-
പ്രമേഹരോഗി അറിഞ്ഞിരിക്കേണ്ടത്*
അയല്*വീടുകളിലെ പ്രമേഹരോഗി കഴിക്കുന്ന ഗുളിക ഡോക്*ടറുടെ അനുവാദംകൂടാതെ വാങ്ങി കഴിക്കുകയാണ്* കൂടുതല്* ആളുകളും. രോഗത്തിന്റെ ആരംഭഘട്ടത്തില്* ഒരു ഗുളികയുടെ നാലില്* ഒരു അംശം മതിയാവും രോഗം നിയന്ത്രിക്കുവാന്*. രോഗിക്ക്* വീര്യം കുറഞ്ഞ മരുന്നാവും ആവശ്യം. കൂടിയ ഡോസിലുള്ള മരുന്നു കഴിക്കുന്നതുമൂലം രോഗിയില്* പഞ്ചസാരയുടെ അളവ്* വളരെയധികം കുറഞ്ഞ്* മരണം സംഭവിക്കാം. ഇത്* മനസിലാക്കാതെ ശരിയായ ഡോസിലുള്ള മരുന്നുകള്* ഉപയോഗിക്കാത്തതുമൂലം രോഗം അമിതമായി കൂടുകയോ കുറയുകയോ ചെയ്യുന്നു.
ശ്വാസംമുട്ടലിന്മരുന്ന്* കഴിക്കുമ്പോള്*
സ്വയം ചികിത്സയുടെ അപകടം മനസിലാക്കാതെ താത്*ക്കാലിക അവസ്*ഥ മാറി കിട്ടുന്നതിനായി രോഗി സ്വയം മരുന്ന്* വാങ്ങി കഴിക്കുമ്പോള്* രോഗം കൂടുതല്* സങ്കീര്*ണമാവുന്നു. ഡോക്*ടര്* നിര്*ദേശിക്കുന്ന മരുന്ന്* കഴിച്ച്* ശ്വാസംമുട്ടല്* മാറിയിട്ടും വീണ്ടും ഇതേ അവസ്*ഥ ഉണ്ടാകുമ്പോള്* രോഗി ഡോക്*ടറെ കാണാതെ മുമ്പു കഴിച്ചുകൊണ്ടിരുന്ന മരുന്ന്* വാങ്ങി കഴിക്കും. അമിതവണ്ണം, പ്രമേഹം തുടങ്ങിയ രോഗങ്ങള്* അത്തരം മരുന്നുകളുടെ പാര്*ശ്വഫലമായി ഉണ്ടാകും. ഭാവിയില്* പല പ്രശ്*നങ്ങളും ഉണ്ടാകാനിടയുണ്ട്*.
വേദനസംഹാരികള്* ഒഴിവാക്കുക
വിട്ടുമാറാത്ത വേദനകള്*, സന്ധിവേദന, വാതം, ദീര്*ഘമായി നില്*ക്കുന്ന തലവേദന, നടുവുവേദന തുടങ്ങിയവ അനുഭവപ്പെടുമ്പോഴും ഡോക്*ടറുടെ നിര്*ദേശം കൂടാതെ മരുന്നു വാങ്ങി കഴിക്കരുത്*. ഡോക്*ടറുടെ നിര്*ദേശമില്ലാതെ തുടര്*ച്ചയായുള്ള സ്വയം ചികിത്സ രോഗിയെ അപകടത്തിലേക്ക്* നയിക്കുന്നു. സ്വയംചികിത്സ ഏറ്റവും ബാധിക്കുന്നത്* വൃക്കയെയാണ്*. മരുന്നു കഴിക്കേണ്ട സമയം, എത്ര ഡോസില്* കഴിക്കണം, എത്ര കഴിക്കണം എന്നീ കാര്യങ്ങള്* ഡോക്*ടറുടെ നിര്*ദേശപ്രകാരം വേണം അനുവര്*ത്തിക്കാന്*.
ആന്റിബയോട്ടിക്* മരുന്നുകളുടെ ഉപയോഗം
പനി ഉണ്ടാകുമ്പോള്* ഡോക്*ടര്* രോഗിക്ക്* ഒരു മരുന്നു നിര്*ദേശിച്ചു. ആ രോഗി മറ്റൊരു രോഗിക്ക്* അതേ മരുന്നു പറഞ്ഞുകൊടുക്കുന്നു. അത്* അയാളുടെ ശരീരപ്രകൃതിക്കും രോഗത്തിനും അനുയോജ്യമായ തോതിലുള്ളതായിരിക്കില്ല. ആന്റിബയോട്ടിക്*സ് ശരിയായ ഡോസില്* മാത്രം കഴിക്കുക. അല്ലെങ്കില്* രോഗം മാറില്ലെന്നു മാത്രമല്ല, രോഗശമനം ലഭിക്കുന്നുമില്ല . പല ആന്റിബയോട്ടിക്* മരുന്നുകളും പാര്*ശ്വഫലങ്ങള്* ഉള്ളതാണ്*.
ഗ്യാസായി തെറ്റിദ്ധരിക്കരുത്*
ഹാര്*ട്ട്* അറ്റാക്കിന്റെ ആരംഭം വയറിന്റെ മുകള്*ഭാഗത്ത്* നിന്ന്* തുടങ്ങുന്ന വേദനയാണ്*. താടിയില്* കഴപ്പ്*, കൈകഴപ്പ്*, നെഞ്ചെരിച്ചില്* തുടങ്ങിയവയാണ്* ഹാര്*ട്ട്* അറ്റാക്കിന്റെ മറ്റു ലക്ഷണങ്ങള്*. നെഞ്ചിലാണ്* പ്രധാനമായും വേദന അനുഭവപ്പെടുന്നത്*. പലപ്പോഴും ഗ്യാസാണെന്ന്* കരുതി സ്വയം മരുന്ന്* നിര്*ണയിക്കുന്നു. ഡൈജിന്*, ജെലൂസില്* തുടങ്ങിയവ. ഇത്* രോഗി കൃത്യസമയത്ത്* ആശുപത്രിയില്* എത്താതിരിക്കുന്നതിന്* കാരണമാകും. അറ്റാക്ക്* ഉണ്ടായി ഒരു മണിക്കൂറിനുള്ളില്* ആശുപത്രിയിലെത്തിക്കാന്* സാധിച്ചാല്* തൊണ്ണൂറു ശതമാനത്തിലധികം ആളുകളെയും രക്ഷപ്പെടുത്താന്* കഴിയും. സ്വയം ചികിത്സയില്* അപകടമേറിയതാണ്* ഹാര്*ട്ട്* അറ്റാക്കിനെ ഗ്യാസായി കരുതി ശരിയായ ചികിത്സ തേടാതിരിക്കുന്നത്*.
ഇന്ന്* വിദ്യാസമ്പന്നരായ ആളുകള്*പോലും സ്വയം ചികിത്സയില്* അടിമപ്പെട്ടുപോകുന്നു. സ്വയം ചികിത്സയിലെ അപകടങ്ങളെപ്പറ്റി ആളുകളെ ബോധവത്*കരിക്കണം. കര്*ശനമായ ഡ്രഗ്* കണ്*ട്രോള്* നിലവില്* വരുകയും ഡോക്*ടര്*മാരുടെ ഔദ്യോഗിക രേഖയോടുകൂടിയ മരുന്നുകള്* മാത്രമേ വിതരണം നടത്താവൂ എന്ന നിയമം നിലവില്* വരുകയും ചെയ്*താല്* ഒരു പരിധിവരെ സ്വയം ചികിത്സ കുറയുകയും അതിലെ അപകടങ്ങള്* ഒഴിവാക്കുകയും ചെയ്യാം.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks