മൊബൈല്* ഫോണ്* അമിതോപയോഗം അര്*ബുദ സാധ്യത വര്*ധിപ്പിക്കുമെന്ന് കണ്ടത്തെല്*. മനുഷ്യരിലെ ഉമിനീരിനെ അടിസ്ഥാനപ്പെടുത്തി ഇന്*റര്* നാഷനല്* ഏജന്*സി ഫോര്* റിസര്*ച് ഓണ്* കാന്*സര്* (ഐ.എ.ആര്*.സി) നടത്തിയ പഠനമാണ് ഞെട്ടിപ്പിക്കുന്ന പുതിയ കണ്ടത്തെല്* നടത്തിയത്.
തുടര്*ച്ചയായുള്ള മൊബൈല്* ഉപയോഗമാണ് അപകടകരം. കൂടുതല്* ഉപയോഗിക്കുന്നവരുടെ ഉമിനീരില്* മനുഷ്യ കോശത്തെ നശിപ്പിക്കുന്ന ഓക്സിഡേറ്റിവ് സ്ട്രെസ് ഉയര്*ന്ന അളവിലാണ് കണ്ടുവരുന്നത്. ഡി.എന്*.എയെ വരെ ഇതു ബാധിക്കും.

കൂടുതലായി മൊബൈല്* ഫോണ്* ഉപയോഗിക്കുന്ന 20 പേരെയും തീരെ ഉപയോഗിക്കാത്തവരെയുമാണ് ഏജന്*സി പരീക്ഷണത്തിന് തെരഞ്ഞെടുത്തത്.
ഉമിനീരിനെ അടിസ്ഥാനമാക്കി കൂടുതല്* പഠനങ്ങളിലൂടെ കൃത്യമായ തെളിവുകള്* നല്*കാനാവുമെന്ന് തെല്*അവീവ് സര്*വകലാശാലയിലെ ഡോ. യാനിവ് ഹംസാനി പറയുന്നു. ഉമിനീര്* ഗ്രന്ഥിയോട് ചേര്*ത്തുവെച്ച് മൊബൈല്* ഉപയോഗിക്കുന്നവരിലാണ് രോഗസാധ്യത കൂടുതല്*.

മാസത്തില്* എട്ടുമണിക്കൂറിലധികം മൊബൈല്* ഉപയോഗിക്കുന്നവരുടെ ഉമിനീരാണ് പഠനവിധേയമാക്കിയത്.