-
യുവത്വം സൂക്ഷിക്കാം നാല്പത് കഴിഞ്ഞും

നാല്പതു വയസ്സു കഴിഞ്ഞും യൌവ്വനം നിലനിര്*ത്താന്* ജീവിതക്രമത്തില്* കുറച്ചൊന്നു ശ്രദ്ധിച്ചാല്* മതിയാകും.
നാല്പതു വയസു കഴിയുമ്പോള്* സ്ത്രീ സൌന്ദര്യത്തിന് ഒരുപാടു മാറ്റങ്ങള്* ഉണ്ടാകുന്നുണ്ട്. ചര്*മത്തിനും, തലമുടിക്കും, ശരീരഘടനയിലും ഒക്കെ മാറ്റം വരുന്നു. വരണ്ട ചര്*മം ഉള്ളവരാണെങ്കില്* ചര്*മ്മം കൂടുതല്* വരണ്ടതായി കാണപ്പെടുന്നു. മാത്രമല്ല തൊലിപ്പുറത്ത് കറുത്ത പാടുകളും പ്രത്യക്ഷപ്പെടും. കണ്**തടങ്ങളിലെ കറുപ്പ് നിറം, കീഴ്ത്താടി തൂങ്ങുക എന്നിവയൊക്കെ നാല്പതു വയസു കഴിയുമ്പോള്* സ്ത്രീ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളുടെ ഫലമാണ്.
ആഴ്ചയിലൊരിക്കല്* ഓയില്* ബാത്ത് നടത്തണം. വീര്യം കുറഞ്ഞ ബോഡി ഷാമ്പൂ ഉപയോഗിക്കാന്* ശ്രദ്ധിക്കണം. ദേഹം മുഴുവന്* എണ്ണ പുരട്ടി ഒരു മണിക്കൂറിനു ശേഷം ചെറു ചൂടുവെള്ളത്തില്* കുളിയ്ക്കുക. മാസത്തില്* രണ്ടു പ്രാവശ്യം പാദസംരക്ഷണത്തിനായി പെഡിക്യൂര്* ചെയ്യുക. കാലിലെ മൃതകോശങ്ങള്* ( ഡെഡ് സെല്**സ് ) എല്ലാം മാറ്റി ക്രീം മസ്സാജ് ചെയ്യുക. കാലുകള്*ക്ക് മസ്സാജ് കിട്ടുന്നതുവഴി ശരീരത്തിനു നല്ല ഉന്മേഷവും ഓജസ്സും കിട്ടും.
മുടിയുടെ വളര്*ച്ച കുറയുകയും നരയ്ക്കാന്* തുടങ്ങുകയും ചെയ്യുന്ന സമയമാണിത്. നരച്ച മുടി ഒരിക്കലും പിഴുതു കളയരുത്. പിഴുതുകളഞ്ഞാല്* അടുത്ത കുറച്ചു മുടികള്* കൂടി നരയ്ക്കാന്* വിത്തു പാകുന്നുവെന്ന് അര്*ത്ഥം. പിഴുതുകളയുന്ന മുടിയുടെ ഹെയര്* ഫോളിക്കിളില്* (Hair folicle) നിന്നുണ്ടാകുന്ന ഒരുതരം infectious serum അടുത്തുള്ള മുടികളുടെ വേരുകളിലേയ്ക്കു ചെന്ന് അവയും നരയ്ക്കും. അതുകൊണ്ട് നരച്ചമുടി ഒരിക്കലും പിഴുതുകളയരുത്. വേണമെങ്കില്* ഒരു കത്രിക ഉപയോഗിച്ച് ചുവടെ മുറിച്ചു കളയാം. തലയില്* ഓയില്* മസാജ് , ഹെന്ന , താളി തേയ്ക്കല്* , പ്രോട്ടീന്* ട്രീറ്റ്മെന്റ് തുടങ്ങിയവ മുടി നന്നായി വളരുവാന്* സഹായിക്കും. ഹെന്ന ചെയ്യുമ്പോള്* മുടി ഡ്രൈ ആകുന്നതുകൊണ്ട് പിറ്റേദിവസം ഒരു ഓയില്* മസ്സാജ് ചെയ്ത് താളി ഉപയോഗിച്ച് കഴുകിക്കളയാന്* ശ്രദ്ധിക്കണം.
ദിവസവും പത്ത് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിച്ചാല്* ശരീരത്തിലെ cleansing process നന്നായി നടക്കും.
Last edited by rehna85; 02-10-2014 at 08:00 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks