പ്രകൃതിയില്* നിന്നു കിട്ടുന്ന എല്ലാ ആഹാരപദാര്*ത്ഥങ്ങളും അതേപടി ഭക്ഷിക്കുവാന്* മനുഷ്യന്* സാധ്യമല്ല. ദഹനത്തിനുളള പ്രയാസം, സ്വാദില്ലായ്*മ, രോഗാണുക്കളുടെ സാന്നിധ്യം, വിഷസ്വഭാവം തുടങ്ങിയ വിവിധ കാരണങ്ങളാല്* പാകപ്പെടുത്താതെ ഭക്ഷണപദാര്*ത്ഥങ്ങള്* കഴിക്കുവാന്* വിഷമമാണ്*. ആഹാരം പാകം ചെയ്യുമ്പോള്* ഏറ്റവും കൂടുതല്* ശ്രദ്ധിക്കേണ്ടത്* അതിനുപയോഗിക്കുന്ന പാത്രങ്ങളാണ്*.

>> മണ്*പാത്രങ്ങളാണ്* എല്ലാത്തരം ആഹാരം പാകംചെയ്യാനും ഉത്തമം. മണ്*പാത്രത്തില്* പാകം ചെയ്യുവാന്* കൂടുതല്* ഇന്ധനം ആവശ്യമാണ്*. മണ്*പാത്രത്തില്* പാചകം ചെയ്യുമ്പോള്* ഭക്ഷണപദാര്*ത്ഥങ്ങള്* യാതൊരുവിധ രാസപ്രവര്*ത്തനത്തിനോ, രുചിഭേദത്തിനോ ഇടയാക്കുന്നില്ല. ഇന്ന്* സൌകര്യമനുസരിച്ച്* സ്റ്റെയിന്*ലസ്*സ്റ്റീല്*, അലൂമിനിയം, പിച്ചള, ഓട്*, ചെമ്പ്*, അലോയ്* എന്നിവയിലുണ്ടാക്കിയ പാത്രങ്ങളാണ്* മിക്കവരും പാചകത്തിനായി ഉപയോഗിക്കുന്നത്*. ചെമ്പ്* ഭക്ഷണപദാര്*ത്ഥങ്ങളുമായി പ്രവര്*ത്തിച്ച്* ആഹാരത്തിന്റെ രുചിയേയും ഗുണത്തേയും നശിപ്പിക്കുകയും, പലയിനം വൃക്കരോഗങ്ങള്*ക്ക്* കാരണമാവുകയും ചെയ്യുന്നു. ചെമ്പുപാത്രം ആഹാരം പാകം ചെയ്യാന്* ഉപയോഗിക്കുകയാണെങ്കില്* അതിനുളളില്* വെളുത്തീയം പൂശേണ്ടതാണ്*.
>> ഈയം നീക്കി ശുദ്ധമാക്കിയതും ഐ.എസ്*.ഐ. മാര്*ക്ക്* ഉളളതുമായ അലൂമിനിയം പാത്രങ്ങള്* ഉപയോഗിക്കാന്* ശ്രദ്ധിക്കേണ്ടതാണ്*. അലൂമിനിയം പ്രകൃത്യാ കറുത്തീയവുമായി ചേര്*ന്നാണ്* കാണുന്നത്*. അലുമിനിയം ശുദ്ധിചെയ്യാതെ പാത്രമുണ്ടാക്കിയാല്* അത്* അല്*പം കറുത്തിരിക്കും. ശുദ്ധമാക്കിയ അലുമിനിയത്തിന്* നല്ല നിറമുണ്ടായിരിക്കും. ഇങ്ങനെ ശുദ്ധമാക്കിയ അലുമിനിയം കൊണ്ടുണ്ടാക്കിയ പാത്രങ്ങള്*ക്കു മാത്രമേ ഐ.എസ്*.ഐ. മാര്*ക്ക്* ലഭിക്കുകയുളളൂ.

>> നല്ലതുപോലെ ദിവസവും കഴുകിസൂക്ഷിക്കുന്ന ഇരുമ്പുപാത്രങ്ങളും, സ്റ്റെയിന്*ലസ്*സ്റ്റീല്* പാത്രങ്ങളും ആഹാരം പാകംചെയ്യാനായി ഉപയോഗിക്കാം. ഇരുമ്പുപാത്രങ്ങളില്* പാകംചെയ്*ത ഭക്ഷണം കഴിച്ച ആളുകളില്* നടത്തിയ പഠനങ്ങളില്* അവരുടെ രക്തത്തിലെ ഹീമോഗ്ലോബിന്* നില വര്*ധിച്ചതായി കണ്ടെത്തിയിട്ടുണ്ട്*. ഇരുമ്പുപാത്രത്തില്* പാകംചെയ്*തശേഷം ഭക്ഷണം വേറൊരു പാത്രത്തില്* മാറ്റി സൂക്ഷിക്കുന്നതാണ്* നല്ലത്*. ഭക്ഷണത്തിലെ ഈര്*പ്പവും, പുളിയും, ഉപ്പും ഇരുമ്പിനെ അതിന്റെ ഓക്*സൈഡാക്കി മാറ്റുന്നതിനാല്* ഇത്* ആഹാരത്തിന്റെ രുചിയില്* മാറ്റമുണ്ടാക്കുന്നു.