-
കാന്*സര്* : ചില വസ്തുതകള്*
എന്താണ് കാന്*സര്*?
നമ്മുടെ ശരീരം പരശ്ശതം കോശങ്ങള്* കൊണ്ടാണല്ലോ നിര്*മ്മിച്ചിരിക്കുന്നത്. സാധാരണയായി ശാരീരിക ധര്*മങ്ങള്*ക്കനുസൃതമായി ഒരു മാതൃകോശം വളര്*ന്ന് രണ്ടു പുത്രീകോശങ്ങളായി വിഭജിക്കപ്പെടുന്നു. ഈ പ്രക്രിയ അനുസ്യൂതം തുടര്*ന്നുകൊണ്ടേയിരിക്കുന്നു. എന്നാല്* ചിലപ്പോള്* ഈ പ്രക്രിയയുടെ താളം തെറ്റുന്നു. ശരീരത്തിലെ കോശങ്ങള്* അനിയന്ത്രിതമായി വളര്*ന്ന് വിഭജിക്കപ്പെട്ടുണ്ടാകുന്ന പുതിയ കോശങ്ങള്* ഒന്നുചേര്*ന്ന് മുഴകള്* (തടിപ്പോ, വളര്*ച്ചയോ, പാടുകളോ ആകാം) രൂപം കൊള്ളുന്നു. ഇവയെ അപായകരമായ മുഴകള്* (Malignant Tumours) എന്നും, അപായകരമല്ലാത്ത മുഴകള്* (Benign Tumours) എന്നും രണ്ടായി തരം തിരിക്കാം. അപായകരമല്ലാത്ത മുഴകള്* ശസ്ത്രക്രിയ കൊണ്ട് നീക്കം ചെയ്യപ്പെടാവുന്നവയാണ്. സാധാരണയായി ഒരിക്കല്* നീക്കം ചെയ്യപ്പെട്ടാല്* അവ വീണ്ടും പ്രത്യക്ഷപ്പെടാറില്ല. തന്നെയുമല്ല അവ തൊട്ടടുത്തുള്ള കോശങ്ങളെ ബാധിക്കുകയോ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്കു പടര്*ന്നുകയറുകയോ ചെയ്യുന്നുമില്ല. എന്നാല്* അപായകരമായ മുഴകള്* കാന്*സര്* ആയി പ്രത്യക്ഷപ്പെടുന്നു. അവ ജീവന് ഭീഷണി ഉയര്*ത്തുകയും ചെയ്യുന്നു. ഈ മുഴകളിലെ കോശങ്ങള്* മറ്റു ശരീരഭാഗങ്ങളിലേയ്ക്കു പടര്*ന്നുപിടിക്കുന്നു. അങ്ങനെ കാന്*സര്* ഉണ്ടായ ഭാഗത്തുനിന്നും ഇവ രക്തസഞ്ചാരപഥത്തിലേയ്*ക്കോ, കോശസമൂഹത്തിലേയ്*ക്കോ കടന്നുചെല്ലുന്നു. തുടര്*ന്ന് മറ്റവയവങ്ങളെ ആക്രമിച്ച് അവയെ നശിപ്പിച്ച് പുതിയ മുഴകള്* ഉണ്ടാക്കുന്നു.
കാന്*സറിന്റെ സൂചനകള്*

1. ഉണങ്ങാത്ത വ്രണങ്ങള്* (പ്രത്യേകിച്ച് വായില്*), വായില്* കാണപ്പെടുന്ന വെളുത്ത പാട.
2. ശരീരത്തില്* കാണപ്പെടുന്ന മുഴകളും തടിപ്പുകളും (പ്രത്യേകിച്ചും സ്ത്രീകളുടെ സ്തനങ്ങളില്*).
3. അസാധാരണവും ആവര്*ത്തിച്ചുള്ളതുമായ രക്തസ്രാവം; പ്രത്യേകിച്ച് ശാരീരിക ബന്ധത്തിനുശേഷവും, മാസക്കുളി നിലച്ച സ്ത്രീകളിലും.
4. തുടരെത്തുടരെയുള്ള ദഹനക്കേട്, വയറുകടി ഇല്ലാത്തപ്പോള്* ഉള്ള വേദന, ആഹാരം ഇറക്കാനുള്ള പ്രയാസം.
5. തുടര്*ച്ചയായുള്ള ശബ്ദമടപ്പും, ചുമയും. (പ്രത്യേകിച്ചും പുകവലിക്കാര്*).
6. മലമൂത്രവിസര്*ജ്ജനത്തിലുണ്ടാകുന്ന അസാധാരണമായ മാറ്റങ്ങള്* (രക്തം, പഴുപ്പ് മുതലായവ, പലതവണ വിസര്*ജ്ജനത്തിനുള്ള ത്വര; ചിലപ്പോള്* തടസ്സം തോന്നല്* തുടങ്ങിയവ).
7.മറുക്, കാക്കപ്പുള്ളി, അരിമ്പാറ ഇവയുടെ നിറത്തിലും ആകൃതിയിലും വലിപ്പത്തിലുമുണ്ടാകുന്ന വ്യതിയാനം.
ഇവയൊന്നും തന്നെ കാന്*സറിന്റെ ലക്ഷണങ്ങള്* ആകണമെന്നില്ല. എന്നാല്* ഈ ലക്ഷണങ്ങളിലേതെങ്കിലും ചികിത്സയ്ക്കു ശേഷം പതിനഞ്ചു ദിവസത്തില്* കൂടുതലായി കാണപ്പെടുന്നുണ്ടെങ്കില്* ഒരു വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടണം.
കാന്*സര്* തടയാന്* പത്തു മാര്*ഗങ്ങള്*
1.ആഹാരത്തില്* പഴങ്ങള്*, പച്ചക്കറികള്* എന്നിവയ്ക്കു മുന്*തൂക്കം നല്*കുക.
2.500 മുതല്* 800 ഗ്രാം വരെ വിവിധയിനം പച്ചക്കറികളും പഴങ്ങളും ദിനംപ്രതി കഴിക്കുക. (പച്ചക്കറികള്* നല്ലവണ്ണം കഴുകി ശുചിയാക്കിവേണം ഉപയോഗിക്കാന്*).
3.മത്സ്യവും തൊലികളഞ്ഞ കോഴിയിറച്ചിയും ഉപയോഗിക്കാം. കരിഞ്ഞ ഭക്ഷണം പാടേ ഒഴിവാക്കുക.
4.കൊഴുപ്പുകൂടിയ ഭക്ഷണവും മധുരവും വര്*ജ്ജിക്കുക. മിതമായ തോതില്* സസ്യഎണ്ണ ഉപയോഗിക്കാം. ഭക്ഷണത്തില്* മൈക്രോന്യൂട്രിയന്റ്*സ് എന്ന പോഷകഘടകങ്ങളുടെ അളവ് കൂട്ടുക.
5.അമിത ഉപ്പ്കലര്*ന്ന ഭക്ഷണം ഒഴിവാക്കുക. ഫംഗസ് ബാധ വരാത്ത രീതിയില്* ഭക്ഷ്യവസ്തുക്കള്* സൂക്ഷിക്കുക.
6.പതിവായി സ്വയം സ്തനപരിശോധന നടത്തുക; ആവശ്യമെങ്കില്* മാമോഗ്രാം പരിശോധനയ്ക്കു വിധേയമാകണം.
7.35 വയസ്സു കഴിഞ്ഞ സ്ത്രീകള്* പാപ്*സ്മിയര്* ടെസ്റ്റിനു വിധേയരാകണം.
8.പുകവലി, മദ്യപാനം ഇവ പൂര്*ണമായും ഒഴിവാക്കുക.
9.ശരീരഭാരം അമിതമായി കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യരുത്.
10.പതിവായി വ്യായാമം ചെയ്യുക.
ഭക്ഷണരീതിയും കാന്*സറും
ഇന്ത്യയില്* പത്തുമുതല്* പതിനഞ്ചു ശതമാനം വരെയുള്ള കാന്*സറുകള്*ക്കു കാരണം ഭക്ഷണരീതിയാണ്. പാശ്ചാത്യനാടുകളില്* ഇത് 33% വരെയാണ്. പൂരിത കൊഴുപ്പുകളും എരിവും മധുരവും ഉള്ള ഭക്ഷണവും അമിതമായ ഉപ്പിന്റെ ഉപയോഗവും കാന്*സറിന് കാരണമായേക്കാം. കൊഴുപ്പു കൂടിയ ഭക്ഷണം സ്തനങ്ങളില്* മുഴകളുണ്ടാകാനുള്ള സാധ്യത കൂട്ടുമ്പോള്* പേരയ്ക്ക, മുന്തിരിങ്ങ, തക്കാളി,തണ്ണിമത്തന്* ഇവയുടെ ഉപയോഗം അര്*ബുദ സാധ്യത ആറിലൊന്നായി കുറയ്ക്കുന്നു എന്നതാണ് നിഗമനം. ഭക്ഷണത്തിലെ നിരോക്*സീകാരികള്* (antioxidants) അര്*ബുദസാധ്യത കുറയ്ക്കുന്നു എന്നതാണ് അംഗീകരിക്കപ്പെട്ടിരിക്കുന്ന വസ്തുത.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks