-
ഗുരുവായൂര്‍* കണ്ണന് ഞാനെന്തു കൊടുക്കാന്*
കണ്ണന് ഞാനെന്തു കൊടുക്കാന്*
എന്റെ കണ്ണന് ഞാനെന്തു കൊടുക്കാന്*
കണ്ണീരല്ലാതെ കദനമല്ലാതെ
കരളില്* ഞാന്* കത്തിച്ച കൈത്തിരിയല്ലാതെ
കണ്ണന് എന്റെ കണ്ണന് ഞാനെന്തു കൊടുക്കാന്*
കുറുമ്പിന്റെ കറുമ്പിയെ കറന്നെടുക്കുന്നൊരു
കുഞ്ഞിളം പൈമ്പാലല്ലാതെ
മനസിന്റെ താളില്* ഒളിപ്പിച്ചുവച്ചൊരു
കുഞ്ഞു മയില്* പ്പീലിയല്ലാതെ
കനവില്* ഞാന്* തീര്*ത്തൊരു കണ്മണി കുഞ്ഞിന്റെ
കൈവള കാല്*ത്തളയല്ലാതെ
എന്റെ കണ്ണന് ഞാനെന്തു കൊടുക്കാന്*
ഉയിരിന്റെ ഉരുളിയില്* ഉണ്ണിക്ക് വാരുവാന്*
മഞ്ചാടി മണികളല്ലാതെ
കാല്*ക്കല്* നിവേദിക്കാന്* എന്റെ ദു:ഖങ്ങളാം
കദളിപ്പഴങ്ങളല്ലാതെ
ഒടുവിലാ നടയില്* ഞാന്* തൊഴുതു നില്*ക്കുന്നേരം
കൃഷ്ണാ ഹരേ എന്ന വിളി യല്ലാതെ
More Stills
Keywords:Krishnabhakthi ganangal,krishna keerthanangal,sree krishna images,devotional songs,Hindu devotional songs
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks