-
വിറ്റാമിന്* ഡി കുറയുന്നത് തലച്ചോറിന് ദോഷ
വിറ്റാമിന്* ഡി കുറയുന്നത് തലച്ചോറിന് ദോഷം

വിറ്റാമിന്* ഡിയുടെ കുറവുള്ള ഭക്ഷണക്രമം തലച്ചോറിന് കാര്യമായ ദോഷമുണ്ടാക്കുമെന്ന് മുന്നറിയിപ്പ്. എല്ലുകളുടെ ആരോഗ്യ ത്തില്* സുപ്രധാനമായ വിറ്റാമിന്* ഡി തലച്ചോറ് ഉള്*പ്പെടെ മറ്റു പ്രധാന അവയവങ്ങളുടെയും കലകളുടെയും ആരോഗ്യകരമായ പ്രവര്*ത്തനത്തില്* സുപ്രധാന പങ്കു വഹിക്കുന്നതായി കെന്റക്കി സര്*വകലാശാലയിലെ ഗവേഷകര്* നടത്തിയ പഠനത്തില്* വ്യക്തമായി.
വിറ്റാമിന്* ഡി സമ്പുഷ്ടമല്ലാത്ത ഭക്ഷണം എലികള്*ക്കു നല്*കി നടത്തി പരീക്ഷണത്തില്* അവയുടെ തലച്ചോറിനു കാര്യമായ തകരാറുണ്ടാകു ന്നതായി കണ്ടെത്തി. ഗ്രഹണശേഷിക്കുറവും ഓര്*മക്കുറവുമാണ് പ്രധാനമായും കണ്ടെത്തിയ തകരാറുകള്*.
പ്രായമായവരില്* വിറ്റാമിന്* ഡിയുടെ കുറവ് കാര്യമായി കണ്ടുവരുന്നു ണ്ട്. അവരില്* ഓര്*മക്കുറവും മറ്റു പ്രശ്നങ്ങളും ഉണ്ടാകുന്നതിന്റെ കാരണം തേടിയുള്ള അന്വേഷണം വിറ്റാമിന്* ഡി ആവശ്യത്തിനു ലഭിക്കാത്തതാണെന്നു സംശയിക്കുന്നു.
ഇടയ്ക്കിടെ ഡോക്ടര്*മാരെ സന്ദര്*ശിച്ച് വിറ്റാമിന്* ഡിയുടെ കുറവ് കണ്ടെത്തി ആവശ്യത്തിനു വിറ്റാമിന്* ഡി ലഭിക്കുന്നതിനുള്ള ഭക്ഷണ മോ ഗുളികകളോ കഴിക്കുന്നതും പത്ത് പതിനഞ്ച് മിനിറ്റ് തീവ്രമല്ലാത്ത സൂര്യപ്രകാശം ഏല്*ക്കുന്നതും തലച്ചോറിന്റെ ആരോഗ്യത്തിനു നല്ലതാണ്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks