-
മീനിന്റെ ആരോഗ്യഗുണങ്ങള്*
മീനിന്റെ ആരോഗ്യഗുണങ്ങള്*

നോണ്* വെജിറ്റേറിയന്* ഭക്ഷണം ഇഷ്ടമുളളവര്*ക്ക് തടി കുടൂമെന്നു പേടിയ്ക്കാതെ കഴിയ്ക്കാവുന്ന ഒന്നാണ് മീന്*. ധാരാളം പ്രോട്ടീനുകളും ധാതുക്കളും വൈറ്റമിനുകളും ഇതില്* അടങ്ങിയിട്ടുണ്ട്. ഒമേഗ ത്രീ ഫാററി ആസിഡിന്റെ ഒരു പ്രധാന ഉറവിടം കൂടിയാണിത്. പല അസുഖങ്ങള്*ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്. വറുത്ത മീന്* മിക്കവാറും പേരുടെ ഇഷ്ടവിഭവമാണെങ്കിലും ഇത് തടി കൂട്ടുകയും കൊളസ്*ട്രോള്* പോലുള്ള അസുഖങ്ങള്* വരുത്തുകയും ചെയ്യും. കറി വച്ചോ, ബേക്ക, ഗ്രില്* വഴികളിലൂടെയോ ഇത് കഴിയ്ക്കുകയാണ് ഏറ്റവും ഉചിതം.
ആസ്തമയുള്ളവര്*ക്കു കഴിയ്ക്കാവുന്ന നല്ലൊന്നാന്തരം ഭക്ഷണമാണ് മീന്*. ഇത് ദിവസവും ഭക്ഷണത്തില്* ഉള്*പ്പെടുത്തുന്നത് ഗുണം ചെയ്യും.
കണ്ണിനും തലച്ചോറിനും നല്ലൊരു ഭക്ഷണം കൂടിയാണ് മീന്*. ഇതിലെ ഒമേഗ ത്രീ കണ്ണിന്റെ റെറ്റിനയേയും തലച്ചോറിനേയും സംരക്ഷിയ്ക്കുന്നു.
ഹൃദയസംബന്ധമായ അസുഖങ്ങള്*ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് മീന്*. രക്തധമനിയിലെ തടസങ്ങള്* നീക്കുവാന്* മീന്* കഴിയ്ക്കുന്നത് നല്ലതാണ്.
മീന്* ക്യാന്*സര്* സാധ്യത 30-50 ശതമാനം വരെ കുറയ്ക്കുമെന്നാണ് പറയുന്നത്. പ്രത്യേകിച്ച് ബ്രെസ്റ്റ് ക്യാന്*സര്*, കോളന്* ക്യാന്*സര്* എന്നിവ.
പ്രമേഹരോഗികള്*ക്കു കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണം കൂടിയാണിത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറയ്ക്കാന്* ഇതിന് സാധിയ്ക്കും.
മീനിലെ കാല്*സ്യം എല്ലുകളുടെ ബലത്തിനും നല്ലതാണ്. പ്രത്യേകിച്ച് ചെറുമത്സ്യങ്ങള്*.
Last edited by rehna85; 12-18-2013 at 10:58 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks