-
വില്ലുപോലെ വളഞ്ഞ പുരികത്തിന്....

1. പുരികം ആകൃതി വരുത്തുമ്പോള്* അധികം വീതി കുറയ്ക്കാതിരിക്കുക. നൂലു പോലെയുള്ള പുരികം മുഖം ആകര്*ഷകമാക്കില്ല.
2. പുരികം ആദ്യമായി ആകൃതി വരുത്തുമ്പോള്* പരിചയസമ്പന്നയായ ബ്യൂട്ടീഷനെ കൊണ്ടു തന്നെ ചെയ്യുക്കുക. നിങ്ങളുടെ മുഖത്തിന്*െറ ഷേപ്പിനൊത്ത് ആദ്യം മുതല്* തന്നെ പുരികം ആകൃതി വരുത്താന്* ശ്രദ്ധിക്കുക.
3. മുഖത്തിന് അനുയോജ്യമായ ആകൃതി പുരികത്തിന് നല്*കാനായി ബ്യൂട്ടീഷന്*സ് പറയുന്ന എളുപ്പവഴിയുണ്ട്. ഒരു പെന്*സില്* എടുത്ത് അതിന്*െറ പിന്*ഭാഗം മൂക്കിന്*െറ തുമ്പില്* ചേര്*ത്ത് വയ്ക്കുക. പെന്*സിലിന്*െറ നിബ് വരുന്ന ഭാഗം പുരികത്തിലും. പെന്*സില്* വെച്ച ഭാഗത്തിനു പുറത്തേക്ക് നില്*ക്കുന്ന രോമങ്ങള്* ധൈര്യമായി നീക്കം ചെയ്യാം.
4. കൃത്യമായ ഇടവേളകളില്* പുരികങ്ങള്* ത്രെഡ് ചെയ്യാനോ പ്ളക്ക് ചെയ്യാനോ സമയം കിട്ടിയില്ലെങ്കിലും വിഷമിക്കണ്ട. നീളം കൂടി പുറത്തേക്ക് വളര്*ന്നു നില്*ക്കുന്ന രോമങ്ങള്* തല്*ക്കാലത്തേക്ക് ട്രിം ചെയ്താല്* മതി.
5. പുരികത്തിന്*െറ നിറം നിങ്ങളുടെ തലമുടിയുടെ നിറത്തേക്കാള്* കൂടാനോ കുറയാനോ പാടില്ല. ഡൈ, ബ്ളീച്ച് എന്നിവ പുരികത്തില്* പ്രയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത്.
6. പുരികങ്ങളുടെ സൌന്ദര്യത്തിന് ഗുണമേന്*മയേറിയ സൌന്ദര്യ വര്*ധക വസ്തുക്കള്* മാത്രം ഉപയോഗിക്കുക. ഐബ്രോ പെന്*സില്*, വ്യത്യസ്ത ഷെയ്ഡുകളിലുള്ള ഐബ്രോ പൌഡറുകള്* തുടങ്ങിയവ ഇതിനായി ഉപയോഗിക്കാം.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks