-
ഊണുകഴിഞ്ഞ് സുഖമായൊരുറക്കം. ആരാണ് അത് ആഗ്രഹിക്കാത്തത്.
എന്നാല്* ഗാഢമായ പകലുറക്കം പല നിദ്രാവൈകല്യങ്ങള്*ക്കും വഴിയൊരുക്കും. രാത്രിയില്* 8-9 മണിക്കൂര്* ഉറങ്ങാന്*പറ്റിയില്ലെങ്കിലും പ്രശ്നം ഗുരുതരമാകും. മാനസിക-ശാരീരിക ആരോഗ്യത്തിന് ശരിയായ ഉറക്കം എപ്പോഴും ആവശ്യമാണെന്ന് സാരം. മനസിന്റെ സംതുലിതാവസ്ഥ കാത്തുസൂക്ഷിച്ച് ക്രിയാത്മകമായ ചിന്തകളെ ഉണര്*ത്തുന്നതില്* നിദ്രാസുഖം പ്രധാന പങ്ക് വഹിക്കുന്നു. കൃത്യമായ ജീവിതചര്യകളാണ് ഇതിലേക്ക് നയിക്കുന്നത്. തിരക്കുപിടിച്ച ആധുനിക ലോകപരിസരത്ത് ഒന്നിനും ചിട്ടയില്ലാത്ത അവസ്ഥയാണ് ഉറക്കത്തിന് വിഘാതം സൃഷ്ടിക്കുന്നത്. ക്രമം തെറ്റിയുള്ള ആഹാരം, എപ്പോഴെങ്കിലും വന്ന് ബെഡിലേക്ക് വീഴുക, പകലുറക്കം തുടങ്ങി നിദ്രാവൈകല്യങ്ങള്*ക്ക് കാരണങ്ങള്* പലതുണ്ട്. ഉറക്കം വൈകിയെത്താറുള്ള അവസ്ഥ, രാത്രി പലപ്രാവശ്യം ഉണരുക, നേരത്തെ ഉണരുക, ഇവയെല്ലാം ഇതിന്റെ വിവിധ രൂപങ്ങളാണ്. വിശപ്പില്ലായ്മ, നെഞ്ചിടിപ്പ്, ക്ഷീണം, വിറയല്*, ഭയം എന്നിവയും ഉറക്കമിളപ്പിന്റെ ഫലമായുണ്ടാകുന്നു. കൂടുതല്* സമയം നിദ്രാഭംഗം നേരിടുമ്പോള്* സംസാരവൈകല്യവും, കാഴ്ചക്കുറവും വരെ ബാധിക്കുന്ന അവസ്ഥയുണ്ട്. പലതരം മാനസിക അസ്വാസ്ത്യങ്ങള്*ക്കും ഇത് വഴിയൊരുക്കും.സൂക്ഷിക്കുക ഉറക്കമില്ലായ്മ ലളിതമായ കാര്യമല്ല. അത് കൂടിയാല്* അപകടകരമായ അവസ്ഥകള്*ക്ക് വഴിവെയ്ക്കും. കിടപ്പുമുറി ഭംഗിയുള്ളതും, വായു സഞ്ചാരമുള്ളതുമായിരിക്കേണ്ടതുണ്ട്. അതുപോലെ ഉറക്കത്തിന് മുമ്പ് അമിതമായി ഭക്ഷണം കഴിക്കരുത്. ആഹാരത്തിനുശേഷം ഒരു മണിക്കൂറെങ്കിലും കഴിഞ്ഞുവേണം നിദ്ര. രാത്രിയില്* ഒരുപാടുവിഭവങ്ങള്* ഉപയോഗിക്കുന്നതും ഹിതമല്ല. ഊര്*ജ്ജം വളരെ കുറവു വേണ്ട ഘട്ടമാണിതെന്ന് ഓര്*ക്കണം. കിടക്കുന്നതിനുമുമ്പ്, മദ്യം മറ്റ് ലഹരിപദാര്*ത്ഥങ്ങള്* പാടില്ല.
എല്ലാം നേടിയിട്ടും സംതൃപ്തിയോടെ ഒന്നുറങ്ങള്* കഴിയാത്ത അവസ്ഥ എത്ര ദുസ്സഹമാണ്. പ്രസന്നമായ ഒരു മാനസിക അവസ്ഥയാണ് അതിന് വേണ്ടത്. സംതൃപ്തി നല്*കുന്ന ഉറക്കം ഉണര്*ന്നിരിക്കുമ്പോള്* വ്യക്തിയെ കൂടുതല്* ഊര്*ജ്ജസ്വലനാക്കുന്നു.
നന്നായുറങ്ങാന്* 10 വഴികള്*
1. ശരിയായ ടൈംമാനേജ്മെന്റ്: സമയം ണ്ടേവിധത്തില്* മാനേജ്ചെയ്യാന്* കഴിയാത്തവരാണ് പലപ്പോഴും ഉറക്കമിളച്ചിരുന്ന് പഠിക്കുകയും ജോലിചെയ്യുകയും ചെയ്യുന്നത്. പകല്*സമയം വേണ്ട രീതിയില്* ക്രിയാത്മകമായി വിനിയോഗിച്ചാല്* എട്ടു മണിക്കൂര്* ഉറക്കം എന്നത് നിങ്ങള്*ക്കു സ്വന്തം.
2. കൃത്യനിഷ്ഠ: ഏതൊരു കാര്യത്തിനും കൃത്യനിഷ്ഠയുണ്ടെങ്കില്* ഉറക്കത്തിനും ആവശ്യത്തിനു സമയം കിട്ടും. രാവിലെ ഉണരുന്നതിനും കുളിക്കുന്നതിനും ആഹാരം കഴിക്കുന്നതിനും ജോലി ചെയ്യുന്നതിനുമൊക്കെ ജീവിതത്തില്* കൃത്യനിഷ്ഠ ശീലിച്ചവര്*ക്ക് ഉറക്കനഷ്ടം സംഭവിക്കുകയില്ല.
3. നേരത്തേ എഴുന്നേറ്റ് നേരത്തേ ഉറങ്ങാം: സൂര്യോദയത്തിനു മുമ്പുണര്*ന്നാല്* ഉന്മേഷവും ഊര്*ജ്ജവും കൂടുതല്* അനുഭവപ്പെടും. അന്തരീക്ഷം ചൂടുപിടിച്ചതിനുശേഷമാണ് ഉറക്കമുണരുന്നതെങ്കില്* ആലസ്യവും മന്ദതയും വിട്ടുമാറുകയില്ല. ഇത് ശരീരത്തിന്റെ എല്ലാ ഉപാപചയപ്രവര്*ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും.
4. ടെന്*ഷന്* ഒഴിവാക്കാം: ടെന്*ഷന്* കൂടുതലുള്ളവര്*ക്ക് താമസിച്ചേ ഉറങ്ങാന്* കഴിയൂ. ഉറങ്ങാന്* കിടക്കുമ്പോള്* മനസില്*നിന്ന് എല്ലാ സംഘര്*ഷങ്ങളെയും അകറ്റിനിര്*ത്താം. പിറ്റേന്നു ചെയ്യേണ്ട കാര്യങ്ങളുടെ ഡു ലിസ്റ് എഴുതിവച്ചിട്ടു കിടന്നാല്* അതേക്കുറിച്ചും തന്നെയും പിന്നെയും ചിന്തിച്ച് തിരിഞ്ഞും മറിഞ്ഞും കിടക്കേണ്ടിവരില്ല.
5. പോസിറ്റീവ് ചിന്തകള്*: ഏതു കാര്യവും നെഗറ്റീവായി കാണുകയും ചിന്തിക്കുകയും ചെയ്യുന്നവരുടെ മനസ് എപ്പോഴും കലുഷിതമായിരിക്കും. ഇവരെ ഉറക്കം ആലിംഗനം ചെയ്യാന്* മടിച്ചുനില്*ക്കും. പോസിറ്റീവ് ചിന്തകള്* മനസിനെ പ്രശാന്തമാക്കും. ഉറക്കത്തിലേക്ക് ഇവര്* അറിയാതെ വഴുതിവീഴും.
6. വ്യായാമം: ശരീരത്തിന് നല്ല വ്യായാമം ലഭിച്ചാല്* നല്ല ഉറക്കവും ലഭിക്കും
7. മിതഭക്ഷണം: വിശന്നാല്* ഉറക്കം വരില്ല എന്നതുപോലെതന്നെയാണ് അമിതഭക്ഷണം കഴിച്ചാലും. അമിതഭക്ഷണം അമിതകൊഴുപ്പ് ഉല്പാദിപ്പിക്കും. ഇത് ശരീരത്തില്* ആശയക്കുഴപ്പങ്ങള്* സൃഷ്ടിക്കും. ശരീരത്തിന് അസ്വസ്ഥതകള്* ഉണ്ടായാല്* ഉറക്കം അകന്നുനില്*ക്കും. അത്താഴം കഴിഞ്ഞാലുടന്* കിടക്കയിലേക്കു മറിയുന്ന ശീലം ഒഴിവാക്കി കിടക്കുന്നതിന് ഒരു മണിക്കൂര്* മുമ്പേ ആഹാരം കഴിക്കുക.
9. മിസ്റ്റ് ഫില്ലിങ്ങ്: ആധുനിക മനശാസ്ത്രരംഗത്തെ ഗവേഷണങ്ങളില്*നിന്ന് തെളിയുന്ന ഒരു ഉറക്കഉപാധിയാണ് മിസ്റ്റ് ഫില്ലിങ്ങ്. ഉറക്കം വരാതിരുന്നാല്* മനസിലേക്ക് മഞ്ഞിനെ ആവാഹിക്കുക. കണ്ണുകളടച്ചാല്* മഞ്ഞല്ലാതെ മറ്റൊന്നും കാണുന്നില്ലെന്ന് സ്വയം പറയുക. മഞ്ഞുപടലങ്ങള്* നിങ്ങളെ ഉറക്കത്തിലേക്കു നയിക്കും.
10. മെഡിറ്റേഷന്*: ഉറക്കം പെട്ടെന്നു വരാനുള്ള ഏറ്റവും നല്ല ഉപാധിയാണ് മെഡിറ്റേഷന്*. 15-30 മിനിട്ടു സമയം മെഡിറ്റേഷന്* ചെയ്താല്* ഉറക്കത്തെ കാത്ത് ഉരുളേണ്ടിവരില്ല. ഇതിന് ശാസ്ത്രീയമായ മെഡിറ്റേഷന്* പരിശീലിക്കണം.
Last edited by rehna85; 04-01-2014 at 11:13 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks