-
നടുവേദന നിസാരമാക്കരുത്*
നടുവേദനയ്*ക്ക് പല കാരണങ്ങള്* ഉണ്ടെങ്കിലും എണ്*പതു ശതമാനത്തിലധികം നടുവേദനയും നില്*പ്പിലും നടപ്പിലും കിടപ്പിലുമുള്ള അപാകതകള്* മൂലമാണ്*. ഇതുകൂടാതെ മാനസിക സമ്മര്*ദ്ദങ്ങള്*, തൊഴില്*പരമായ കാരണങ്ങള്* ഇവയും നടുവേദനയ്*ക്കു കാരണമാകുന്നുണ്ട്*.
1. കമിഴ്*ന്നുകിടക്കുക, കിടന്നുകൊണ്ടു വായിക്കുക, കിടന്നു ടി.വി. കാണുക, കുനിഞ്ഞിരുന്ന്* വായിക്കുക, കുനിഞ്ഞിരുന്ന്* കംപ്യൂട്ടറില്* പ്രവര്*ത്തിക്കുക, കുനിഞ്ഞിരുന്ന്* ബൈക്കോടിക്കുക തുടങ്ങിയ തെറ്റായ പ്രവണതകള്* നടുവേദന വരുത്തി വയ്*ക്കാം.
2. അമിത ഭാരം ഉയര്*ത്തുക, ദീര്*ഘനേരം തുണി അലക്കുക, വെള്ളം കോരുക, ശരീരം വെട്ടിച്ചോ ശ്രദ്ധയില്ലാതെയോ ഭാരം എടുക്കുകയോ ജോലികളില്* ഏര്*പ്പെടുകയോ ചെയ്യുക എന്നിവയും നടുവേദന ഉണ്ടാകാനുള്ള കാരണമാണ്*.
3. പൊണ്ണത്തടിയും, കുടവയറും നട്ടെല്ലിനു ചുറ്റും പ്രവര്*ത്തിക്കുന്ന പേശികള്*ക്ക്* അമിതഭാരം സൃഷ്*ടിക്കുന്നു. ഇതിന്റെ ഫലമായി പേശികള്*ക്ക്* സങ്കോചം സംഭവിച്ച്* നടുവേദനയ്*ക്കു വഴിവയ്*ക്കാം.
4. പുകവലിക്കാര്*, മദ്യപാനികള്* എന്നിവരില്* നടുവേദനയുടെ നിരക്ക്* കൂടുതലാണ്*.
5. ഉത്*കണ്*ഠ, സങ്കടം, മറ്റ്* മാനസിക സമ്മര്*ദ്ദങ്ങള്* എന്നിവ തലച്ചോറില്* നിന്നുള്ള ഹോര്*മോണുകളില്* മാറ്റം വരുത്തുന്നു. ഈ ഹോര്*മോണുകള്* നട്ടെല്ലുകള്*ക്കിടയിലുള്ള ഡിസ്*ക്കുകള്*ക്ക്* വീക്കം ഉണ്ടാക്കുന്നു.
ചികിത്സ
ജീവിതശൈലി പരമപ്രധാനം

1 മാനസികസമ്മര്*ദ്ദങ്ങള്* ഒഴിവാക്കുന്ന ജീവിതരീതി നടുവേദന വരാതിരിക്കാന്* സഹായിക്കും.
2 യോഗ, വ്യായാമം, ധ്യാനം, സംഗീതം, വ്യക്*തിത്വ വികാസം, വിനോദങ്ങള്* എന്നിവ ഇതിന്* സഹായിക്കും.
3 പുകവലി, മദ്യപാനം, ദുര്*മ്മേദസ്*, വ്യായാമമില്ലാതെയുള്ള ജീവിതരീതി എന്നിവ ഒഴിവാക്കുക.
4 ഭക്ഷണത്തിന്റെ അളവ്* കുറയ്*ക്കുക. കൊഴുപ്പും എണ്ണയും ഭക്ഷണത്തില്* നിന്ന്* ഒഴിവാക്കുക.
5 ഇലക്കറികള്* ധാരാളമായി ഉപയോഗിക്കുക.
6 നീന്തല്*, നടത്തം, ലഘുവ്യായാമങ്ങള്* എന്നിവ ശരീരത്തിന്റെ പ്രതിരോധശേഷി വര്*ധിപ്പിക്കും.
7 പ്രായമായവര്* വെയില്* കൊള്ളുന്നതും പാല്* കുടിക്കുന്നതും അസ്*ഥികളുടെ ബലം നിലനിര്*ത്താന്* സഹായിക്കും.
8 എന്തുകാര്യവും നിവര്*ന്നു നിന്നും, നിവര്*ന്നിരുന്നും ചെയ്യുക.
9 കമിഴ്*ന്നുകിടന്നുള്ള ഉറക്കം, കിടന്നു ടി. വി. കാണല്*, ശരീരം വെട്ടിച്ച്* കാര്യങ്ങള്* ചെയ്യുന്ന രീതി എന്നിവ ഒഴിവാക്കുക.
10 ഭാരമെടുക്കുമ്പോള്* മുട്ടുകള്* മടക്കി ഭാരം കാലുകളോടടുപ്പിച്ചേ എടുക്കാവൂ.
11 എടുക്കാന്* ബുദ്ധിമുട്ടുള്ള ഭാരം എടുക്കരുത്*.
12 കണ്ണുകള്*ക്ക്* കാഴ്*ച കുറവുണ്ടെങ്കില്* കുനിഞ്ഞിരുന്നു വായിക്കാനുള്ള പ്രവണത ഉണ്ടാകാം. അതിനാല്* അതു പരിഹരിക്കുക.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks