയോ, സംസാരശേഷിയോ, കാഴ്ചയോ തകരാറിലാവുന്നതു സാധാരണമാണ്. പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന അറിവുകള്* വിശകലനം ചെയ്യാനും, സൂക്ഷിച്ചുവയ്ക്കാനും ആവശ്യം വരുമ്പോള്* പുറത്തെടുക്കുവാനുള്ള കഴിവു മനസ്സിന്റെ സിദ്ധിയാണ്. തലച്ചോറിന്റെ പ്രവര്*ത്തനങ്ങളുടെ ആകെ തുകയാണ് മനസ്സ് എന്നു പറയാം. മനുഷ്യ മസ്തിഷ്*കത്തിന്റെ മുഴുവന്* കാര്യങ്ങളും മനസ്സിലാക്കാന്* കഴിഞ്ഞിട്ടില്ല. തലച്ചോറിന് ഉണ്ടാകുന്ന ഏതു ക്ഷതവും മനസ്സിനെയും ബാധിക്കും.

    രോഗിയെ സമഗ്രമായി പഠിച്ച് മാനസികവും ശാരീരികവുമായ ആരോഗ്യാവസ്ഥ മെച്ചപ്പെടുത്തുകയാണു പ്രധാനം. കുഞ്ഞുങ്ങളുടെ ശരീരവളര്*ച്ചയ്ക്കു നല്*കുന്ന പ്രാധാന്യം തന്നെ അവരുടെ മാനസിക വളര്*ച്ചയ്ക്കും നല്*കണം. ഇല്ലെങ്കില്* ഭാവിയില്* പഠന, പെരുമാറ്റ പ്രശ്*നങ്ങള്* ഉണ്ടായി തീരും. തലച്ചോറിലെ കോടിക്കണക്കിന് കോശങ്ങള്*ക്കുള്ളില്* നടക്കുന്ന രാസപ്രവര്*ത്തനങ്ങള്* വഴിയാണ് മനസ്സിന്റെ പ്രവര്*ത്തനം നടക്കുന്നത്. ഉത്ക്കണ്ഠയോ, സങ്കടമോ, പേടിയോ ഉണ്ടായാല്* മനസ്സിന്റെ രാസപ്രവര്*ത്തനങ്ങളില്* വ്യതിയാനം സംഭവിക്കും.

    കുട്ടികളില്* ഇന്നു വ്യാപകമായി കാണുന്ന പ്രധാന വൈകാരിക പ്രശ്*നം ഉത്ക്കണ്ഠയാണ്. ഭൂരിപക്ഷം കുട്ടികളും ഇന്നും പരീക്ഷയെക്കുറിച്ച് ഉത്ക്കണ്ഠയുള്ളവരാണ്. പൊതുവേ ഊര്*ജ്ജസ്വലനായ കുട്ടി പെട്ടെന്ന് ഒന്നിലും താല്*പര്യമില്ലാത്തവനാകുക, പഠനത്തില്* ഏകാഗ്രതയും താല്*പര്യവും കുറയുക, പഠനനിലവാരം താഴുക, ഉറക്കത്തില്* ഞെട്ടി എഴുന്നേല്*ക്കുക, പഠിച്ചത് മറന്നുപോകുക, ഓര്*മ്മക്കുറവ് ഉണ്ടാകുക, മറ്റു കുട്ടികളുമായി ഇടപഴകാതെ ഒറ്റയ്ക്ക് മാറിയിരിക്കുക. ഈ ലക്ഷണങ്ങള്* ഉള്ള കുട്ടികള്*ക്കു വിദഗ്ധ പരിശോധന ആവശ്യമാണ്.

    കൗമാരക്കാരുടെ അഭിരുചിയെ രൂപപ്പെടുത്തുന്നതും സ്വാധീനിക്കുന്നതും നിലനിര്*ത്തുന്നതും ദൃശ്യമാധ്യമങ്ങളാണ്. പഠനത്തില്* പിന്നോക്കാവസ്ഥ, മാനസിക സംഘര്*ഷം, ആക്രമണ പ്രവണത, ആത്മഹത്യാ പ്രവണത, ലൈംഗിക പ്രവണത, മദ്യം, മയക്കുമരുന്ന് ഉപയോഗം എന്നിവയില്*നിന്നു മോചനം ലഭിക്കാന്* നല്ല നല്ല സിനിമകള്* സഹായകമായി തീര്*ന്നിട്ടുണ്ട്. സിനിമ, ടെലിവിഷന്* തുടങ്ങിയ ദൃശ്യമാധ്യമങ്ങള്*ക്കു കൗമാരക്കാരെ രക്ഷിക്കാന്* കഴിയും. അവര്*ക്ക് ആത്മവിശ്വാസം നേടാന്* കഴിയുന്ന സിനിമകള്* ഉണ്ടായി തീരണം.

    സ്ത്രീകളുടെ മാനസികാരോഗ്യം കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഭാവി തലമുറയുടെയും മാനസികാരോഗ്യമാണ്. സ്ത്രീകളില്* പുരുഷന്മാരെ അപേക്ഷിച്ച് മാനസികരോഗങ്ങള്* കൂടുതലായി കണ്ടുവരുന്നു. മാനസിക പിരിമുറുക്കം ഉത്ക്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക പ്രശ്*നങ്ങളാണ് പുരുഷന്മാരേക്കാള്* കൂടുതലായി ഇന്നു സ്ത്രീകളില്* വ്യാപകമായി കാണപ്പെടുന്നത്. സമൂഹത്തില്* സ്ത്രീകളുടെ പദവിയും ഉത്തരവാദിത്വവും ഉയര്*ന്നതോടെ മനഃസംഘര്*ഷവും സ്ത്രീകളില്* വര്*ദ്ധിച്ചു.
    സ്ത്രീകളില്* ഇരുപത്തിയഞ്ച് ശതമാനം പേരും ജീവിതത്തിലൊരിക്കലെങ്കിലും വിഷാദം അനുഭവിച്ചിട്ടുള്ളവരാണ്. വിഷാദത്തിന്റെ തീവ്രതയും സ്ത്രീകളിലാണ് കൂടുതല്* കാണപ്പെടുന്നത്.

    വിവാഹമോചനം, പ്രിയപ്പെട്ടവരുടെ മരണം, ഗാര്*ഹിക അതിക്രമം, ലൈംഗിക ചൂഷണം, വന്ധ്യത, ഗര്*ഭച്ഛിദ്രം, ഗര്*ഭനിരോധന മരുന്നുകള്* തുടങ്ങിയവയൊക്കെ സ്ത്രീകളെ പലപ്പോഴും വിഷാദത്തില്* ആക്കാറുണ്ട്. ശാരീരിക പ്രവര്*ത്തനങ്ങള്* പ്രത്യേകിച്ച് മസ്തിഷ്*ക പ്രവര്*ത്തനങ്ങള്*ക്ക് ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് വാര്*ദ്ധക്യത്തിലെ വിഷാദാവസ്ഥയുടെ ഒരു കാരണം.

    ശാരീരിക രോഗത്തെപ്പറ്റിയുള്ള വ്യാകുലതകളും ആകസ്മികമായ വേര്*പാടുകളും വൃദ്ധരില്* വിഷാദാവസ്ഥ ഉണ്ടാക്കും. സ്*ട്രെസ് പലരിലും വിഷാദം, ഉത്ക്കണ്ഠ തുടങ്ങിയ രോഗാവസ്ഥയ്ക്കും, ശാരീരിക രോഗാവസ്ഥയ്ക്കും കാരണമാകുന്നു. സ്*ട്രെസ്സ് മൂലം ആസ്ത്മ, ഉയര്*ന്ന രക്തസമ്മര്*ദ്ദം, തലവേദന, ഓര്*മ്മക്കുറവ്, പഠനത്തില്* താല്*പര്യമില്ലാഒളിച്ചോടല്* തുടങ്ങിയ സ്വഭാവ വ്യതിയാനങ്ങള്*ക്കും കാരണമാകുന്നു. യ്മ, സമൂഹബന്ധങ്ങളില്*നിന്നും, കുടുംബബന്ധങ്ങളില്*നിന്നുമുള്ള ഒളിച്ചോടല്*, തുടങ്ങിയ സ്വഭാവ വ്യതിയാനങ്ങള്*ക്കും കാരണമാകുന്നു. ഇവ കൂടാതെ മദ്യപാനം, അമിതമായ ദേഷ്യം, അക്രമവാസന, ലൈംഗിക വിരക്തി, പരസ്പര വിശ്വാസമില്ലായ്മ തുടങ്ങിയ പല അവസ്ഥകളും വന്നുചേരാം.

    Last edited by film; 12-17-2013 at 11:04 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •