മുഖം വൃത്തിയാക്കാന്* പറ്റിയ ഒന്നാണ് തൈര്. ഇതുകൊണ്ടുതന്നെ ഇത് നല്ലൊന്നാന്തരം ക്ലെന്*സറും കൂടിയാണ്. മുഖത്തു തൈരു പുരട്ടി അല്*പം കഴിഞ്ഞ് കഴുകിക്കളഞ്ഞാല്* മതിയാകും.

തൈരുപയോഗിച്ച് മുഖം മസാജ് ചെയ്യാനും സാധിയ്ക്കും. തൈരു മുഖത്തു പുരട്ടി അഞ്ചു പത്തു മിനിറ്റു നേരം മസാജ് ചെയ്യുക. തൈരില്* അല്*പം മഞ്ഞള്*പ്പൊടി ചേര്*ത്ത് മുഖത്തു പുരട്ടുന്നത് മുഖത്തിന് തിളക്കവും നിറവും ലഭിക്കാന്* നല്ലതാണ്. സണ്*ടാന്*, സണ്*ബേണ്* എന്നിവയ്ക്കുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണിത്. സൂര്യാഘാതമേറ്റ സ്ഥലത്ത് അല്*പം തൈരു പുരട്ടി നോക്കൂ. ആശ്വാസമുണ്ടാകും. സണ്*ടാന്* കാരണമുണ്ടാകുന്ന കരുവാളിപ്പു മാറാനും തൈര് നല്ലതു തന്നെ. ബാക്ടീരിയ, ഫംഗസ് എന്നിവയ്*ക്കെതിരെ പ്രവര്*ത്തിക്കാനും തൈരിനു കഴിയും. ഇത് മുഖക്കുരു പോലുള്ള പ്രശ്*നങ്ങള്* മാറാന്* നല്ലതാണ്.

പ്രായമേറുന്നതിനെ കാണിക്കുന്നത് പലപ്പോഴും ചര്*മത്തിലുണ്ടാകുന്ന ചുളിവുകളാണ്. ഇതൊഴിവാക്കാനും തൈര് നല്ലതു തന്നെ. മുഖത്തു തൈരു പുരട്ടി അല്*പം കഴിഞ്ഞ് കഴുകിക്കളഞ്ഞാല്* മതിയാകും.

ഫേഷ്യലും ഫേസ് പായ്ക്കും ചെയ്തു കഴിഞ്ഞാല്* ഒരു ദിവസത്തേയ്ക്കു സോപ്പും ക്രീമും ഒഴിവാക്കുക. പിറ്റേദിവസം മുതല്* സാധാരണ പോലെ ക്രീമും മറ്റും ഉപയോഗിക്കാം. പുറത്തിറങ്ങുന്നതിനു മുമ്പു എസ്പിഎഫ് 40 എങ്കിലും അടങ്ങിയ സണ്*സ്*ക്രീന്* ലോഷനോ ക്രീമോ പുരട്ടുക. പുറത്തുപോയി തിരികെയെത്തിയാല്* പുളിച്ച തൈര് മുഖത്തു പുരട്ടി ഇരുപതു മിനിറ്റിനു ശേഷം കഴുകിക്കളയുക. വെയിലേറ്റതു മൂലമുള്ള കരുവാളിപ്പ് അകലും.