ദോശമാവിലും ചര്*മ്മകാന്തി ഒളിച്ചിരിക്കുന്നു!



കുടുംബത്തിനും ഒാഫീസിനും ഇടയ്ക്കുള്ള ദൂരം ഒാടിത്തീര്*ക്കാന്* സ്ത്രീയ്ക്ക് ഒരു അത്ലറ്റിന്റെ വൈഭവം തന്നെ വേണം. ഈ പരക്കം പാച്ചിലിനിടയില്* കൈമോശം വരുന്നതോ സ്വന്തം സൌന്ദര്യവും യൌവനവും തന്നെ.

'അടുക്കളയില്* നിന്നു പുറത്തിറങ്ങാന്* നേരമില്ല, പിന്നെയാ സൌന്ദര്യസംരക്ഷണം എന്നു പറയാന്* വരട്ടെ. അടുക്കളയ്ക്കകത്തു നിന്നു തന്നെ സൌന്ദര്യക്കൂട്ടുകള്* കണ്ടെത്തി ഉപയോഗിക്കാന്* കഴിയും. രാവിലെ ദോശ ചുട്ടതിന്റെ മാവ് അല്*പ്പം ബാക്കി വരുന്നത് കളയരുതേ. അത് നേരെ മുഖത്തും കൈകാലുകളിലും പുരട്ടി പത്തു മിനിറ്റിനു ശേഷം കഴുകിക്കളയുക. മുഖം വൃത്തിയാകാനും ചര്*മ്മകാന്തി വര്*ധിക്കാനും ഇതിലും നല്ലൊരു മാര്*ഗമില്ല. നാരങ്ങാ പിഴിഞ്ഞതിനു ശേഷം തൊണ്ട് ഫ്രിഡ്ജില്* സൂക്ഷിച്ചു വയ്ക്കുക. കയ്യില്* പറ്റിയ കരിയും കറയും നീക്കം ചെയ്യാനും കൈമുട്ടിലെ കറുപ്പു നീക്കാനും ഇതുകൊണ്ട് ഉരസിയാല്* മതി. പക്ഷേ, നാരങ്ങാനീര് പതിവായി ചര്*മ്മത്തില്* പുരളുന്നത് ഒഴിവാക്കണം.

വിവാഹമോ വിരുന്നുകളോ വന്നാല്* ബ്യൂട്ടിപാര്*ലറില്* പോകാന്* പലര്*ക്കും സമയം ലഭിക്കാറില്ല.അപ്പോള്* ഒരു മുട്ടയുടെ വെള്ള, അര ടീസ്പൂണ്* കടലമാവ്, അര ടീസ്പൂണ്* മഞ്ഞള്*പ്പൊടി ഇവ മിശ്രിതമാക്കി മുഖത്തു പുരട്ടി ഉണങ്ങിയ ശേഷം മൃദുവായി മസാജ് ചെയ്തു കഴുകിക്കളയുക. ഫേഷ്യല്* ചെയ്ത ഗുണമുണ്ടാകും.

ഒരു ടീസ്പൂണ്* ഒാട്സ് പാലില്* കുതിര്*ത്തു വച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും കൈകാലുകളിലും പുരട്ടുക. ആഴ്ചയില്* രണ്ടു വട്ടം ഇങ്ങനെ ചെയ്താല്* സ്വഭാവിക ബ്ളീച്ചിന്റെ ഫലമാണ്. വെയിലുള്ളപ്പോള്* പുറത്തു പോകേണ്ടി വന്നാല്* തിരികെ എത്തിയാലുടന്* മോര് മുഖത്തു പുരട്ടി പത്തു മിനിറ്റിനു ശേഷം കഴുകിക്കളയുക. മുഖം കരിവാളിക്കില്ല.