പരിഹാസത്തെ ഭയക്കാതെ സുന്ദരിയാകൂ



മുഖം നിറയെ മേക്കപ്പ് വാരിക്കോരി യണിഞ്ഞ പെണ്*കുട്ടികളെ കണ്ടാല്* ആരും മുഖം ചുളിക്കും. കോളജിലേക്കും ഒാഫിസിലേക്കും പോകുമ്പോള്* ശ്രദ്ധയോടെ, അമിതമാകാതെയുള്ള ഒരുക്കമാണ് ആവശ്യം. ഫൌണ്ടേഷന്* ക്രീം, കോംപാക്ട്, ഐ ലൈനര്*, ഐബ്രോ പെന്*സില്*, ലിപ്സ്റ്റിക്, ലിപ്ലൈനര്*, നറിഷിങ് ക്രീം എന്നിവയാണ് മേക്കപ്പ് കിറ്റില്* അത്യാവശ്യം ഉണ്ടായിരിക്കേണ്ട സൌന്ദര്യവര്*ധക വസ്തുക്കള്*.

പേരു സൂചിപ്പിക്കും പോലെ തന്നെ ഫൌണ്ടേഷന്* മേക്കപ്പിന്റെ അടിസ്ഥാനമാണ്. മുഖം വൃത്തിയായി കഴുകിത്തുടച്ച ശേഷം ചര്*മത്തിന്റെ നിറത്തിന് അനുയോജ്യമായ ഷേഡിലുള്ള ഫൌണ്ടേഷന്* ക്രീം പുരട്ടണം. കഴുത്തിലേക്കും പുറത്തും ഇറക്കി ക്രീം പുരട്ടാന്* ശ്രദ്ധ വയ്ക്കണം. അല്ലെങ്കില്* നിറവ്യത്യാസം പ്രകടമാകും. അതിനു ശേഷം അല്*പ്പം പഞ്ഞി നനച്ചു പിഴിഞ്ഞ് മുഖം മെല്ലെ തടവണം. കട്ടപിടിച്ചിട്ടുണ്ടെങ്കില്* അത് അകറ്റാനാണിത്. പിന്നീട് കോംപാക്ട് ഒരു പഫ് ഉപയോഗിച്ച് മുഖത്തു പൂശുക.

പുരികങ്ങള്* എപ്പോഴും ആകൃതി വരുത്തിയിരിക്കാന്* ശ്രദ്ധിക്കണം. അല്ലെങ്കില്* മുഖം കൂടുതല്* ഇരുണ്ടതായി തോന്നും. പുരികത്തില്* രോമം കുറവാണെങ്കില്* ഐബ്രോ പെന്*സില്* ഉപയോഗിച്ച് കറുപ്പിക്കാം. പുരികങ്ങള്*ക്ക് ഇഷ്ടപ്പെട്ട ആകൃതി നല്*കാനും ഇത് ഉപയോഗിക്കാം. ഐലൈനര്* ഉപയോഗിച്ച് മുകളിലെ കണ്*പോളയില്* ശ്രദ്ധയോടെ വരയ്ക്കണം. നടുക്കു ഭാഗത്തായി അല്*പ്പം വീതികൂട്ടി നല്*കാം. കണ്ണിന്റെ അറ്റം വരെ എഴുതിയാല്* കണ്ണുകള്*ക്കു കൂടുതല്* നീളം തോന്നിക്കും. ഇത് ഉണങ്ങിയ ശേഷമേ മറ്റ് ഒരുക്കങ്ങള്* പാടുള്ളു. നെറ്റിയില്* സ്റ്റിക്കര്* പൊട്ടു വയ്ക്കാം. അല്ലെങ്കില്* ഭാവനയ്ക്കനുസരിച്ച്, ഐലൈനര്* കൊണ്ട് ചിത്രപ്പണികളുള്ള പൊട്ടു വരയ്ക്കാം.

അവസാനമായി ലിപ്സ്റ്റിക് ഉപയോഗിക്കാം. ലിപ്ലൈനര്*കൊണ്ട് ആകൃതി വരുത്തിയ ശേഷം വേണം ലിപ്സ്റ്റിക് ഇടാന്*. ഉപയോഗിക്കുന്ന ലിപ്സ്റ്റിക്കിനെക്കാള്* അല്*പ്പം കൂടി കടുത്ത നിറത്തിലുള്ളതായിരിക്കണം ലിപ്ലൈനര്*. കൈപ്പത്തികളിലും കൈമുട്ടുമുതല്* താഴേക്കുള്ള ഭാഗങ്ങളിലും നറിഷിങ് ക്രീമോ കോള്*ഡ് ക്രീമോ പുരട്ടണം. ഇല്ലെങ്കില്* ആ ഭാഗങ്ങള്* വരണ്ടതായി തോന്നും. വിദ്യാര്*ഥിനികള്* മുടി തോളൊപ്പം മുറിച്ചിട്ടിരിക്കയാണെങ്കില്* ഷാംപൂ തേച്ച് ഭംഗിയാക്കി അഴിച്ചിടാം. ഒാഫിസിലേക്കു പോകുമ്പോള്* മുടി ബാന്*ഡോ ക്ളിപ്പോ ഇട്ട് ഒതുക്കി കെട്ടിവയ്ക്കുന്നതാണ് ഭംഗി. ഇത്രയും ഒരുക്കങ്ങള്* കഴിഞ്ഞാല്* നിങ്ങള്* തീര്*ച്ചയായും സുന്ദരിയായി മാറിയിരിക്കും. മറ്റുള്ളവരുടെ കൂര്*ത്ത നോട്ടങ്ങളെയും പരിഹാസശരങ്ങളെയും ഭയക്കാതെ ഇനി യാത്രയാകാം.