-
ഹൃദയത്തിന്റെ താളംതെറ്റിക്കുന്ന കൊളസ്*ട്രോൾ
ടോട്ടൽ കൊളസ്*ട്രോൾ
രക്തത്തിലെ മൊത്തത്തിലുള്ള കൊളസ്*ട്രോളാണിത്. ഇതിന്റെ അളവ് സാധാരണ വ്യക്തികളിൽ 200 മില്ലീഗ്രാമിൽ താഴെ വരുന്നതാണ് നല്ലത്. ഹൃദ്രോഗബാധിതരായ വ്യക്തികളിലും പ്രമേഹം, രക്താതിസമ്മർദ്ദം, പുകവലി, പാരമ്പര്യമായി ഹാർട്ട് അറ്റാക്കിന് സാധ്യതയുള്ളവർ എന്നിവരിൽ ഇതിന്റെ അളവ് 160 മില്ലീഗ്രാമിന് താഴെ നിർത്തണം.
കൊളസ്*ട്രോളിന്റെ രണ്ട് പ്രധാന ഘടകങ്ങൾ കൊഴുപ്പും പ്രോട്ടീനുമാണ്. ഈ തന്മാത്രകളുടെ സാന്ദ്രത അനുസരിച്ച് കൊളസ്*ട്രോളിനെ പ്രധാനമായി രണ്ടായി തിരിക്കാം. 1. സാന്ദ്രത കുറഞ്ഞ ലിപ്പോപ്രോട്ടീൻ കൊളസ്*ട്രോളും( എൽ.ഡി.എൽ കൊളസ്*ട്രോൾ). 2. സാന്ദ്രത കൂടിയ ലിപ്പോ പ്രോട്ടീൻ കൊളസ്*ട്രോളും (എച്ച്.ഡി.എൽ കൊളസ്*ട്രോൾ).
എൽ.ഡി.എൽ കൊളസ്*ട്രോൾ
ഈകൊളസ്*ട്രോൾ ഘടകമാണ് ഹൃദയധമനികളിൽ അടിഞ്ഞുകൂടി തടസ്സം സൃഷ്ടിച്ച് ഹൃദ്രോഗബാധയുണ്ടാക്കുന്ന യഥാർത്ഥ കൊലയാളി. അതിനാൽ ഇതിനെ ചീത്ത കൊളസ്*ട്രോൾ എന്നാണ് വിളിക്കുന്നത്.
പ്രമേഹം, രക്താതിസമ്മർദ്ദം, പുകവലി, പാരമ്പര്യമായി ഹൃദ്രോഗബാധയുണ്ടാകാനുള്ള സാധ്യത എന്നിവ ഉള്ളവരിൽ ചീത്ത കൊളസ്*ട്രോൾ ഹൃദയരക്തധമനികളിൽ തടസ്സങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത നാലഞ്ചിരട്ടി കൂടുതലാണ്. ഇതിന്റെ അളവ് സാധാരണ വ്യക്തികളിൽ 130 മില്ലീഗ്രാമിന് താഴെ ആയിരിക്കുന്നതാണ് അഭികാമ്യം. അതേ സമയം ഹൃദ്രോഗബാധിതരിൽ 100 മില്ലീഗ്രാമിന് താഴെ നിർത്തണം.
എച്ച്.ഡി.എൽ കൊളസ്*ട്രോൾ
ഹൃദയധമനികളിൽ ബ്*ളോക്കുകൾ ഉണ്ടാകാതെ സംരക്ഷിക്കുന്ന കൊളസ്*ട്രോളാണ് എച്ച്.ഡി.എൽ കൊളസ്*ട്രോൾ. കൂടാതെ ഹൃദയധമനികളിൽ അടിഞ്ഞുകൂടിയ ചീത്ത കൊളസ്*ട്രോളിനെ അലിയിച്ചുകളയാനുള്ള കഴിവുമുണ്ട്. അതിനാൽ സാന്ദ്രത കൂടിയ എച്ച്.ഡി.എൽ കൊളസ്*ട്രോളിനെ നല്ല കൊളസ്*ട്രോൾ എന്നാണ് വിളിക്കുന്നത്. ഇതിന്റെ അളവ് 100 മില്ലീലിറ്റർ രക്തത്തിൽ 60 മില്ലീഗ്രാമിന് മുകളിലായിരിക്കുന്നതാണ് അഭികാമ്യം. രക്തത്തിലെ കുറഞ്ഞ എച്ച്.ഡി.എൽ കൊളസ്*ട്രോൾ (40 ഗ്രാമിന് താഴെ) ഹൃദ്രോഗസാധ്യത കൂട്ടുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
സ്ത്രീ ഹോർമോണായ ഈസ്ട്രജൻ ഈ നല്ല കൊളസ്*ട്രോളിന്റെ അളവ് വർധിപ്പിക്കും. ആർത്തവവിരാമത്തിന് മുമ്പുള്ള സ്ത്രീകളിൽ ഹൃദ്രോഗബാധ വിരളമാകാനുളള പ്രധാന കാരണം ഇതാണ്. ചിട്ടയായ വ്യായാമം, മിതമായ മദ്യത്തിന്റെ ഉപയോഗം (പ്രത്യേകിച്ചും ചുവന്ന വൈൻ)നല്ല കൊളസ്*ട്രോളായ എച്ച്.ഡി.എല്ലിന്റെ രക്തത്തിലെ അളവ് വർദ്ധിപ്പിക്കും.
ട്രൈഗ്ലിസറൈഡുകൾ
ഫാറ്റി ആസിഡുകൾ, ഫോസ്*ഫോലിപ്പിഡുകൾ, ട്രൈഗ്ലിസറൈഡുകൾ, കൊളസ്*ട്രോൾ എന്നിങ്ങനെ ശരീരത്തിലെ കൊഴുപ്പുകളെ നാലായി തരംതിരിക്കാം.
ഇവയിൽ ഹൃദയാഘാതം, മസ്തിഷ്*കാഘാതം തുടങ്ങിയ മാരക രോഗങ്ങളിലേയ്ക്ക് നയിക്കുന്ന പ്രധാന വില്ലൻ കൊളസ്*ട്രോൾ ആണെങ്കിലും വർദ്ധിച്ച തോതിലുള്ള ട്രൈഗ്ലിസറൈഡും ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും ഇടയാക്കുന്നുവെന്നാണ് പുതിയ പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. ഇതിന്റെ അളവ് സാധാരണ വ്യക്തിയിൽ 200 മില്ലീഗ്രാമിന് താഴെയായിരിക്കണം. എന്നാൽ ഹൃദ്രോഗബാധിതരിൽ 150 മില്ലീഗ്രാമിന് താഴെ നിർത്തണം.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks