Results 1 to 10 of 21

Thread: മന:സംഘര്*ഷം അകറ്റാം

Threaded View

Previous Post Previous Post   Next Post Next Post
  1. #7
    Join Date
    Jun 2006
    Posts
    5,883

    Default


    മനസിന്റെ വിശ്രമം ജീവിതത്തില്* ഒരു സംതുലാവസ്ഥ സൃഷ്ടിക്കുന്നതിന് സഹായിക്കും എന്ന കാര്യത്തില്* സംശയമില്ല. തന്നെയുമല്ല മാസികപിരിമുറുക്കം മൂലമുണ്ടാകുന്ന ആരോഗ്യവിപത്തുകള്* കുറയ്ക്കുകയും ചെയ്യും. മാസികസംഘര്*ഷം കുറയ്ക്കുന്നതിന് വിദഗ്ദ്ധര്* നിര്*ദ്ദേശിക്കുന്ന പത്തു മാര്*ഗങ്ങളുണ്ട്. ഏതുസമയവും എവിടെയും ഉപയോഗിക്കാവുന്നതാണീ മാര്*ഗങ്ങള്*.



    1.ധ്യാനത്തിലൂടെ മാനസിക നിര്*വൃതി

    ശരീരാവയവങ്ങളെ പ്രത്യേകരീതിയില്* സജ്ജമാക്കി ധ്യാനത്തില്* ഏര്*പ്പെടുന്നത് മാസികസംഘര്*ഷം കുറയ്ക്കുന്നതിനുളള ഒരു നല്ല മാര്*ഗമാണ്. ശരീരാവയവങ്ങളുടെ ആവര്*ത്തിച്ചുളള വ്യായാമം ധ്യാനത്തിനുളള ഉത്ഭവകേന്ദ്രമായി തീരുന്നു.
    നീന്തല്*, പെയിന്റിംഗ്, തുന്നല്* തുടങ്ങി ശാന്തമായി മനസ്സ് ജാഗ്രത സൃഷ്ടിക്കുന്ന പ്രവൃത്തികളെല്ലാം ഇതിലുള്*പ്പെടുന്നു. ജോലിയെക്കുറിച്ചോ, ബന്ധങ്ങളെപ്പറ്റിയോ, ജീവിതത്തില്* വഹിക്കേണ്ട ചുമതലകളെക്കുറിച്ചോ ഒക്കെ ചിന്തിച്ച് മനസു പുകയുമ്പോള്* ആവര്*ത്തിച്ചുളള ശരീരവ്യായാമം അഞ്ചോ പത്തോ മിനിട്ട് ചെയ്താല്* മാസികപിരിമുറുക്കത്തില്* നിന്ന് എളുപ്പത്തില്* രക്ഷടോം.

    2.പരമാനന്ദത്തിലേക്കെത്താന്* സങ്കല്പലോകത്ത് കുറേ നിമിഷങ്ങള്*

    അവധിക്കാല വിനോദസഞ്ചാരകേന്ദ്രങ്ങളെപ്പറ്റിയോ ഹൃദയത്തെ സ്പര്*ശിക്കുന്ന മറ്റെന്തിപ്പെറ്റിയോ ഭാവയില്* ചിത്രങ്ങള്* മെനയാം. ഇഷ്ടപ്പെട്ട വാഹനങ്ങളെക്കുറിച്ചോ, സില്*ക്ക് വസ്ത്രങ്ങളെപ്പറ്റിയോ, സ്വീകരണമുറിയില്* ഒരുക്കുന്ന ഫര്*ണിച്ചറുകളെപ്പറ്റിയോ, വീട്ടിലെ ഉദ്യാനസസ്യങ്ങളെക്കുറിച്ചോ ഒക്കെ ഭാവനയുടെ ചിറകിലേറി സഞ്ചരിക്കാം. മനസിലെ സംഘര്*ഷങ്ങളെ മാറ്റിനിറുത്തി കുറെസമയം ഇഷ്ടപ്പെട്ട സംഗതികളിലേക്ക് മനസിന്റെ സഞ്ചാരം ഒന്ന് തിരിച്ചുവിടൂ. സ്വപ്നസഞ്ചാരം എത്രയും യാഥാര്*ത്ഥ്യവുമായി താദാത്മ്യം പ്രാപിക്കുന്നുവോ, ഉദാഹരണമായി നിറങ്ങള്*, കാഴ്ചകള്*, ശബ്ദം എന്നിവയുമായി ചേരുന്നുവോ, അത്രത്തോളം മാനസികായാസത്തിന് ശാന്തിയും ലഭിക്കുന്നു.


    3.ആഴത്തില്* ശ്വാസോച്ഛ്വാസം ചെയ്ത് മാനസികായാസം കുറയ്ക്കാം
    മാനസികസംഘര്*ഷം ഉളള ഒരാളിന്റെ ശ്വാസോച്ഛാസം പരന്ന് ആഴം കുറഞ്ഞതായിരിക്കും. അയവുളളതും ആഴമുളളതുമായ ശ്വാസോച്ഛ്വാസം മനസ്സിന്റെ ശാന്തതയുടെ പ്രതിഫലമാണ്. ശ്വാസോച്ഛ്വാസം നേരായ രീതിയിലാക്കുന്നതുവഴി മാസികായാസവും ലഘൂകരിക്കാന്* കഴിയുന്നു.

    4.മനോഹര ദൃശ്യങ്ങള്* കണ്ട് ആനന്ദിക്കാം

    ജീവിതത്തില്* എപ്പോഴും ശ്രദ്ധയോടെ, ചിന്താപൂര്*വ്വം ജാഗരൂകരായിത്തീരുന്നത് ജീവിതത്തെ സന്തുഷ്ടപൂര്*ണ്ണവും അര്*ത്ഥവത്തും ആക്കിതീര്*ക്കുന്നു. സംഭവിക്കുന്നതിപ്പെറ്റി വിധിനിര്*ണയം നടത്താതെ ഒരു കുട്ടിയെപ്പോലെ ജീവിതത്തെ സമീപിക്കുവാന്* ശ്രമിക്കുക. കൂടുതല്* കാര്യങ്ങള്* ഒരേസമയം ചെയ്യാതെ ഒരു ജോലിയില്* മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ജാഗരൂകത എന്നുപറയുന്നത്. ഇപ്പോള്* നടക്കുന്ന കാര്യങ്ങളില്* മനസ് കേന്ദ്രീകരിക്കുന്നത്, മനസ്സ് അയവ് വരുത്തി ഉല്*കണ്ഠയും വിഷാദവും അകറ്റാന്* സഹായിക്കും. വീടിനു പുറത്താണെങ്കില്* പൂക്കളുടെ നിറവും ഭംഗിയും കണ്ടും പക്ഷികളുടെ ആഹ്ളാദകരമായ ശബ്ദം കേട്ടും, വൃക്ഷങ്ങളെ കണ്ടും സമയം ചെലവഴിക്കാം. മാളുകളില്* ഷോപ്പിംഗിന് പോകുമ്പോള്* വസ്ത്രങ്ങളും മനംമയക്കുന്ന സ്വര്*ണ്ണാഭരണങ്ങളും കണ്ട് അവയുടെ വൈവിധ്യവും ഭംഗിയും ആസ്വദിച്ച് മടങ്ങാം.

    5.മാനസിക പിരിമുറുക്കം കുറയ്ക്കാന്* ചൂട് ചായ കുടിക്കുക

    നിങ്ങള്* കോഫി ആര്*ത്തിയോടെ ഇടവിട്ടിടവിട്ട് കുടിക്കുന്ന ആളാണെങ്കില്* സൂക്ഷിക്കണം. കോഫി, മാസികസംഘര്*ഷം കൂട്ടുന്ന ഹോര്*മോണായ കോര്*ട്ടിസോളിന്റെ രക്തത്തിലെ അളവ് വര്*ധിപ്പിക്കും എന്നറിഞ്ഞിരിക്കുക. എന്നാല്* ഗ്രീന്*ടീ ശരീരത്തിന്റെ ആരോഗ്യവും സൌന്ദര്യവും വര്*ദ്ധിപ്പിക്കുന്നു. മാസികപിരിമുറുക്കം കുറച്ച് ശാന്തത കൈവരുത്തുവാന്* സഹായിക്കുന്ന പരമ്പരാഗതമായുളള പാനീയമാണ് ചാമോമിന്* ടീ. കട്ടന്*ചായ മാസികായാസം ലഘൂകരിക്കുവാന്* സഹായിക്കുമെന്ന് ലണ്ടിലെ യൂണിവേഴ്സിറ്റി കോളേജിലെ ഗവേഷകര്* പറയുന്നു. പതിവായി കട്ടന്*ചായ കുടിച്ചവരില്* മാസികസംഘര്*ഷമുണ്ടാക്കുന്ന കോര്*ട്ടിസോളിന്റെ അളവ് കുറയുന്നതായി രേഖപ്പെടുത്തി. ആറാഴ്ചത്തെ ഏറ്റവും മാസികക്ളേശമുളള അവസരങ്ങളിലും കഫീനടങ്ങിയ പാനീയം കുടിച്ചവരേക്കാളേറെ ഇവര്* ശാന്തരായി കാണപ്പെട്ടു.
    Last edited by film; 01-27-2014 at 08:06 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •