Results 1 to 10 of 22

Thread: Beauty and Fashion Tips

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    ചുണ്ടിന്റെ പിങ്ക്*നിറം നിലനിര്*ത്താന്*

    പിങ്ക്*നിറത്തിലുള്ള ചുണ്ടുകളും ചെറുപുഞ്ചിരിയും മുഖസൗന്ദര്യത്തിന്റെ ഭാഗമാണ്*. ഇളം പിങ്കുനിറത്തിലുള്ള ചുണ്ടുകള്* സ്*ത്രീകളുടെ സ്വപ്*നമാണ്*. ചുണ്ടുകളുടെ സ്വാഭാവിക നിറം നിലനിര്*ത്താന്* നല്ല പരിചരണം കൂടിയേ തീരൂ.

    ടിപ്*സ്

    1. നല്ല ഗുണമേന്മയുള്ള ലിപ്*സ്റ്റിക്കുകള്* ഉപയോഗിക്കുക. ഉറങ്ങുന്നതിനുമുമ്പ്* ചുണ്ടില്* ഉപയോഗിച്ചിരിക്കുന്ന മേക്കപ്പുകള്* പൂര്*ണ്ണമായും നീക്കം ചെയ്യണം.
    2. ചുവന്നറോസപുഷ്*പത്തിന്റെ ഇതളുകള്* അരച്ചു ചുണ്ടില്* പുരട്ടുന്നത്* നിറം കൂട്ടാന്* സഹായിക്കും.
    3. ലിപ്* ബാം ഉപയോഗിക്കുമ്പോള്* ചുണ്ടുകള്* കൂടുതല്* മൃദുവും സുന്ദരവുമാകുന്നു.
    4. ഉറങ്ങുന്നതിനുമുന്*പ്* ചുണ്ടുകളില്* മില്*ക്* ക്രീം പുരട്ടുന്നത്* നല്ലതാണ്*.
    5. ഗ്ലിസറിന്* ഉപയോഗിച്ച്* ചുണ്ടുകള്* മസാജ്* ചെയ്യുന്നത്* നല്ലതാണ്*.
    6. ബീറ്റ്*റൂട്ട്* അരച്ചു ചാറെടുത്ത്* ചുണ്ടുകളില്* പുരട്ടുന്നത്* ചുണ്ടുകളുടെ അഴക്* കൂട്ടും.


    ചുളിവുകള്* മാറ്റാനുള്ള ക്രീം ആവശ്യമുള്ള സാധനങ്ങള്*

    1. ബദാം ഓയില്* - 5 തുള്ളി
    2. അവോക്കാഡോ- കാല്*ഭാഗം
    3. മുട്ട- ഒന്ന്*
    4. കാരറ്റ്*- ഒന്ന്* (വേവിച്ചുടച്ചത്*)
    5. തേന്*- ഒരു ടേബിള്*സ്*പൂണ്*
    അവോക്കാഡോയും കാരറ്റും ഒരു ചെറിയ പാത്രത്തിലിട്ട്* നന്നായി അമര്*ത്തുക. അതിനുശേഷം ബദാം ഓയില്*, മുട്ട, തേന്* എന്നിവ ചേര്*ത്ത്* നന്നായി യോജിപ്പിക്കുക. ഈ പേസ്*റ്റ് മുഖത്തും കഴുത്തിലും പുരട്ടി പതിനഞ്ച്* മിനിറ്റിനുശേഷം ചെറു ചൂടുവെള്ളത്തില്* കഴുകുക.

  2. #2
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    ഫേസ്*പൗഡറുകളുടെ ഉപയോഗം

    മുഖത്തെ എണ്ണമയം അകറ്റി തിളക്കം നല്*കാന്* സഹായിക്കുന്നതാണ്* പൗഡറുകള്*. എന്നാല്* ഇത്* അളവില്* കൂടുതല്* ഉപയോഗിക്കുന്നത്* ചര്*മ്മത്തില്* ചുളിവുകള്* ഉണ്ടാകാന്* കാരണമാകും. വെള്ളനിറമുള്ളതിനേക്കാള്* ഇളം ചന്ദനനിറമുള്ള ഫേസ്*പൗഡറുകളാണ്* നല്ലത്*. ചര്*മ്മം കൂടുതല്* പ്രകാശമുള്ളതായി തോന്നിപ്പിക്കുന്നു.

  3. #3
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default


    തിളങ്ങുന്ന ചര്*മം നല്ലതാണ്. എന്നാല്* തിളങ്ങുന്ന മൂക്കോ, തീരയെല്ല, കാരണം എണ്ണമയാണ് പലപ്പോഴും മൂക്കു തിളങ്ങാന്* ഇട വരുത്തുന്നത്. വേണ്ട രീതിയില്* വൃത്തിയാക്കിയില്ലെങ്കില്* മൂക്കിലെ എണ്ണമയം പലപ്പോഴും മുഖക്കുരുവിനും ബ്ലാക് ഹെഡ്*സ് പോലുളള പ്രശ്*നങ്ങള്*ക്കും ഇട വരുത്തും.

    മുഖം നല്ലപോലെ കഴുകുകയാണ് മുഖത്ത എണ്ണമയം പോകുന്നതിനുള്ള നല്ലൊരു വഴി. ചെറുനാരങ്ങാനീരും മൂക്കിലെ എണ്ണമയം നീക്കും. പഞ്ഞി ചെറുനാരങ്ങാനീരില്* മുക്കി ചര്*മത്തില്* പുരട്ടുക. തേന്*, ബദാം എന്നിവയും മൂക്കിലെ എണ്ണമയം നീക്കാനുള്ള വഴിയാണ്. ബദാം പൊടിച്ച് തേനില്* ചേര്*ത്ത് മൂക്കിനു ചുറ്റും സ്*ക്രബ് ചെയ്യുക. അല്*പം കഴിഞ്ഞ് കഴുകിക്കളയാം. വിനെഗറും വെള്ളവും കൂട്ടിക്കലര്*ത്തി പഞ്ഞിയില്* മുക്കി മുക്കിനു ചുറ്റും പുരട്ടാം. അല്*പം കഴിഞ്ഞ് കഴുകിക്കളയാം. പഞ്ചസാര ഒലീവ് ഓയിലില്* പുരട്ടി സ്*ക്രബറായി ഉപയോഗിക്കാം. ഇതും മൂക്കിനു ചുറ്റുമുള്ള എണ്ണമയം നീക്കാന്* ഉപയോഗിക്കാം.

    റോസ് വാട്ടര്* ഉപയോഗിക്കുന്നത് ചര്*മ്മത്തിന്റെ ആരോഗ്യത്തിനും ഉണര്*വിനും നല്ലതാണ്. രണ്ടോ മൂന്നോ തുള്ളി റോസ് വാട്ടര്* ഒരു കോട്ടണ്* തുണിയിലാക്കി മുഖവും കഴുത്തും ഒന്നിടവിട്ട ദിവസങ്ങളില്* രാവിലെയും വൈകിട്ടും മൃദുവായി തടവുന്നത് ചര്*മത്തിലെ അഴുക്ക് നീക്കാന്* സഹായിക്കുന്നു. ചര്*മ്മത്തിന് തിളക്കം ലഭിക്കാനും ഇത് സഹായകമാണ്.

    എല്ലാ ചര്*മ്മത്തിലും റോസ് വാട്ടര്* ഉപയോഗിക്കാം. മോയിസ്ചറൈസറിനൊപ്പം റോസ് വാട്ടര്* രണ്ടോ മൂന്നോ തുള്ളി ചേര്*ത്ത് നന്നായി മിക്*സ് ചെയ്തുപയോഗിക്കുക. ഇങ്ങനെ ഉപയോഗിക്കുന്ന ക്രീം എണ്ണ മയമുള്ള ചര്*മ്മത്തിനും , വരണ്ട ചര്*മ്മത്തിനും ഒരുപോലെ നല്ലതാണ്. കാരണം റോസ് വാട്ടര്* നമ്മുടെ ചര്*മ്മത്തിലെ പിഎച്ച്പി മൂല്യം തുല്യമാകുന്നതിന് സഹായിക്കുന്നു.

    രാത്രി ഉറങ്ങുവാന്* പോകുന്ന സമയത്ത് റോസ് വാട്ടര്* പുരട്ടുന്നതാവും ഉത്തമം. ഇതുമൂലം നമ്മുടെ ചര്*മ്മത്തിലെ മാലിന്യങ്ങള്* മുഴുവനായും നീക്കം ചെയ്യുന്നതിന് സഹായിക്കും.

  4. #4
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default തൈരു തേച്ചാല്* സൗന്ദര്യം കൂടൂം



    മുഖം വൃത്തിയാക്കാന്* പറ്റിയ ഒന്നാണ് തൈര്. ഇതുകൊണ്ടുതന്നെ ഇത് നല്ലൊന്നാന്തരം ക്ലെന്*സറും കൂടിയാണ്. മുഖത്തു തൈരു പുരട്ടി അല്*പം കഴിഞ്ഞ് കഴുകിക്കളഞ്ഞാല്* മതിയാകും.

    തൈരുപയോഗിച്ച് മുഖം മസാജ് ചെയ്യാനും സാധിയ്ക്കും. തൈരു മുഖത്തു പുരട്ടി അഞ്ചു പത്തു മിനിറ്റു നേരം മസാജ് ചെയ്യുക. തൈരില്* അല്*പം മഞ്ഞള്*പ്പൊടി ചേര്*ത്ത് മുഖത്തു പുരട്ടുന്നത് മുഖത്തിന് തിളക്കവും നിറവും ലഭിക്കാന്* നല്ലതാണ്. സണ്*ടാന്*, സണ്*ബേണ്* എന്നിവയ്ക്കുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണിത്. സൂര്യാഘാതമേറ്റ സ്ഥലത്ത് അല്*പം തൈരു പുരട്ടി നോക്കൂ. ആശ്വാസമുണ്ടാകും. സണ്*ടാന്* കാരണമുണ്ടാകുന്ന കരുവാളിപ്പു മാറാനും തൈര് നല്ലതു തന്നെ. ബാക്ടീരിയ, ഫംഗസ് എന്നിവയ്*ക്കെതിരെ പ്രവര്*ത്തിക്കാനും തൈരിനു കഴിയും. ഇത് മുഖക്കുരു പോലുള്ള പ്രശ്*നങ്ങള്* മാറാന്* നല്ലതാണ്.

    പ്രായമേറുന്നതിനെ കാണിക്കുന്നത് പലപ്പോഴും ചര്*മത്തിലുണ്ടാകുന്ന ചുളിവുകളാണ്. ഇതൊഴിവാക്കാനും തൈര് നല്ലതു തന്നെ. മുഖത്തു തൈരു പുരട്ടി അല്*പം കഴിഞ്ഞ് കഴുകിക്കളഞ്ഞാല്* മതിയാകും.

    ഫേഷ്യലും ഫേസ് പായ്ക്കും ചെയ്തു കഴിഞ്ഞാല്* ഒരു ദിവസത്തേയ്ക്കു സോപ്പും ക്രീമും ഒഴിവാക്കുക. പിറ്റേദിവസം മുതല്* സാധാരണ പോലെ ക്രീമും മറ്റും ഉപയോഗിക്കാം. പുറത്തിറങ്ങുന്നതിനു മുമ്പു എസ്പിഎഫ് 40 എങ്കിലും അടങ്ങിയ സണ്*സ്*ക്രീന്* ലോഷനോ ക്രീമോ പുരട്ടുക. പുറത്തുപോയി തിരികെയെത്തിയാല്* പുളിച്ച തൈര് മുഖത്തു പുരട്ടി ഇരുപതു മിനിറ്റിനു ശേഷം കഴുകിക്കളയുക. വെയിലേറ്റതു മൂലമുള്ള കരുവാളിപ്പ് അകലും.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •