2005-ലെ വിവരാവകാശ നിയമപ്രകാരം പൌരന്മാര്* സമര്*പ്പിക്കുന്ന അപേക്ഷകള്* കൈകാര്യം ചെയ്യുന്നതിന് എല്ലാ ഓഫീസുകളിലും, പബ്ലിക് ഇന്*ഫര്*മേഷന്* ഓഫീസര്*മാരേയും, അസിസ്റ്റന്*റ് പബ്ലിക് ഇന്*ഫര്*മേഷന്* ഓഫീസര്*മാരേയും സ്ഥാന നിര്*ണ്ണയം ചെയ്യേണ്ടതുണ്ട്. വിവരങ്ങള്* അറിയാനുള്ള അവകാശം പൌരന്മാരുടെ ജന്മാവകാശം എന്ന അടിസ്ഥാന തത്വമായതിനാല്* ജില്ലാ പഞ്ചായത്തില്* ഇതിനുവേണ്ടി വളര കാര്യക്ഷമതയാര്*ന്ന ഒരു സെല്* പ്രവര്*ത്തിച്ചു വരുന്നു. ജില്ലാ പഞ്ചായത്ത് ഫിനാന്*സ് ഓഫീസര്* പബ്ലിക് ഇന്*ഫര്*മേഷന്* ഓഫീസറും ജൂനിയര്* സൂപ്രണ്ട് (എക്കൌണ്ടസ്) അസിസ്റ്റന്*റ് പബ്ലിക് ഇന്*ഫര്*മേഷന്* ഓഫീസറുമായി സ്ഥാനനിര്*ദ്ദേശം ചെയ്തിട്ടുണ്ട്. അപ്പലറ്റ് അതോറിറ്റിയായി/ജില്ലാപഞ്ചായത്ത് സെക്രട്ടറിയെയും സ്ഥാനനിര്*ദ്ദേശം ചെയ്തിട്ടുണ്ട്. 2005-ലെ വിവരാവകാശ നിയമ പ്രകാരമുള്ള ചുമതലകള്* ഈ ഓഫീസിലെ ബി3 സെക്ഷന്* കൈകാര്യം ചെയ്യുന്നു.