ഇന്റര്*വ്യൂവിന്* പോകാം SMART ആയി



വ്യക്*തിത്വം പ്രതിഫലിപ്പിക്കുന്ന ആദ്യത്തെ ഭാഗം മുഖമാണ്*. കാണാന്* ഭംഗിയുള്ള മുഖമാണെങ്കില്* ആത്മവിശ്വാസം ഒരു പരിധിവരെ വര്*ധിക്കും. ആ ആത്മവിശ്വാസം ചിന്താഗതികളില്* പ്രകടമാവുകയും ചെയ്യും. മുഖം മേയ്*ക്കപ്പ്* ചെയ്യാനൊരുങ്ങുമ്പോള്* തീര്*ച്ചയായും ഓര്*ത്തിരിക്കേണ്ട ഒരു കാര്യമുണ്ട്*. ലാളിത്യം നിറഞ്ഞതും മനോഹരവും കൃത്രിമത്വം തോന്നാത്തതുമായിരിക്കണം മേയ്*ക്കപ്പ്*. അവിടവിടെ മുഴച്ചുനില്*ക്കുന്ന രീതിയില്* അണിഞ്ഞാല്* കാണുന്നവര്*ക്ക്* അരോചകമാകത്തേയുള്ളൂ.

ഫൗണ്ടേഷന്* ഉപയോഗിക്കാനാഗ്രഹിക്കുന്നവര്* വളരെ കുറഞ്ഞ അളവില്* മാത്രം ഉപയോഗിക്കുക. വിയര്*ക്കുന്ന സാഹചര്യമുണ്ടായാല്* മേയ്*ക്കപ്പിളകി ഒലിക്കാതിരിക്കാന്* ഇത്* സഹായിക്കും. കണ്*തടങ്ങളിലെ കറുപ്പ്* മറയ്*ക്കാന്* കണ്*സീലര്* ഉപയോഗിക്കാം. ഐ ഷാഡോ ഉപയോഗിക്കുന്നവരാണെങ്കില്* ടാന്*, ബ്രൗണ്*, ക്രീം തുടങ്ങിയ ന്യൂട്രല്* നിറങ്ങളുപയോഗിക്കാം. ഒരുപാട്* തിളക്കമുള്ള വസ്*തുക്കള്* മേയ്*ക്കപ്പില്* ഉള്*പ്പെടുത്താതിരിക്കുകയാണ്* നല്ലത്*. കനംകുറച്ച്* വേണം കണ്ണെഴുതാന്*. അല്*പം മസ്*കാരയും ഉപയോഗിക്കാം. അഭിമുഖങ്ങള്*ക്ക്* പോകുമ്പോള്* ബ്ലഷ്* ഉപയോഗിക്കാതിരിക്കുകയാവും ഉത്തമം. നേര്*ത്ത നിറത്തിലുള്ള ലിപ്*സ്റ്റിക്കും ഗ്ലോസുമണിഞ്ഞാല്* അഭിമുഖത്തിന്* നിങ്ങളുടെ മുഖം തയ്യാര്*.