ലിവിങ് റൂമിന്റെ സൗന്ദര്യം..



ഒരു ലിവിങ് റൂമാണ് വീടിന്റെ കണ്ണാടി. അവിടെ നിന്നാണ് വീട്ടില്* എത്തുന്ന അതിഥികള്* നമ്മളെ അളക്കുന്നത്.ശരിക്കും ലിവിങ് റൂമില്* ആവശ്യത്തിലധികം അലങ്കാരങ്ങളോ വിലകൂടിയ ഫര്*ണിച്ചറോ ഫര്*ണിഷിങ്ങോ ഒന്നും തന്നെ ആവശ്യമില്ല. ലാളിത്യമായിരിക്കണം പ്രധാനമായും ഒരു ലിവിങ് റൂമിന്റെ സൗന്ദര്യം.
മുറിയില്* നല്ലൊരു പെയിന്റിങ്ങോ അലങ്കാര വസ്തുവോ ഉണ്ടെങ്കില്* അതിനെ എടുത്തു കാണിക്കുന്ന ലൈറ്റിങ് ചെയ്താല്* വളരെ നന്നായിരിക്കും.
എപ്പോഴും പ്രാധാന്യം കൂടുതല്* പ്രകൃതിദത്ത ലൈറ്റിങ്ങിനു തന്നെയായിരിക്കണം. പ്രകാശം അകത്തുവരാന്* തക്കവണ്ണം നിരവധി ജനലുകള്* കൊടുക്കുക.