-
- ഭാര്യ സന്തോഷവതിയെങ്കിൽ ജീവിതം സന്തുഷ്ടമായിരിക്കും - ഗാവിൻ റോസ് ഡേൽ
- ഭാര്യയെ തിരഞ്ഞെടുക്കുമ്പോൾ കാതുള്ളവളെ തിരിഞ്ഞെടുക്കുക. കണ്ണുകളല്ല പരിശോധിക്കേണ്ടുന്നത്. (ഫ്രഞ്ച് മൊഴി)
- ഭാര്യയുടെ ഇഷ്ടാനുസരണം കാര്യങ്ങൾ നടക്കുന്നു എന്ന തോന്നലവളിൽ ണ്ടാക്കുക. അവളുടെ ഇഷ്ടാനുസരണം കാര്യങ്ങൾ നടത്തുക. ഇത് രണ്ടും മാത്രം മതി സന്തുഷ്ട് ദാമ്പത്ത്യത്തിനു.-ലിൻഡൺ ജോൺസൺ
- ഉത്തമ ഭർത്താവ് എന്നത് സ്വപനം കണ്ടിരിക്കാത്തവളാണ് ഉത്തമ ഭാര്യ.- അജ്നാത കർത്താവ്
- ദാമ്പത്ത്യ വിജയത്തിന്റെ രഹസ്യമിതാണ്- ഭാര്യ ഭരിക്കുന്നവളായിരിക്കും-ബിൽ കൊസ്ബി.
- നല്ലവതിയായ ഒരു സ്ത്രീയുടെ പിൻബലമില്ലാതെ ഒരു പുരുഷനം വിജയം വരിക്കുന്നില്ല.ഒന്നുകിൽ ഭാര്യ , അല്ലെങ്കിൽ അമ്മ. രണ്ടും കൂടിയിട്ടാണെങ്കിൽ അവൻ ഇരട്ട ഭാഗ്യവാൻ. - ഹരോൾഡ് മക്മില്ലൻ
- പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ഭർത്താവ് ഭാര്യ്ക് സമ്മാനങ്ങളുമായി വരികയാണെങ്കിൽ, അതിനെന്തോകാരണമുണ്ടായിരിക്കും- മോളി മഗ്ഗീ
-
അമ്മായിപ്പോര്
ഭാര്യയും ഭര്*തൃമാതാവും തമ്മിലുള്ള പോരിന് ചരിത്രത്തിന്റെ പഴക്കമുണ്ട്. അവര്* തമ്മിലുള്ള ബന്ധം പലപ്പോഴും വഷളാവുന്നു. ഭര്*ത്താവാണോ കാരണക്കാരന്*? അതോ ഭാര്യയോ ഭര്*തൃമാതാവോ?
ഭാര്യയുടെ ഭാഗത്തുനിന്നാവാം ചിലപ്പോള്* പ്രശ്നങ്ങള്*. ഭര്*തൃമാതാവിന്റെ ഭാഗത്തുനിന്നും ചിലപ്പോള്* പ്രശ്നങ്ങളുണ്ടാവാം. വീട്ടില്* സ്വതന്ത്രമായി ഭരണം നടത്തണമെന്നാണ് ഭാര്യയുടെ പൂതി. തന്റെ ഭര്*ത്താവല്ലാതെ മറ്റാരും അതില്* ഇടപെടരുത്. ഈ ഭര്*ത്താവ് ഒരു കുടുംബത്തിലെ പുത്രനാണെന്നതും അദ്ദേഹത്തിനെ കഷ്ടപ്പെട്ട് പോറ്റിവളര്*ത്തി വലുതാക്കി അവളുടെ ഭര്*ത്താവാക്കിയ ഒരു മാതാവുണ്െടന്നതും അവള്* മറന്നുകളയുന്നു.
മറുവശത്ത് അമ്മായിയമ്മയ്ക്കാവട്ടെ മകന്* തന്നില്*നിന്ന് വേര്*പെടുന്നത് ഉള്*ക്കൊള്ളാനാവുന്നില്ല. ഭാര്യ അയാളെ തന്നില്*നിന്നടര്*ത്തിയെടുത്ത് സ്വന്തമാക്കിയെന്നും പോറ്റിവളര്*ത്തിയ തന്നില്*നിന്നകറ്റിയെന്നും അവര്* കരുതുന്നു. പുറമേ ഭാര്യയും അമ്മായിയമ്മയും രണ്ടും രണ്ടു തലമുറയാവുന്ന സ്വാഭാവികമായ അഭിപ്രായ വ്യത്യാസങ്ങളും. പഴയ തലമുറക്ക് പുതിയ തലമുറയുടെ പെരുമാറ്റങ്ങളുള്*ക്കൊള്ളാനാവില്ല. പുതിയ തലമുറക്ക് തിരിച്ചും.
ഭാര്യക്ക് തന്റെ ശൈലിയില്* വീടു ഭരിക്കാനുള്ള അവകാശമുണ്ട്. സ്വകാര്യങ്ങളിലും ഭാര്യാ-ഭര്*തൃ ബന്ധത്തിലും ഭര്*തൃമാതാവ് ഇടപെടരുത്, ഉപദേശങ്ങള്* നല്*കാമെന്നല്ലാതെ. ബന്ധുക്കളെയാണ് ഏറ്റവുമധികം സ്നേഹിക്കേണ്ടത്. മകന്* നിങ്ങളുടെ കരളാണ്, അദ്ദേഹത്തിന്റെ കുട്ടികളും. അതുപോലെത്തന്നെയാകട്ടെ, അദ്ദേഹത്തിന്റെ ഭാര്യയും. വീട്ടില്* മക്കള്*ക്കുവേണ്ടിയുള്ള നിങ്ങളുടെ പ്രാര്*ഥനയും സ്നേഹവും നിറഞ്ഞുനില്ക്കട്ടെ. മരുമകളുടെ തെറ്റുകള്* ചികയാന്* മെനക്കെടരുത്. പകരം അവളോട് ഗുണകാംക്ഷ പുലര്*ത്തുക. ന്യൂനതകള്* മറച്ചുവെച്ച് അതില്ലാതാക്കാന്* പരിശ്രമിക്കുക. അങ്ങനെയാവുമ്പോള്* നിങ്ങളോട് മാതൃതുല്യം അവള്* പെരുമാറിക്കൊള്ളും.
ഭാര്യയോട് പറയാനുള്ളത് ഇതാണ്: തന്റെയും തന്റെ ഭര്*ത്താവിന്റെയും മാതാവെന്ന രീതിയില്* നീ പെരുമാറിയാല്* എത്ര നന്ന്? ഭര്*ത്താവുണ്ടായത് ആ വൃക്ഷത്തിലല്ലേ? അതിന്റെ തണലിലല്ലേ? വൃക്ഷത്തിലുണ്ടായ ഫലമാണ് നീ പറിച്ചെടുത്തത്. പക്ഷേ മരം മുറിക്കരുത്. അവരെ അനുസരിച്ചാല്* നിനെക്കെന്തുമാത്രം ദൈവിക പ്രതിഫലം കിട്ടുമെന്നറിയാമോ? മഹത്തായ പ്രതിഫലം.
മാതാപിതാക്കളെ ഉപദ്രവിക്കുന്നത് വന്*പാപങ്ങളില്* പെട്ടതാണ്. സ്വന്തം മാതാപിതാക്കളോടും കുടുംബത്തോടും നീതി പുലര്*ത്താന്* ഭര്*ത്താവിനെ നീ സഹായിക്കുകയാണ് വേണ്ടത്. ഭര്*തൃമാതാവിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും നന്നായി പെരുമാറുന്നത് നിനക്കനുഗ്രഹമാകും.
മാതാപിതാക്കളോടും പ്രായമായവരോടും നന്നായി പെരുമാറുവാനാണ് നമ്മുടെ ദീന്* പഠിപ്പിച്ചിട്ടുള്ളത്. മാതാപിതാക്കളെ സ്നേഹിച്ചാല്* ഭര്*ത്താവിന്റെ മനസ്സിനെ കീഴടക്കാം. അദ്ദേഹത്തിന്റെ തൃപ്തി നേടാം. നീതിയും നല്ല പെരുമാറ്റവും ഏതു പ്രശ്നങ്ങളും പരിഹരിച്ചുകൊള്ളും.
-
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks