-
സുന്ദരിയാകാന്* റോസ് വാട്ടര്*
സുന്ദരിയാകാന്* റോസ് വാട്ടര്*

ചെമ്പനീര്* പൂവ് പോലെ സുന്ദരിയാവണോ? എങ്കില്* ഇന്നു മുതല്* റോസ് വാട്ടര്* ഉപയോഗിച്ചു തുടങ്ങിക്കോളൂ. അടി മുതല്* മുടി വരെയുള്ള സൌന്ദ്യര്യ പ്രശ്നങ്ങള്*ക്ക് സൌന്ദര്യവിദഗ്ധര്* നിര്*ദേശിക്കുന്നത് റോസ് വാട്ടര്* ഉപയോഗിക്കാനാണ്.
1.ചര്*മ്മത്തിലെ കറുത്ത പാടുകള്*, മുഖക്കുരു എന്നിവ അകറ്റാന്* ഒന്നിടവിട്ട ദിവസങ്ങളില്* റോസ് വാട്ടറില്* മുക്കിയ കോട്ടണുപയോഗിച്ച് മുഖം തടവിയാല്* മതി.
2. ചന്ദനവും റോസ് വാട്ടറും കലര്*ത്തിയ മിശ്രിതം കണ്ണിനു ചുറ്റും പുരട്ടിയാല്* കണ്ണിന് നല്ല കുളിര്*മ ലഭിക്കും.
3. വരണ്ട ചര്*മ്മത്തിനും എണ്ണമയമുള്ള ചര്*മ്മത്തിനും ഒരു പോലെ യോജിച്ച ക്ലെന്*സറും മോയ്സചറൈസറുമാണ് റോസ് വാട്ടര്*
4. ഗിസറിനും റോസ് വാട്ടറും ചേര്*ത്ത മിശ്രിതം തലയില്* തേച്ച് പിടിപ്പിച്ചാല്* താരന്* അകലും
5. കുളിക്കാനുള്ള വെള്ളത്തില്* നാലോ അഞ്ചോ തുള്ളി റോസ് വാട്ടര്* കലര്*ത്തിയാല്* ശരീരം ഫ്രഷ് ആവുന്നതോടൊപ്പം നല്ല സുഗന്ധവും ലഭിക്കും.
6. രാത്രിയില്* കിടക്കുന്നതിനു മുമ്പ് ശരീരത്തില്* റോസ് വാട്ടര്* പുരട്ടിയാല്* ശരീരത്തിലെ അഴുക്കുകളകലുന്നതിനൊപ്പം ശരീരത്തിലെ ഈര്*പ്പം നിലനിര്*ത്താന്* സഹായിക്കുകയും ചെയ്യും
-
മുഖക്കുരു ഒഴിവാക്കി സുന്ദരമായ മുഖം സ്വന്തമാക്കാന്* ചില ശീലങ്ങള്*......
ആണായാലും പെണ്ണായാലും വ്യക്തിത്വം വായിച്ചെടുക്കുന്നതു മുഖത്തു നിന്നാണ്. ഒരാളെ മറ്റൊരാളില്* നിന്നും തിരിച്ചറിയാന്* നാം ആദ്യം ഓര്*മ്മിക്കുന്നതും മുഖം തന്നെയല്ലേ... എന്തായാലും മുഖത്തിന് വലിയ പ്രധാന്യം തന്നെയാണ്. മനുഷ്യര്*ക്കിടയില്* ഉള്ളതെന്ന കാര്യത്തില്* തര്*ക്കമില്ല.
അപ്പോള്*പ്പിന്നെ മുഖകാന്തി അല്പം മങ്ങിയാല്* സഹിക്കാനാകുമോ...പ്രത്യേകിച്ചും പെണ്* മണികള്*ക്ക് മുഖത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്* പ്രധാനപ്പെട്ടവയാണ് മുഖക്കുരു. ഹോര്*മോണുകളുടെ വ്യതിയാനം കൊണ്ടും ടെന്*ഷന്* കൊണ്ടും ഒക്കെ മുഖക്കുരു വരാം.
* ഇലക്കറികള്* ധാരാളം കഴിക്കുക.
* രാത്രി കിടക്കാന്* നേരത്ത് ഒരു ടീ സ്പൂണ്* ത്രിഫലാദി ചൂര്*ണ്ണം ചൂടുവെള്ളത്തില്* ചേര്*ത്തു കഴിക്കുന്നത് നല്ലതാണ്.
* ദിവസവും ചുരുങ്ങിയത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.
* മുട്ടയുടെ വെള്ള മാത്രം കഴിക്കുക.
* വറുത്തതും പൊരിച്ചതുമായ കൂടുതല്* എണ്ണ, മസാല എന്നിവ ചേര്*ത്ത് തയ്യാറാക്കിയതുമായ ആഹാര പദാര്*ത്ഥങ്ങള്* ഒഴിവാക്കുക.
* കഴിയുന്നത്ര ചിരിക്കുക.
-
ഇന്റര്*വ്യൂവിന്* പോകാം SMART ആയി

വ്യക്*തിത്വം പ്രതിഫലിപ്പിക്കുന്ന ആദ്യത്തെ ഭാഗം മുഖമാണ്*. കാണാന്* ഭംഗിയുള്ള മുഖമാണെങ്കില്* ആത്മവിശ്വാസം ഒരു പരിധിവരെ വര്*ധിക്കും. ആ ആത്മവിശ്വാസം ചിന്താഗതികളില്* പ്രകടമാവുകയും ചെയ്യും. മുഖം മേയ്*ക്കപ്പ്* ചെയ്യാനൊരുങ്ങുമ്പോള്* തീര്*ച്ചയായും ഓര്*ത്തിരിക്കേണ്ട ഒരു കാര്യമുണ്ട്*. ലാളിത്യം നിറഞ്ഞതും മനോഹരവും കൃത്രിമത്വം തോന്നാത്തതുമായിരിക്കണം മേയ്*ക്കപ്പ്*. അവിടവിടെ മുഴച്ചുനില്*ക്കുന്ന രീതിയില്* അണിഞ്ഞാല്* കാണുന്നവര്*ക്ക്* അരോചകമാകത്തേയുള്ളൂ.
ഫൗണ്ടേഷന്* ഉപയോഗിക്കാനാഗ്രഹിക്കുന്നവര്* വളരെ കുറഞ്ഞ അളവില്* മാത്രം ഉപയോഗിക്കുക. വിയര്*ക്കുന്ന സാഹചര്യമുണ്ടായാല്* മേയ്*ക്കപ്പിളകി ഒലിക്കാതിരിക്കാന്* ഇത്* സഹായിക്കും. കണ്*തടങ്ങളിലെ കറുപ്പ്* മറയ്*ക്കാന്* കണ്*സീലര്* ഉപയോഗിക്കാം. ഐ ഷാഡോ ഉപയോഗിക്കുന്നവരാണെങ്കില്* ടാന്*, ബ്രൗണ്*, ക്രീം തുടങ്ങിയ ന്യൂട്രല്* നിറങ്ങളുപയോഗിക്കാം. ഒരുപാട്* തിളക്കമുള്ള വസ്*തുക്കള്* മേയ്*ക്കപ്പില്* ഉള്*പ്പെടുത്താതിരിക്കുകയാണ്* നല്ലത്*. കനംകുറച്ച്* വേണം കണ്ണെഴുതാന്*. അല്*പം മസ്*കാരയും ഉപയോഗിക്കാം. അഭിമുഖങ്ങള്*ക്ക്* പോകുമ്പോള്* ബ്ലഷ്* ഉപയോഗിക്കാതിരിക്കുകയാവും ഉത്തമം. നേര്*ത്ത നിറത്തിലുള്ള ലിപ്*സ്റ്റിക്കും ഗ്ലോസുമണിഞ്ഞാല്* അഭിമുഖത്തിന്* നിങ്ങളുടെ മുഖം തയ്യാര്*.
-
ചര്*മ്മം കൂടുതല്* പ്രകാശിപ്പിക്കാന്*

എല്ലാ സ്*ത്രീകളുടെയും സ്വപ്*നമാണ്* പാടുകളൊന്നുമില്ലാത്ത, നല്ല തിളക്കമുള്ളതും മൃദുവുമായ ചര്*മ്മം നേടിയെടുക്കുക എന്നത്*. ചര്*മ്മസംരക്ഷണത്തിനുവേണ്ടി ബ്യൂട്ടിപാര്*ലറുകള്*തോറും കയറിയിറങ്ങുന്നത്* ഇന്നൊരു പുതുമയല്ല. എത്രത്തോളം സുന്ദരിയും ചെറുപ്പവുമാകാം എന്നതാണ്* എല്ലാവരുടെയും വിചാരം. വേനല്*ക്കാലത്ത്* ചര്*മ്മം കൂടുതല്* വരണ്ടതും കട്ടിയുള്ളതുമായിരിക്കും. കൂടാതെ വെയിലും പൊടിയുമേറ്റ്* ചര്*മ്മം കരുവാളിക്കാനും സാധ്യത കൂടുതലാണ്*. വേനല്*ക്കാലത്ത്* ചര്*മ്മസംരക്ഷണത്തിന്* പ്രത്യേക ശ്രദ്ധ ആവശ്യമാണ്*. രാസപദാര്*ത്ഥങ്ങളടങ്ങിയ സൗന്ദര്യവര്*ദ്ധക സാധനങ്ങളേക്കാള്* പ്രകൃതിദത്തമായ വസ്*തുക്കളാണ്* നല്ലത്*.
ടിപ്*സ്
1. വേനല്*ക്കാലത്ത്* വരള്*ച്ചയില്* നിന്ന്* ചര്*മ്മം സംരക്ഷിക്കുന്നതിനായി ഒരു കഷണം പഴുത്ത പപ്പായ മുഖത്തും കഴുത്തിലും പുരട്ടുക. ചര്*മ്മത്തിനു മൃദുത്വവും പ്രകാശവും നല്*കാന്* പപ്പായക്കു കഴിയും.
2. പാലും പഴവും ചേര്*ത്തുണ്ടാക്കിയ പേസ്*റ്റ് മുഖത്തു പുരട്ടി 20 മിനിറ്റ്* വയ്*ക്കുക. അതിനുശേഷം തണുത്തവെള്ളത്തില്* കഴുകുക.
3. എല്ലാ ചര്*മ്മത്തിനുമനുയോജ്യമായ ഒന്നാണ്* തേന്*. മുഖത്തും കഴുത്തിലും തേന്* പുരട്ടുന്നത്* നല്ലതാണ്*. കുറച്ചുസമയത്തിനു ശേഷം കഴുകുക.
4. ചര്*മ്മത്തിന്* മൃദുത്വവും തെ ളിമയും നല്*കാന്* തേനില്* മുട്ടവെള്ള ചേര്*ത്ത്* മുഖത്ത്* പുരട്ടിയാല്* മതി.
5. നാരങ്ങാനീര്*, തേന്*, വെജിറ്റബിള്* ഓയില്* എന്നിവ യോജിപ്പിച്ച്* മുഖത്തുപുരട്ടുക. 10 മിനിറ്റിനുശേഷം പയറുപൊടി ഉപയോഗിച്ച്* കഴുകിക്കളയുക.
6. കുക്കുംബര്* നീരും തണ്ണിമത്തങ്ങാനീരും തുല്ല്യ അളവിലെടുത്ത്* യോജിപ്പിച്ച്* മുഖത്തും ശരീരത്തും പുരട്ടുക.
7. തേനും പാലും ചേര്*ത്ത്* പുരട്ടുന്നത്* മുഖം വൃത്തിയാക്കാനും മൃദുലമാക്കാനും സഹായിക്കും.
8. ഒരു പാത്രത്തില്* വെള്ളമെടുത്ത്* കാബേജിട്ട്* തിളപ്പിക്കുക. ആ വെള്ളത്തില്* മുഖം കഴുകിയാല്* ചര്*മ്മം മൃദുലമാകും.
9. തേനും പാലും നാരങ്ങാനീരും ചേര്*ന്ന മിശ്രിതം സൂര്യതാപമേറ്റ്* കരുവാളിച്ച സ്*ഥലങ്ങളില്* പുരട്ടി പതിനഞ്ചു മിനിട്ടിനു ശേഷം ഉണങ്ങിയ മിശ്രിതം തണുത്തവെള്ളത്തില്* കഴുകുക.
-
ചുണ്ടിന്റെ പിങ്ക്*നിറം നിലനിര്*ത്താന്*
പിങ്ക്*നിറത്തിലുള്ള ചുണ്ടുകളും ചെറുപുഞ്ചിരിയും മുഖസൗന്ദര്യത്തിന്റെ ഭാഗമാണ്*. ഇളം പിങ്കുനിറത്തിലുള്ള ചുണ്ടുകള്* സ്*ത്രീകളുടെ സ്വപ്*നമാണ്*. ചുണ്ടുകളുടെ സ്വാഭാവിക നിറം നിലനിര്*ത്താന്* നല്ല പരിചരണം കൂടിയേ തീരൂ.
ടിപ്*സ്
1. നല്ല ഗുണമേന്മയുള്ള ലിപ്*സ്റ്റിക്കുകള്* ഉപയോഗിക്കുക. ഉറങ്ങുന്നതിനുമുമ്പ്* ചുണ്ടില്* ഉപയോഗിച്ചിരിക്കുന്ന മേക്കപ്പുകള്* പൂര്*ണ്ണമായും നീക്കം ചെയ്യണം.
2. ചുവന്നറോസപുഷ്*പത്തിന്റെ ഇതളുകള്* അരച്ചു ചുണ്ടില്* പുരട്ടുന്നത്* നിറം കൂട്ടാന്* സഹായിക്കും.
3. ലിപ്* ബാം ഉപയോഗിക്കുമ്പോള്* ചുണ്ടുകള്* കൂടുതല്* മൃദുവും സുന്ദരവുമാകുന്നു.
4. ഉറങ്ങുന്നതിനുമുന്*പ്* ചുണ്ടുകളില്* മില്*ക്* ക്രീം പുരട്ടുന്നത്* നല്ലതാണ്*.
5. ഗ്ലിസറിന്* ഉപയോഗിച്ച്* ചുണ്ടുകള്* മസാജ്* ചെയ്യുന്നത്* നല്ലതാണ്*.
6. ബീറ്റ്*റൂട്ട്* അരച്ചു ചാറെടുത്ത്* ചുണ്ടുകളില്* പുരട്ടുന്നത്* ചുണ്ടുകളുടെ അഴക്* കൂട്ടും.
ചുളിവുകള്* മാറ്റാനുള്ള ക്രീം ആവശ്യമുള്ള സാധനങ്ങള്*
1. ബദാം ഓയില്* - 5 തുള്ളി
2. അവോക്കാഡോ- കാല്*ഭാഗം
3. മുട്ട- ഒന്ന്*
4. കാരറ്റ്*- ഒന്ന്* (വേവിച്ചുടച്ചത്*)
5. തേന്*- ഒരു ടേബിള്*സ്*പൂണ്*
അവോക്കാഡോയും കാരറ്റും ഒരു ചെറിയ പാത്രത്തിലിട്ട്* നന്നായി അമര്*ത്തുക. അതിനുശേഷം ബദാം ഓയില്*, മുട്ട, തേന്* എന്നിവ ചേര്*ത്ത്* നന്നായി യോജിപ്പിക്കുക. ഈ പേസ്*റ്റ് മുഖത്തും കഴുത്തിലും പുരട്ടി പതിനഞ്ച്* മിനിറ്റിനുശേഷം ചെറു ചൂടുവെള്ളത്തില്* കഴുകുക.
-
ഫേസ്*പൗഡറുകളുടെ ഉപയോഗം
മുഖത്തെ എണ്ണമയം അകറ്റി തിളക്കം നല്*കാന്* സഹായിക്കുന്നതാണ്* പൗഡറുകള്*. എന്നാല്* ഇത്* അളവില്* കൂടുതല്* ഉപയോഗിക്കുന്നത്* ചര്*മ്മത്തില്* ചുളിവുകള്* ഉണ്ടാകാന്* കാരണമാകും. വെള്ളനിറമുള്ളതിനേക്കാള്* ഇളം ചന്ദനനിറമുള്ള ഫേസ്*പൗഡറുകളാണ്* നല്ലത്*. ചര്*മ്മം കൂടുതല്* പ്രകാശമുള്ളതായി തോന്നിപ്പിക്കുന്നു.
-
തിളങ്ങുന്ന ചര്*മം നല്ലതാണ്. എന്നാല്* തിളങ്ങുന്ന മൂക്കോ, തീരയെല്ല, കാരണം എണ്ണമയാണ് പലപ്പോഴും മൂക്കു തിളങ്ങാന്* ഇട വരുത്തുന്നത്. വേണ്ട രീതിയില്* വൃത്തിയാക്കിയില്ലെങ്കില്* മൂക്കിലെ എണ്ണമയം പലപ്പോഴും മുഖക്കുരുവിനും ബ്ലാക് ഹെഡ്*സ് പോലുളള പ്രശ്*നങ്ങള്*ക്കും ഇട വരുത്തും.
മുഖം നല്ലപോലെ കഴുകുകയാണ് മുഖത്ത എണ്ണമയം പോകുന്നതിനുള്ള നല്ലൊരു വഴി. ചെറുനാരങ്ങാനീരും മൂക്കിലെ എണ്ണമയം നീക്കും. പഞ്ഞി ചെറുനാരങ്ങാനീരില്* മുക്കി ചര്*മത്തില്* പുരട്ടുക. തേന്*, ബദാം എന്നിവയും മൂക്കിലെ എണ്ണമയം നീക്കാനുള്ള വഴിയാണ്. ബദാം പൊടിച്ച് തേനില്* ചേര്*ത്ത് മൂക്കിനു ചുറ്റും സ്*ക്രബ് ചെയ്യുക. അല്*പം കഴിഞ്ഞ് കഴുകിക്കളയാം. വിനെഗറും വെള്ളവും കൂട്ടിക്കലര്*ത്തി പഞ്ഞിയില്* മുക്കി മുക്കിനു ചുറ്റും പുരട്ടാം. അല്*പം കഴിഞ്ഞ് കഴുകിക്കളയാം. പഞ്ചസാര ഒലീവ് ഓയിലില്* പുരട്ടി സ്*ക്രബറായി ഉപയോഗിക്കാം. ഇതും മൂക്കിനു ചുറ്റുമുള്ള എണ്ണമയം നീക്കാന്* ഉപയോഗിക്കാം.
റോസ് വാട്ടര്* ഉപയോഗിക്കുന്നത് ചര്*മ്മത്തിന്റെ ആരോഗ്യത്തിനും ഉണര്*വിനും നല്ലതാണ്. രണ്ടോ മൂന്നോ തുള്ളി റോസ് വാട്ടര്* ഒരു കോട്ടണ്* തുണിയിലാക്കി മുഖവും കഴുത്തും ഒന്നിടവിട്ട ദിവസങ്ങളില്* രാവിലെയും വൈകിട്ടും മൃദുവായി തടവുന്നത് ചര്*മത്തിലെ അഴുക്ക് നീക്കാന്* സഹായിക്കുന്നു. ചര്*മ്മത്തിന് തിളക്കം ലഭിക്കാനും ഇത് സഹായകമാണ്.
എല്ലാ ചര്*മ്മത്തിലും റോസ് വാട്ടര്* ഉപയോഗിക്കാം. മോയിസ്ചറൈസറിനൊപ്പം റോസ് വാട്ടര്* രണ്ടോ മൂന്നോ തുള്ളി ചേര്*ത്ത് നന്നായി മിക്*സ് ചെയ്തുപയോഗിക്കുക. ഇങ്ങനെ ഉപയോഗിക്കുന്ന ക്രീം എണ്ണ മയമുള്ള ചര്*മ്മത്തിനും , വരണ്ട ചര്*മ്മത്തിനും ഒരുപോലെ നല്ലതാണ്. കാരണം റോസ് വാട്ടര്* നമ്മുടെ ചര്*മ്മത്തിലെ പിഎച്ച്പി മൂല്യം തുല്യമാകുന്നതിന് സഹായിക്കുന്നു.
രാത്രി ഉറങ്ങുവാന്* പോകുന്ന സമയത്ത് റോസ് വാട്ടര്* പുരട്ടുന്നതാവും ഉത്തമം. ഇതുമൂലം നമ്മുടെ ചര്*മ്മത്തിലെ മാലിന്യങ്ങള്* മുഴുവനായും നീക്കം ചെയ്യുന്നതിന് സഹായിക്കും.
-
തൈരു തേച്ചാല്* സൗന്ദര്യം കൂടൂം

മുഖം വൃത്തിയാക്കാന്* പറ്റിയ ഒന്നാണ് തൈര്. ഇതുകൊണ്ടുതന്നെ ഇത് നല്ലൊന്നാന്തരം ക്ലെന്*സറും കൂടിയാണ്. മുഖത്തു തൈരു പുരട്ടി അല്*പം കഴിഞ്ഞ് കഴുകിക്കളഞ്ഞാല്* മതിയാകും.
തൈരുപയോഗിച്ച് മുഖം മസാജ് ചെയ്യാനും സാധിയ്ക്കും. തൈരു മുഖത്തു പുരട്ടി അഞ്ചു പത്തു മിനിറ്റു നേരം മസാജ് ചെയ്യുക. തൈരില്* അല്*പം മഞ്ഞള്*പ്പൊടി ചേര്*ത്ത് മുഖത്തു പുരട്ടുന്നത് മുഖത്തിന് തിളക്കവും നിറവും ലഭിക്കാന്* നല്ലതാണ്. സണ്*ടാന്*, സണ്*ബേണ്* എന്നിവയ്ക്കുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണിത്. സൂര്യാഘാതമേറ്റ സ്ഥലത്ത് അല്*പം തൈരു പുരട്ടി നോക്കൂ. ആശ്വാസമുണ്ടാകും. സണ്*ടാന്* കാരണമുണ്ടാകുന്ന കരുവാളിപ്പു മാറാനും തൈര് നല്ലതു തന്നെ. ബാക്ടീരിയ, ഫംഗസ് എന്നിവയ്*ക്കെതിരെ പ്രവര്*ത്തിക്കാനും തൈരിനു കഴിയും. ഇത് മുഖക്കുരു പോലുള്ള പ്രശ്*നങ്ങള്* മാറാന്* നല്ലതാണ്.
പ്രായമേറുന്നതിനെ കാണിക്കുന്നത് പലപ്പോഴും ചര്*മത്തിലുണ്ടാകുന്ന ചുളിവുകളാണ്. ഇതൊഴിവാക്കാനും തൈര് നല്ലതു തന്നെ. മുഖത്തു തൈരു പുരട്ടി അല്*പം കഴിഞ്ഞ് കഴുകിക്കളഞ്ഞാല്* മതിയാകും.
ഫേഷ്യലും ഫേസ് പായ്ക്കും ചെയ്തു കഴിഞ്ഞാല്* ഒരു ദിവസത്തേയ്ക്കു സോപ്പും ക്രീമും ഒഴിവാക്കുക. പിറ്റേദിവസം മുതല്* സാധാരണ പോലെ ക്രീമും മറ്റും ഉപയോഗിക്കാം. പുറത്തിറങ്ങുന്നതിനു മുമ്പു എസ്പിഎഫ് 40 എങ്കിലും അടങ്ങിയ സണ്*സ്*ക്രീന്* ലോഷനോ ക്രീമോ പുരട്ടുക. പുറത്തുപോയി തിരികെയെത്തിയാല്* പുളിച്ച തൈര് മുഖത്തു പുരട്ടി ഇരുപതു മിനിറ്റിനു ശേഷം കഴുകിക്കളയുക. വെയിലേറ്റതു മൂലമുള്ള കരുവാളിപ്പ് അകലും.
-

You may scrub your face using half a lime peel (juice extracted from it). This will remove dead cells from face giving a radiant glow. Lime peel also aids in fading scars and pimple marks from face.
Last edited by rijos; 02-04-2014 at 08:52 AM.
-
To control acne: Sandalwood and turmeric

Make a paste using 1tsp each of sandalwood powder and turmeric with water.
Apply on your face and leave it on for 15-20 minutes, followed by rinsing off with lukewarm water. Do this daily.
Last edited by rijos; 02-04-2014 at 08:55 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks